visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Shamjad PM and Aneesha .P arrested in Honey Trap case
Shamjad PM and Aneesha .P arrested in Honey Trap casePhoto Credit : Siju Kuriyedam Sreekumar

കോഴിക്കോട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഹണിട്രാപ്പ് ; കവർച്ചാസംഘം പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

By - Siju Kuriyedam Sreekumar -- Monday, May 30, 2022 , 10:48 PM
കോഴിക്കോട്: ഹണിട്രാപ്പ് മോഡൽ കവർച്ച നടത്തിയ പ്രതികൾ പോലീസി​ന്റെ വലയിലായി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് ഹണിട്രാപ്പിലൂടെ ഇവർ നിശ്ചയിക്കുന്ന ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും പണവും മൊബൈൽ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവർന്നെടുക്കുകയുമാണ് ഇവരുടെ രീതി.

റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽവെച്ച് കാസർഗോഡ് സ്വദേശിയുടെ മൊബൈലും പണവും കവർന്ന അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ.പി, നല്ലളം ഹസ്സൻഭായ് വില്ലയിൽ ഷംജാദ് പി.എം എന്നിവരാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസർഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ കാണണം എന്ന് പറഞ്ഞ് യുവതി കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തിയ ശേഷം ഉപേക്ഷിക്കുകയും ചെയ്തു. സമാന സംഭവങ്ങൾ നിരവധി ഉണ്ടാവാറുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പുറത്തു പറയാറില്ല. പ്രതികൾ നിരവധി കേസുകളിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. 

 Shamjad PM and Aneesha .P arrested in Honey Trap case 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment