visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Transmen Praveen Nadh  , Minister R Bindu
Transmen Praveen Nadh , Minister R BinduPhoto Credit : Minister R Bindu FB Post

ട്രാൻസ്മാൻ പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ സഹായം; ആഡം ഹാരിയ്ക്കും തുടർ പഠനത്തിനുള്ള സഹായം ചെയ്യും; ഇടപെടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി ആർ ബിന്ദു

By - Siju Kuriyedam Sreekumar -- Thursday, July 07, 2022 , 11:28 PM
തിരുവനന്തപുരം: ട്രാൻസ് മാൻ പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ സഹായം. ഭക്ഷണം,താമസം, പരിശീലകരുടെ ഫീസ് തുടങ്ങിയവ ഉൾപ്പെടെ ഒരു മാസത്തേക്ക് 32,000 രൂപ നിരക്കിൽ ഏഴുമാസത്തേക്കുള്ള പണം (2,24,000 രൂപ) പ്രവീണിന് അനുവദിച്ച് ഉത്തരവിട്ടു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഈക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ദേശീയതലത്തിലെ മത്സരത്തിനിറങ്ങാൻ സാമ്പത്തികമായിരുന്നു പ്രവീൺ നാഥിനു മുന്നിലുണ്ടായ തടസ്സം. ആ തടസ്സം നീക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

വൈമാനികനാവാനുള്ള ആഗ്രഹത്തിന് നൂറു തടസ്സങ്ങൾ ഉയർന്നുവരുന്ന ആഡം ഹാരിയുടെ വേദനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിൽ, ആഹ്ളാദകരമായ വേറൊരിടപെടലിന് സാധിച്ചത് സന്തോഷം നൽകുന്നു. ട്രാൻസ്ഫോബിയ എത്രക്ക് തീവ്രമായാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നതെന്നും ട്രാൻസ് മെൻ വിഭാഗം അതിൽ പ്രത്യേകം അനുഭവിക്കുന്ന യാതന എന്തെന്നും മനസ്സിലാക്കിപ്പിക്കുന്ന രണ്ടനുഭവങ്ങൾ.

പൈലറ്റാവാൻ ദക്ഷിണാഫ്രിക്കയിൽ പഠിച്ച് ലൈസൻസ് നേടിയിട്ടും രാജ്യത്തെ വ്യോമയാന ഡയറക്ടറേറ്റുമായി നിയമപോരാട്ടത്തിന് ഇറങ്ങാൻ നിർബന്ധിതനായിരിക്കുകയാണ് ആഡം ഹാരി. 2019ൽ സംസ്ഥാന സർക്കാരിന്റെ പിന്തുണകൊണ്ട് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ എൻറോൾ ചെയ്യാൻ സാധിച്ച ആഡം ഹാരിയ്ക്ക് ഹോർമോൺ തെറാപ്പി നടന്നുകൊണ്ടിരിക്കുന്നുവെന്ന കാരണത്താൽ വ്യോമയാന ഡയറക്ടറേറ്റ് ക്ലിയറൻസ് നിഷേധിച്ചിരിക്കുകയാണ്.

ട്രാൻസ് ജനതയുടെ ജീവിതായോധനത്തെ സഹായിക്കാൻ നിലവിലെ സംവിധാനങ്ങൾക്കുള്ള ദുഃഖകരമായ അപര്യാപ്‌തതയുടെ കൂടി ദുരന്തമാണ് ആഡം ഹാരി നേരിടുന്നത്. വേറൊരു തരത്തിൽ ഇതേ ദുരന്താനുഭവം നേരിട്ടുവെങ്കിലും ഒരു തടസ്സം തട്ടിനീക്കാൻ സാധിച്ചിരിക്കുകയാണ് പാലക്കാട് നെന്മാറയിലെ മറ്റൊരു ട്രാൻസ് മാനായ പ്രവീൺ നാഥിന്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ കഴിഞ്ഞ വർഷം മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെടാൻ സാധിച്ചിരുന്ന പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നതിനാണ് ഇപ്പോൾ പ്രയാസം വന്നത്. കേരള ബോഡി ബിൽഡിംഗ് അസോസിയേഷൻ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് പ്രത്യേക മത്സരം കൊണ്ടുവരാൻ കഴിഞ്ഞവർഷം ആദ്യമായി തീരുമാനിച്ചതുകൊണ്ട് ആദ്യം തൃശൂർ ജില്ലയിലും തുടർന്ന് സംസ്ഥാനതലത്തിലും പ്രവീൺ നാഥിന് സ്വർണ്ണം നേടാനായി. മിസ്റ്റർ ഇന്ത്യ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിലും അങ്ങനെ പ്രവീൺ നാഥ് ഇടംപിടിച്ചു.

ദേശീയതലത്തിലെ മത്സരത്തിനിറങ്ങാൻ സാമ്പത്തികമായിരുന്നു പ്രവീൺ നാഥിനു മുന്നിലുണ്ടായ തടസ്സം.
ശ്രദ്ധയിൽപ്പെട്ടതും, ആ തടസ്സം നീക്കാൻ കഴിഞ്ഞുവെന്നതിൽ എത്രയും സന്തോഷിക്കുന്നു. ഭക്ഷണം,താമസം, പരിശീലകരുടെ ഫീസ് തുടങ്ങിയവ ഉൾപ്പെടെ ഒരു മാസത്തേക്ക് 32,000 രൂപ നിരക്കിൽ ഏഴുമാസത്തേക്കുള്ള പണം (2,24,000 രൂപ) പ്രവീണിന് അനുവദിച്ച് ഉത്തരവിട്ടു.

ആഡം ഹാരിയുടെ കാര്യത്തിൽ, ഇന്ത്യയിൽ വിമാനം പറത്താനുള്ള യോഗ്യത അവർ നേടിക്കഴിഞ്ഞിട്ടുണ്ട്. യുഎസും ദക്ഷിണാഫ്രിക്കയും പോലുള്ള രാഷ്ട്രങ്ങൾ സ്ത്രീ-പുരുഷ ലിംഗങ്ങളിൽ ഉൾപ്പെടാത്തവർക്കും വൈമാനിക ലൈസൻസ് കൊടുക്കുന്നുമുണ്ട്. ഇവ ചൂണ്ടിക്കാട്ടി, ഇന്ത്യയിലെ മാനദണ്ഡങ്ങളും പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ആഡം ഹാരിയുടെ ആലോചനയെന്നറിയുന്നു.

അക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ഭരണസംവിധാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശകമാവും. നിയമപോരാട്ടം ലക്ഷ്യത്തിലെത്തും വരെ ജീവിതം മാറ്റിവെക്കുന്നത് നല്ലതല്ലാത്ത സ്ഥിതിക്ക്, ദക്ഷിണാഫ്രിക്കയിൽ തുടർപഠനത്തിനു പോകാൻ സഹായിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉചിതമായനടപടി കൈക്കൊള്ളും. കേന്ദ്രസർക്കാരുമായിക്കൂടി ആശയവിനിമയം നടത്തും.

ആഡം ഹാരിയ്ക്കും പ്രവീൺ നാഥിനും, സമാനമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ട്രാൻസ് ജനതക്കാകെയും, സാമൂഹ്യനീതിവകുപ്പിന്റെ സ്നേഹവും ഐക്യദാർഢ്യവും.

Minister R Bindu facebook post 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment