visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Shammi Thilakan , Ranjini  , Mukesh , Ganesh

മുകേഷിനോടും ഗണേഷിനോടും രഞ്ജിനി അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക

By - Siju Kuriyedam Sreekumar -- Tuesday, June 28, 2022 , 09:06 PM
കൊച്ചി: നടന്‍ ഷമ്മി തിലകനെ പുറത്താക്കിയ താരസംഘടനയായ അമ്മയുടെ നടപടിയെ വിമര്‍ശിച്ച് നടി രഞ്ജിനി രം​ഗത്ത്. ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുകയാണെന്നും ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി തുറന്നടിച്ചു. എംഎല്‍എമാരുമായ മുകേഷിനോടും ഗണേഷ് കുമാറിനോടും ചോദ്യമുയർത്തിയാണ് ഫേസ്ബുക്കിലൂടെ ത​ന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

രഞ്ജിനിയുടെ കുറിപ്പ്

തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎല്‍എമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?

അതേസമയം ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്‍റെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബുവിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന് ‘അമ്മ’ ഒരു ക്ലബ്ബാണെന്നും മറ്റു പല ക്ലബ്ബുകളിലും അ൦ഗമായ വിജയ് ബാബുവിനെ അവരാരും പുറത്താക്കിയില്ലല്ലോ എന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം. ഇടവേള ബാബുവിന്‍റെ പ്രതികരണം ഞെട്ടലുണ്ടാക്കിയെന്നായിരുന്നു ഗണേഷിന്‍റെ പ്രതികരണം. “ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ. അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സംഘടനയിൽ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’?” ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതുമെന്നും ​ഗണേശ് പ്രതികരിച്ചിരുന്നു.

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ

കൊച്ചി: അമ്മയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് നിർമ്മിച്ച് നൽകിയെന്ന് നടന്‍ ഷമ്മി തിലകൻ. മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാർ അങ്ങനെ പറഞ്ഞതെന്നും ഷമ്മിതിലകൻ ചോദിച്ചു. തന്നെക്കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി.വൈ എസ് പിയാണ് തനിക്കെതിരെ കേസുകൾ ഉണ്ടാക്കിയത്. ‘അമ്മ’ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.

അച്ഛൻ തിലകനോട് കാട്ടിയത് തന്നെയാണ് അമ്മ താരസംഘടന തന്നോടും കാണിക്കുന്നതെന്ന് ഷമ്മി തിലകൻ. തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്.

‘അമ്മ’യിൽ നിന്ന് രാജിവെച്ചത് നന്നായെന്ന് ഇതൊക്കെ കാണുമ്പോൾ തോന്നുന്നെന്ന് ഹരീഷ് പേരടി

‘അമ്മ’ സംഘടനയെ ക്ലബെന്ന് ഇടവേള ബാബു പരാമർശിച്ചതിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ക്ലബാണ് അമ്മയെന്ന പരാമർശം ശരിയായ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സമീപനങ്ങള്‍ ‘അമ്മ’ സ്വീകരിക്കുന്നതുകൊണ്ടാണ് സംഘടനയിൽ നിന്ന് രാജിവെച്ചത് എന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. കാലം മാറുന്നതനുസരിച്ച് സംഘടനയിൽ മാറ്റങ്ങൾ ഉണ്ടാകും. അത് പുതിയ കുട്ടികൾ കൊണ്ടുവരും. ‘അമ്മ’യിലെ കഴിഞ്ഞ ദിവസത്തെ മീറ്റിംഗ് ഒക്കെ കാണുമ്പോൾ സംഘടനയിൽ നിന്ന് രാജിവെച്ചത് എന്തുകൊണ്ടും നന്നായി എന്ന് തോന്നുന്നു എന്നും ഹരീഷ് പേരടി അഭിപ്രായപ്പെട്ടു.


 
വിജയ് ബാബു സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ കുറിച്ചും ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ‘സമൂഹത്തിന് എന്ത് സന്ദേശമാണ് ഇതുകൊണ്ട് നൽകുന്നത് എന്ന് അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരാണ് ചിന്തിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്. അതൊന്നും സമൂഹത്തിന് നല്ല സന്ദേശമല്ല കൊടുക്കുന്നതെന്നും’ താരം ചൂണ്ടിക്കാണിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകൾ

‘അമ്മ’ ക്ലബ് ആണ് എന്നുള്ള പറച്ചിൽ ശരിയായ രീതിയല്ല, എന്ത് തന്നെയായാലും. അത്തരം നിലപാടുകൾ അവർ സ്വീകരിക്കുന്നതുകൊണ്ടാണ് സംഘടനയിൽ നിന്ന് രാജിവെച്ച് പോരേണ്ടി വന്നത്. രാജിവെച്ച് പോയി കഴിഞ്ഞ സ്ഥിതിക്ക് ഇനി ആ സംഘടനയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കേണ്ട ആവശ്യമില്ല. സംഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരണം. പുതിയ കുട്ടികൾ അത് കൊണ്ടുവരികയും ചെയ്യും.

വിജയ് ബാബു സംഘടനയുടെ യോഗത്തിൽ വന്നത് സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരാണ് ചിന്തിക്കേണ്ടതും, ചർച്ച ചെയ്യേണ്ടതും. ഇതൊന്നും വ്യക്തിപരമായ തർക്കങ്ങളോ വാദങ്ങളോ അല്ല. മാറ്റങ്ങൾ വരുമ്പോഴാണ് മനുഷ്യർ കൂടിച്ചേരുകയും ഒന്നിച്ചുപോകുകയും ചെയ്യുന്നത്. ഈ മീറ്റിംഗ് ഒക്കെ കാണുമ്പോൾ ‘അമ്മ’യിൽ നിന്ന് രാജിവെച്ചത് എന്തുകൊണ്ടും നല്ലതായി എന്ന് തോന്നുന്നുണ്ട്. ഞാൻ എടുത്ത നിലപാട് വളരെ കൃത്യമാണ്, ഒരു പുരോഗമന സമൂഹത്തിന് നൽകുന്ന വലിയൊരു സന്ദേശമാണ് എന്നാണ് ഈ രാജി കൊണ്ട് ഞാൻ കരുതുന്നത്.

Ranjini blames Mukesh and Ganesh for expelling Shammi Thilakan from AMMA


 



LEAVE A REPLY

Security code:

COMMENTS

Be the first to comment