visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Heroin Case

ചാക്കിന് പുറത്ത് പാകിസ്ഥാൻ എഴുത്തുകൾ..! തിരുവനന്തപുരം സ്വദേശികൾ ഉൾപ്പെടെ പിടിയിലായ ലഹരിവേട്ടയിൽ പാക് ബന്ധം സ്ഥിരീകരിച്ച് ഡിആർഎ; നാല് പ്രതികൾ പാകിസ്ഥാൻ ശൃംഖലയുടെ കണ്ണികളെന്നും കണ്ടെത്തൽ

By - Siju Kuriyedam Sreekumar -- Sunday, May 22, 2022 , 07:43 PM
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1526 കോടിയുടെ ഹെറോയിൻ പിടിച്ച സംഭവത്തിൽ പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ച് ഡിആർഎ. പിടിയിലായ പ്രതികളിൽ നാലുപേർ പാകിസ്ഥാൻ ശൃംഖലയുടെ കണ്ണികളാണെന്നും കണ്ടെത്തി. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം സ്വദേശികളായ മലയാളികളും കേസിൽ ഉൾപെട്ടിട്ടുണ്ട്.

സുചൻ, ഫ്രാൻസിസ് എന്നിവരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ട രണ്ട് മലയാളിൾ. ഇവർ തിരുവനന്തപുരം സ്വദേശികളാണ്. തമിഴ്നാട് സ്വദേശികളായ നാല് പ്രതികൾക്കും മയക്കുമരുന്ന് കടത്തിൽ നേരിട്ട് ബന്ധമുണ്ട്. മത്സ്യത്തൊഴിലാളികളായ തങ്ങൾ ജോലിക്കെത്തിയതാണെന്നാണ് ഇവർ മൊഴി നൽകിയത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറി. ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടി.

ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ തന്നെയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ ഉൾപ്പെടെ 20 പേരാണ് സംഭവത്തിൽ പോലീസ് പിടിയിലായത്. എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലിൽ നിന്നെത്തിയവയാണ്. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കപ്പലിൽ നിന്നാണ് ബോട്ടുകളിൽ മയക്കുമരുന്ന് ഇറക്കിയതെന്നാണ് സൂചനകൾ. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.

ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിൻറെ ലക്ഷ്യമെന്ന് സൂചന. ഇവരിൽ നാല് മലയാളികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവർ കുളച്ചൽ സ്വദേശികളാണ്.

ഇതുവഴി ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ ഡിആർഐ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. കന്യാകുമാരി, നാഗർകോവിൽ മേഖലകളിലായിരുന്നു റെയ്ഡ്. നേരത്തേ ലക്ഷദ്വീപ് തീരത്തുനിന്നു സമാനമായ രീതിയിൽ ഉയർന്ന അളവ് ലഹരി കടത്തുന്നതു പിടികൂടിയപ്പോൾ തോക്കുകളും കണ്ടെത്തിയിരുന്നു.

ഈ സംഭവത്തിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ കേരള ബന്ധം ഉൾപ്പടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരിക്കു പുറമേ ആയുധവും കടത്തിയിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 2500 കോടി രൂപ വില വരുന്ന ലഹരിയാണ് ഡിആർഐ പിടികൂടിയത്.

Heroin Case pakisthan connection 

 Tag Pakisthan , Heroin Case 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment