visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSEB officer body

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹവുമായി നടന്നത് ഒന്നര കിലോമീറ്റര്‍; ഇത് റോഡും പാലവുമില്ലാത്ത ഒരു ​ഗ്രാമത്തി​ന്റെ കഥ ; കേരളത്തിൽ ആണ് ഇത് എന്ന് ഓർക്കണം

By - Siju Kuriyedam Sreekumar -- Tuesday, July 19, 2022 , 09:09 PM
കാസര്‍കോട്: കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹവുമായി ബന്ധുക്കള്‍ നടന്നത് ഒന്നര കിലോമീറ്റര്‍. കാസര്‍കോട് പുളിങ്കൊഞ്ചി കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്നവർക്ക് വീട്ടിലെത്താന്‍ വഴിയും പാലവും ഇല്ലാത്തതിനാല്‍ മരണം സംഭവിച്ചാൽ മൃതദേഹുമായി ഒന്നര കിലോമീറ്റര്‍ നടന്നാണ് വീടുകളിലെത്തുന്നത്. തിങ്കളാഴ്ചയാണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എ ഗോപാലന്‍ (54) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്.

പെരുത്തടി കോളനി വരെ മൃതദേഹം ആംബുലന്‍സില്‍ എത്തിചെങ്കിലും പിന്നീട് മുന്നോട്ടുപോകാന്‍ റോഡില്ലാത്ത അവസ്തയായിരുന്നു. പെരുത്തടിയില്‍ നിന്ന് ബന്ധുക്കള്‍ 1.5 കിലോമാറ്റര്‍ മൃതദേഹവുമായി നടന്നു. ഇതുവഴി ഒഴുകുന്ന അരുവിയില്‍ വാഹനം കടക്കാനുള്ള പാലമില്ല. ഇവിടെ 30ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പെരുത്തടിയിലാണ് റേഷന്‍ കടയും എല്‍പി സ്‌കൂളും അംഗനവാടിയുമുള്ളത്.പെരുത്തടി വരെ മാത്രമേ ജീപ്പ് വരികയുള്ളു.

ജീപ്പിലാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്. കനത്ത മഴയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും സാധിക്കില്ലെന്ന് പഞ്ചായത്ത് മെമ്പര്‍ എന്‍ വിന്‍സന്റ് പറയുന്നു. പാലവും റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിന്‍സന്റ് വ്യക്തമാക്കി.

People walked  for one and a half km with KSEB officer's dead body 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment