visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ramesh Chennithala , K Karunakaran
Ramesh Chennithala , K KarunakaranPhoto Credit : Siju Kuriyedam Sreekumar

കെ. കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; ​ഗുരുവായൂർ ദർശനം ലീഡറുടെ പാത പിന്തുടർന്നെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ്

By - Siju Kuriyedam Sreekumar -- Sunday, July 24, 2022 , 04:04 PM
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ കെ. കരുണാകരനെതിരെ പടനയിച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് മുൻ പ്രതിപക്ഷ നേതാവ് മുരമേശ് ചെന്നിത്തല. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. തന്നേയും ജി. കാർത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാൻ നിർബന്ധിതരാക്കിയത് അന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരൻ. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാർത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടർന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ദർശനം തുടങ്ങിയത്. ആത്മാർഥമായി ഞാൻ ചെയ്തതിൽ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നായിരുന്നു കരുണാകരനെതിരായ കലാപത്തെക്കുറിച്ചുള്ള  ചോദ്യങ്ങൾക്ക് ചെന്നിത്തലയുടെ മറുപടി

26-ാത്തെ വയസ്സിൽ എം.എൽ.എയായി. 28 വയസ്സിൽ മന്ത്രിയായി. അഞ്ച് തവണ എംഎൽഎയും നാല് തവണ എം.പിയുമായി ഒമ്പത് വർഷം പിസിസി അധ്യക്ഷനായി. പ്രവർത്തക സമിതി അംഗമായി.. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഞാൻ എന്തൊക്കെ ആയിട്ടുണ്ടോ അത് പാർട്ടി കാരണമാണ്. ഞാൻ സംതൃപ്തനാണ്, പാർട്ടി നേതൃത്വത്തിൽ ഇനി ഭാവിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു.

Ramesh Chennithala about K Karunakaran 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment