visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
K S Premachandra Kurup on K Karunakaran
K S Premachandra Kurup on K KarunakaranPhoto Credit : From K S Premachandra Kurup FB account

കെ കരുണാകരനെ പറ്റി പ്രേമചന്ദ്ര കുറുപ് IAS, രാജൻ, പാമൊലിൻ, ഐഎസ്ആർഒ കേസുകളിൽ കെ.കരുണാകരന് പങ്കുണ്ടായിരുന്നില്ല

By - Siju Kuriyedam Sreekumar -- Thursday, November 25, 2021 , 11:29 AM

News from His FB Post 

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരനു രാജൻ കേസിലും പാമൊലിൻ കേസിലും ഐഎസ്ആർഒ കേസിലും പങ്കുണ്ടായിരുന്നില്ലെന്നും, ഉദ്യോഗസ്ഥരും പ്രതിപക്ഷവും കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കളും ചേർന്ന് അദ്ദേഹത്തെ നിയമക്കുരുക്കിൽ ആക്കുകയായിരുന്നുവെന്നും കരുണാകരനൊപ്പം 36 വർഷം പ്രവർത്തിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എസ്.പ്രേമചന്ദ്ര കുറുപ്പിന്റെ വെളിപ്പെടുത്തൽ.
ലാവ്‌ലിൻ കേസിൽ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനു ലഭിച്ച നീതി പോലും കരുണാകരനു ലഭിച്ചില്ലെന്നും ‘ലീഡർക്കൊപ്പം മൂന്നര പതിറ്റാണ്ട്’ എന്നു പേരിട്ട സർവീസ് സ്റ്റോറിയിൽ പ്രേമചന്ദ്ര കുറുപ്പ് എഴുതുന്നു. പുസ്തകം 25നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ.മുരളീധരൻ എംപിക്കു നൽകി പ്രകാശനം ചെയ്യും. ലേബർ കമ്മിഷണർ, തൃശൂർ, മലപ്പുറം ജില്ലകളിൽ കലക്ടർ ഉൾപ്പെടെയുള്ള ചുമതലകൾക്കു ശേഷം വിരമിച്ച പ്രേമചന്ദ്ര കുറുപ്പ് ഇപ്പോൾ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രയുടെ ചെയർമാൻ ആയി പ്രവർത്തിക്കുകയാണ്.


 

രാജൻ കേസ് വിവാദമായപ്പോഴാണ്, ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരൻ സംഭവമറിഞ്ഞതെന്നു കുറുപ്പ് പറയുന്നു. സത്യമറിയാൻ ഡിഐജിയായിരുന്ന ജയറാം പടിക്കലിനെ കരുണാകരൻ വീട്ടിലേക്കു വിളിച്ചു വരുത്തി. കേൾക്കുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്നും പറയാൻ മടിക്കരുതെന്നും ആവശ്യപ്പെട്ടപ്പോൾ പടിക്കൽ, രാജനെ ഒരു കാലത്തും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ആണയിട്ടു. സ്വന്തം കുട്ടികളുടെ കാഴ്ചശക്തി തിരിച്ചു കിട്ടാൻ വിദേശ ചികിത്സയ്ക്കു സൗകര്യമൊരുക്കിയ മുഖ്യമന്ത്രിയെ സ്വന്തം അച്ഛനെപ്പോലെയാണു താൻ കാണുന്നതെന്നും കള്ളം പറയാനാകില്ലെന്നും കൂടി ജയറാം പടിക്കൽ പറഞ്ഞതോടെ കരുണാകരൻ പൂർണമായി വിശ്വസിച്ചു.

അദ്ദേഹത്തെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും തന്നോട് പടിക്കൽ അസത്യം പറയില്ലെന്ന് കരുണാകരൻ തറപ്പിച്ചു പറഞ്ഞു. പടിക്കലിനെ അവിശ്വസിച്ചതിന് കുറുപ്പിനെ ശാസിക്കുകയും ചെയ്തു. പടിക്കൽ പറഞ്ഞതു പൂർണമായും കള്ളമായിരുന്നുവെന്നു കരുണാകരനു ബോധ്യപ്പെട്ടതു പിന്നീടാണെന്നും കുറുപ്പ് വെളിപ്പെടുത്തുന്നു.

പാമൊലി‍ൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആരോപണമുയർന്നപ്പോഴും കരുണാകരൻ ഉദ്യോഗസ്ഥരെ വിശ്വസിച്ചു. വിവാദമുണ്ടായപ്പോൾ ഡൽഹിയിലായിരുന്ന കരുണാകരൻ അന്നത്തെ ചീഫ് സെക്രട്ടറി പത്മകുമാറിനെ വിളിച്ച് എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടെങ്കിൽ തുറന്നു പറയാൻ ആവശ്യപ്പെട്ടു. പത്മകുമാർ എല്ലാം നിഷേധിച്ചു. എന്നാൽ, പിന്നീട് അതും തെറ്റാണെന്നു ബോധ്യമായി. ഉദ്യോഗസ്ഥർക്കു പുറമേ മറ്റു പല ഉന്നതരുടെയും കൈകളിൽ പാമൊലിൻ പറ്റിയിരുന്നുവെന്നു വ്യക്തമായി. ഈ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ കരുണാകരന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കുമെന്നും കുറുപ്പ് എഴുതുന്നു.
K S Premachandra Kurup
K S Premachandra KurupPhoto Credit : From K S Premachandra Kurup FB account

ഐഎസ്ആർഒ ചാരക്കേസ് വിവാദമായപ്പോൾ കരുണാകരനെതിരെ ഉപയോഗിക്കാൻ ഒരു വിഭാഗം കോൺഗ്രസുകാർ തിരക്കഥ ചമച്ചു. ഐഎസ്ആർഒ പോലെ സുരക്ഷയുള്ള സ്ഥലത്തുനിന്ന് രേഖകളൊക്കെ ചോരുമോ എന്നു കരുണാകരൻ തന്നോടു സംശയം ചോദിച്ചിട്ടുണ്ട്. വിവാദത്തെത്തുടർന്നു സസ്പെൻഡ് ചെയ്ത രമൺ ശ്രീവാസ്തവയ്ക്കു മറ്റെന്തെങ്കിലും താൽപര്യങ്ങളുണ്ടോ എന്നും ചോദിച്ചിട്ടുണ്ട്. നമ്പി നാരായണൻ ഉൾപ്പെടെയുള്ളവർക്കു വർഷങ്ങൾക്കു ശേഷം നീതി കിട്ടി. അതു കിട്ടാതെ പോയത് കരുണാകരനു മാത്രമാണെന്നും കുറുപ്പ് വിലയിരുത്തുന്നു.

സർക്കാർ സർവീസിനിടെ അഴിമതിക്കെതിരെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും അതിന്റെ പേരിൽ നേരിട്ട തിരിച്ചടികളെക്കുറിച്ചും പുസ്തകത്തിൽ വെളിപ്പെടുത്തലുകളുണ്ട്. സിപിഎം നേതാവും മുൻ മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സത്യസന്ധതയും അഴിമതി വിരുദ്ധതയും ടൂറിസം വകുപ്പിലെ വിദേശയാത്രകളുടെ പേരിൽ നടക്കുന്ന അഴിമതിയുമൊക്കെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment