visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , Card castle
Pinarayi Vijayan , Card castlePhoto Credit : Siju Kuriyedam Sreekumar

ഇടത് മാതൃകയിലെ കുറ്റി വികസനം കിറ്റ് പോലെ ഫലം കണ്ടില്ല; ഹൃദയത്തിൽ അടിച്ച കുറ്റി ഏല്പിച്ച മുറിവ് ഹൃദയ ഡോക്ടർക്കും പരിഹരിക്കാനായില്ല , തൃക്കാക്കര പിണറായിയുടെ ചീട്ടു കൊട്ടാരത്തിന്റെ വീഴ്ചയുടെ തുടക്കമോ ?

By - Siju Kuriyedam Sreekumar -- Friday, June 03, 2022 , 12:42 PM
കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമ തോമസിന് വിജയം ഏകദേശം ഉറപ്പായ മട്ടാണ് . ഇരുപത്തിരണ്ടായിരത്തിൽ  പരം ലീഡ് ഇപ്പോൾ ഉണ്ട് . ഇതു ഇനിയും കൂടാനെ വഴിയുള്ളു ഈ സാഹചര്യത്തിൽ തോൽവിയെ  എങ്ങനെ നേരിടണം എന്ന ചർച്ചയിലാണ് LDF നേതൃ നിരയും സൈബർ പോരാളികളും . യുഡിഫ് സ്വപ്നം പോലും  കണ്ടിട്ടുണ്ടാവില്ല ഇതുപോലെ ഒരു ജയം . ഇതിനെല്ലാം കാരണം പിണറായിയുടെയും മറ്റു പല നേതാക്കളുടെയും അഹങ്കാരവും അഹന്തയും ആണ് . എന്ത് തോന്നിവാസം കാണിച്ചാലും എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ ജനങ്ങൾ  തങ്ങൾക്കു തന്നെ വോട്ടു ചെയ്യും എന്ന അഹന്ത . മുൻ ഇലക്ഷനിൽ കേന്ദ്രത്തിൽ  നിന്ന് കിട്ടിയ സാധനങ്ങൾ എല്ലാം വാരിക്കൂട്ടി തമിഴന്റെ വിലകൂടിയ സഞ്ചിയിലാക്കി  കിറ്റ് കൊടുത്തു ജനങ്ങളെ പറ്റിച്ചു ജയിച്ച പോലെ ഇതിലും ജയിക്കും എന്ന അമിത ആത്മ വിശ്വാസം ആണ് കാരണം . കൂടാതെ ആളുകളുടെ നെഞ്ചത്ത് കുത്തിയ കുറ്റിയും ഭരണ വികാരവും വില്ലനായി . 

യുഡിഎഫ് പ്രവർത്തകർ പോലും പ്രതീക്ഷിച്ചതിലും ഉപരിയാണ് ഉമയുടെ ലീഡ്. പിണറായി വിജയൻ , രാജീവ് , സ്വരാജ് തുടങ്ങി പല മുതിർന്ന നേതാക്കളും ഒട്ടുമിക്ക മന്ത്രിമാരും MLA മാരും തമ്പടിച്ചു ക്യാമ്പയിൻ നടത്തിയിട്ടും ഇടതിന്റെ നില തഴേക്ക് പോകാൻ കാരണം കെ റെയിൽ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. കെ റെയിൽ പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിനു എതിർപ്പ് പ്രകടിപ്പിച്ചവർ അവരുടെ ശക്തി തെരഞ്ഞെടുപ്പിൽ കാണിച്ചു എന്ന് വേണം ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. നിലവിൽ കെ റെയിൽ പദ്ധതിയുടെ ഒന്നും തന്നെ ചർച്ചയിൽ വരാതിരുന്നത് തൃക്കാക്കര ഇടത് പിടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. എന്നാൽ ഇടതിന്റെ കണക്കു കൂട്ടലുകൾ പിഴയ്ക്കുകയും വലതിന്റെ കണക്കു കൂട്ടലുകൾക്ക് അപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറുകളിൽ കാണാൻ സാധിക്കുന്നത്.

പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.

ഇടതും വലതും  നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. എന്നാല്‍, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. കൊച്ചി കോർ‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്. തൃക്കാക്കര സെൻട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗിൽ യുഡിഎഫും എൽഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വൻറി ട്വൻറി വോട്ട് ഇത്തവണ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലെ നേർക്ക് നേർ പോരിൽ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിർണ്ണായകമാണ്. 

എന്തായാലും ഉമയുടെ വിജയം പിണറായി സർക്കാരിന് ഏറ്റ നാണം കേട്ട തോൽവി ആയി എന്ന് തന്നെ വേണം വിലയിരുത്താൻ . ഭരണത്തിനു എതിരെ ഉള്ള  വികാരം തങ്ങളുടെ പെട്ടിയിൽ ആക്കാൻ സതീശനും കൂട്ടർക്കും ആയി എന്ന് തന്നെ വേണം കരുതാൻ . തൃക്കാക്കര ഇടതിന്റെ നട്ടെല്ലിന് ഏറ്റ അടി ആയി തന്നെ കരുതാം എന്നാണ് ഇതു വരെ എണ്ണിയ വോട്ടിൽ നിന്ന് മനസിലാകുന്നത്  . ജോ ജോസഫിന്റെ ഹൃദയ പക്ഷം ഇനി വീണ്ടും മിടിക്കാൻ   മാത്രം ഉള്ള ഇലക്ട്രിക്ക് ഷോക്ക്  ഇനി എണ്ണുന്നതിൽ നിന്ന് ഉണ്ടാവില്ല എന്ന് തന്നെ ആണ് വിലയിരുത്തുന്നത് . 

The current situation in the Thrikkakara by-election shows that the countdown of Pinarayi Vijayan has started
 



LEAVE A REPLY

Security code:

COMMENTS

Be the first to comment