visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Idavela Babu , shammi tilakan
Idavela Babu , shammi tilakanPhoto Credit : Siju Kuriyedam Sreekumar

‘ഒരു അച്ഛൻ ആകാൻ കഴിയില്ല എന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുവിനെ അമ്മയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്’; ഷമ്മി തിലക​ന്റെ വാക്കുകൾ ചർച്ചയാകുമ്പോൾ

By - Visum Expresso -- Friday, May 06, 2022 , 09:13 PM
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസമാണ് യുവ ന‌ടി ലൈം​ഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ സിനിമക്കകത്തു നിന്നും പുറത്തു നിന്നും നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറി നടന്നിരിക്കുന്നത്. താരസംഘടനയായ അമ്മയിലാണ്.

അമ്മയിൽനിന്ന് മാലാ പാർവതി, ശ്വേതാമേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു. വിജയ് ബാബുവിനെതിരെ നടപടികൾ എടുക്കാത്തത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു ഇവരുടെ രാജി. ഇപ്പോഴിതാ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ച് രംഗത്തു എത്തിയിരിക്കുകയാണ് നടൻ തിലക​ന്റെ മകനായ ഷമ്മി തിലകൻ.

ഒരു അച്ഛൻ ആകില്ല എന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുവിനെ അമ്മയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് എന്നാണ് ഷമ്മി തിലകൻ തൻറെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഒരു ആരാധകൻ ചോദിച്ച സംശയത്തിന് മറുപടി പറഞ്ഞത്. ആരാധകൻ ചോദിച്ചത് ഇങ്ങനെയാണ്, ചേട്ടാ കുറെ നാളുകൾ കൊണ്ട് മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സംശയം ആണ്. ഈ ഇടവേള ബാബുവിനെ അമ്മയുടെ സെക്രട്ടറിയാക്കിയത്തിനുള്ള കാരണമെന്താണ്. ഈ പുള്ളിക്കാരൻ അൻപത് സിനിമകളെങ്കിലും അഭിനയിച്ചിട്ടുണ്ടോ ?

ഇതിനു മറുപടിയായിട്ടാണ് ഷമ്മിതിലകൻ പറഞ്ഞത് ഒരു അച്ഛൻ ആകില്ല എന്ന് ഇടവേള ബാബുവിന് ഉത്തമബോധ്യം ഉള്ളതുകൊണ്ട് ആണ് എന്നായിരുന്നു. നടിയുടെ ലൈം ഗിക പീഡന പരാതിയിൽ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച് വാർത്താകുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിക്കുന്ന, ഷമ്മിതിലകൻ വിഷയം കൂടി ഉൾപ്പെടുത്തിയതിന് വിമർശിചാണ് ഷമ്മിതിലകൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പിൽ ഇടവേള ബാബു തൻറെ പേര് വലിച്ചിഴച്ചത് ഗൂഢ താൽപര്യം ആണെന്ന് ഷമ്മിതിലകൻ പറഞ്ഞു.കഴിഞ്ഞ ദിവസം യുവനടി വിജയ് ബാബുവിനെതിരെ ലൈം ഗിക പീ ഡന പരാതി ഉന്നയിച്ചതിനെ തുടർന്ന് വിജയ് ബാബു തൻറെ ഫേസ്ബുക്ക് ലൈവിൽ വന്നു പെൺകുട്ടിയുടെ പേരും മറ്റ് വിവരങ്ങളും പറഞ്ഞിരുന്നു. തുടർന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വലിയ വിമർശനങ്ങൾ ഉണ്ടാവുകയും,വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ വിജയ് ബാബു ഒളിവിലാണ്. ദുബായിലാണ് താൻ എന്നു വിജയ് ബാബു വ്യക്തമാക്കിയിരുന്നു .ദുബായിൽ നിന്ന് നടനെ അറസ്റ്റ് ചെയ്യാൻ ഇൻറർപോളിന്റെ സഹായം കേരള പോലീസ് തേടുകയും ചെയ്തു.

അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വി‍ജയ് ബാബുവിനെതിരെ പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്റർപോൾ സഹായത്തോടെയാണ് പൊലീസ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയത്.

നടിയുടെ പരാതിയിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ പല തവണ നോട്ടീസ് നൽകിയിട്ടും വഴങ്ങാതിരുന്നതിനെ തുടർന്നാണ് വിജയ് ബാബുവിനെതിരെ കർശന നടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്. ബിസിനസ് ആവശ്യാർത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചത്. മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകിയ ഇയാൾ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടിൽ വരാതെ മാറി നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു.

വേനൽ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിനു ശേഷം മാത്രമേ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നിൽ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാൽ ഗൗരവ സ്വഭാവമുള്ള കേസിൽ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

വിജയ് ബാബുവിൻറെ ദുബൈയിലെ വിലാസം കണ്ടെത്തിയ പൊലീസ് ക്രൈംബ്രാഞ്ച് മുഖേനയാണ് ഇൻറർ പോളിൻറെ സഹായം തേടിയത്. ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയതോടെ വരുന്ന രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ വിജയ് ബാബുവിനെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Shammi Thilakan on Amma's Idavela Babu's post

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment