visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Feba ,Blassy
Feba ,BlassyPhoto Credit : Siju Kuriyedam Sreekumar

ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് കുടുംബത്തെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; കാർ അപകടത്തിൽപ്പെട്ടത് കുട്ടികളെ കോളേജിൽ വിടാൻ പോകവേ; അച്ഛന്റെയും രണ്ടു പെൺമക്കളുടെയും മരണത്തിൽ നടുങ്ങി നാട്

By - Siju Kuriyedam Sreekumar -- Monday, August 01, 2022 , 03:48 PM
തിരുവല്ല: പുറമറ്റം കല്ലുപാലത്ത് നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നടുക്കത്തിലാണ് നാട്. കുമളി ചക്കുപാലം വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യു , മക്കളായ ഫേബാ വി ചാണ്ടി , ബ്ലസി ചാണ്ടി വി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാർ ആറ്റിലേക്ക് വീഴുകയായിരുന്നു. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കെൽ 01 എജെ 2102 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞതെന്നാണ് വിവരം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പുറമറ്റം വെണ്ണിക്കുളം റോഡിൽ കല്ലുപാലം പെട്രോൾ പമ്പിന് സമീപം തോട്ടിലേക്ക് ആണ് ആൾട്ടോ കാർ മറിഞ്ഞത്.

ചർച്ച് ഓഫ് ഗോഡ് പാസ്റ്ററാണ് ചാണ്ടി മാത്യു. ജോലിയുടെ ഭാഗമായി റാന്നിയിലാണ് താമസിക്കുന്നത്. വളഞ്ഞ വട്ടം പരുമല ഗ്രിഗോറിയോസ് കോളജിൽ ബിസിഎയ്ക്ക് പഠിക്കുകയാണ് ബ്ലസി. മാവേലിക്കര ടിജൂസ് അക്കാഡമിയിൽ പഠിക്കുകയാണ് ഫെബ. കുട്ടികളെ കോളജിൽ വിടാൻ വേണ്ടി വന്നപ്പോഴാണ് അപകടം. വെള്ളക്കെട്ടിൽ  വീണ കാറിൽ നിന്ന് പുറത്തിറങ്ങാൻ ഇവർക്ക് കഴിയാതെ പോയതാണ് ദുരന്തമായത്.

ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ തിരുവല്ല ഫയർ ഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹങ്ങൾ തിരുവല്ല താലൂക്ക് ആശുപത്രി, കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.


Father and two daughters died in a car accident

 



LEAVE A REPLY

Security code:

COMMENTS

Be the first to comment