visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
Pakistan's Prime Minister Imran Khan
Pakistan's Prime Minister Imran Khan

ഇമ്രാൻ ഖാന് തിരിച്ചടി; അസംബ്ലി പിരിച്ചുവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി, ശനിയാഴ്ച വോട്ടെടുപ്പ്

By - Siju Kuriyedam Sreekumar -- Friday, April 08, 2022 , 01:34 AM
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ നടപടി കോടതി റദ്ദാക്കി. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡൻ്റിൻ്റെ ഉത്തരവും കോടതി റദ്ദാക്കി. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ദേശീയ സഭയിൽ വോട്ടെടുപ്പ് നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഉമർ അത്ത ബണ്ഡ്യാലിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് നിർണയക ഉത്തരവ് പുറപ്പെടുവിച്ചത്. ഒരംഗത്തെയും വോട്ട് ചെയ്യുന്നതിൽ നിന്ന് തടായാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന നടപടി ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. പ്രധാനമന്ത്രിക്ക് രാജ്യത്തിൻ്റെ ഭരണഘടന അനുസരിക്കാൻ ബാധ്യതയുണ്ടെന്നും പ്രസിഡൻ്റിനോട് അസംബ്ലി പ്രിച്ച് വിടാൻ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്പീക്കറുടെ നടപടി ഭരണഘടന ലംഘനമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെ 95മത്തെ ആർട്ടിക്കിളിൻ്റെ ലംഘനമുണ്ടായെന്ന് ചീഫ് ജസ്റ്റിസ് ഉമൻ അതാ ബന്ദിയാൽ അറിയിച്ചു.

പാകിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാൻ സർക്കാരാണെന്ന് ആാരോപിച്ച് മാർച്ച് എട്ടിനാണ് പാകിസ്ഥാൻ മുസ്ലീം ലീഗ് (നവാസ്), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ നൂറോളം എം.പിമാർ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്.
342 അംഗങ്ങളുള്ള പാകിസ്ഥാൻ ദേശീയ സഭയിൽ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താൻ ഇമ്രാൻ ഖാന് വേണ്ടിയിരുന്നത്. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ടായിരിക്കെ അവസാന നിമിഷം ഡെപ്യൂട്ടി സ്പീക്കർ വോട്ടെടുപ്പ് തള്ളിയതോടെ ഇമ്രാൻ ഖാൻ താൽക്കാലികമായെങ്കിലും വിജയിച്ചിരുന്നു. പിന്നാലെ പ്രസിഡന്റ് ആരിഫ് ആല്‍വി ദേശീയസഭ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതിയുടെ ഉത്തരവുണ്ടായതോടെ ഇമ്രാൻ സർക്കാർ വീണ്ടും പ്രതിസന്ധിയിലായി.

Pakistan SC overturns Imran Khan govt's actions, calls for no-trust vote on April 9
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment