visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Feba ,Blassy
Feba ,BlassyPhoto Credit : Siju Kuriyedam Sreekumar

പഠനത്തിൽ സമർത്ഥ, ക്ലാസ് ടോപ്പർ; ബ്ലസിയെ എന്നും കോളേജിൽ കൊണ്ടാക്കിയിരുന്നത് അച്ഛൻ; പഠനം തീരാൻ ഒരു സെമസ്റ്റർ ബാക്കിനിൽക്കെ പാതിവഴിയിൽ വേർപിരിഞ്ഞ് ബ്ലസി; ഉറ്റകൂട്ടുകാരിയുടെ മരണത്തിൽ തകർന്ന് സുഹൃത്തുക്കൾ

By - Siju Kuriyedam Sreekumar -- Tuesday, August 02, 2022 , 06:59 PM
പരുമല: ഉറ്റകൂട്ടുകാരിയുടെ വേർപാടിൽ തകർന്നിരിക്കുകയാണ് മാർ ഗ്രിഗോറിയോസ് കോളജിലെ 2020-23 ബിസിഎ ബാച്ച് വിദ്യാർത്ഥികൾ. പഠനം പൂർത്തിയാകുന്നതിനു മുൻപേ ബ്ലസി ചാണ്ടി വിടപറഞ്ഞ ദു:ഖത്തിലാണ് സഹപാഠികൾ. ക്ലാസ്സിൽ ആകെ 20 ആൺകുട്ടികളും 5 പെൺകുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി അവിടെ നാല് പേർ മാത്രമാകും ഉണ്ടാവുക. നല്ലൊരു പാട്ടുകാരിയായിരുന്നു ബ്ലസി.  കൂട്ടുകാർ പറയുമ്പോഴെല്ലാം തന്നെ അവൾ പാട്ടുകൾ പാടിക്കൊടുത്തിരുന്നു. എന്നും അച്ഛനായിരുന്നു ബ്ലസ്സിയെ കോളേജിൽ കൊണ്ടാക്കിയിരുന്നത്. റാന്നി പൂവൻമലയിൽ നിന്നു പുളിക്കീഴ് വരെ ഒന്നര മണിക്കൂറെങ്കിലും എടുക്കും. രാവിലെ 8 മണിക്കാണ് ക്ലാസ് തുടങ്ങുന്നത്.

മഴയാണെങ്കിൽ കാറിൽ. അല്ലെങ്കിൽ ബൈക്കിൽ. കോളജിലെത്തുമ്പോൾ മകളുടെ കൂട്ടുകാരെ കണ്ടാൽ എന്തെങ്കിലും വിശേഷം പറയാതെ ചാണ്ടി മടങ്ങുമായിരുന്നില്ല. മകളുടെ കൂട്ടുകാരും തിരിച്ച് അതേ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. രാവിലെ 8ന് തുടങ്ങുന്ന ക്ലാസ് ഒരുമണി വരെയാണ്. തിരികെ തിരുവല്ല വരെ ബ്ലെസി ബസിൽ വരുന്നത് സോന ജയൻ, സൗപർണിക സജി എന്നിവരോടൊപ്പമായിരുന്നു. പഠനം തീരാൻ ഇനി ഒരു സെമസ്റ്റർ മാത്രമേ ബാക്കിയുള്ളെങ്കിലും യാത്ര പൂർത്തിയാക്കാതെ പ്രിയ കൂട്ടുകാരി ഇറങ്ങിപ്പോയത് അവർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

തിങ്കളാഴ്ച കോളജിലെത്തി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് ബ്ലെസി മൊബൈലിൽ മെസേജ് അയച്ചിരുന്നതായി കൂട്ടുകാരി സോന പറഞ്ഞു. രാവിലെ എല്ലാവരും ക്ലാസിലെത്തിയപ്പോഴും ബ്ലെസി എത്തിയിരുന്നില്ല. വരാൻ താമസിച്ചതോടെ പലരും വീട്ടുകാരുടെ ഫോൺ നമ്പർ തിരക്കാൻ തുടങ്ങി. ഇന്റർവെൽ സമയത്താണ് അപകടം നടന്നുവെന്ന അറിയിപ്പ് കോളജ് ഓഫിസിൽനിന്നു വന്നത്. പഠനത്തിൽ സമർഥയായിരുന്നു ബ്ലെസി. ക്ലാസിലെ ടോപ്പറുമായിരുന്നു. ഒന്നാമത്തെ സെമസ്റ്ററിലെ ഒരു വിഷയത്തിന്റെ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞ മാസം 27നായിരുന്നു. അന്നു തന്നെയായിരുന്നു സഹോദരി ഫേബയുടെ നഴ്സിങ് ഗ്രാജ്വേഷനും.

പുറമറ്റം കല്ലുപാലത്ത് നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് മറിഞ്ഞ് ആണ് കുമളി ചക്കുപാലം വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യു , മക്കളായ ഫേബാ വി ചാണ്ടി , ബ്ലസി ചാണ്ടി വി എന്നിവർ  മരിച്ചത്. ഇന്നലെ  രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാർ ആറ്റിലേക്ക് വീഴുകയായിരുന്നു. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

 തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കെൽ 01 എജെ 2102 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞതെന്നാണ് വിവരം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പുറമറ്റം വെണ്ണിക്കുളം റോഡിൽ കല്ലുപാലം പെട്രോൾ പമ്പിന് സമീപം തോട്ടിലേക്ക് ആണ് ആൾട്ടോ കാർ മറിഞ്ഞത്.

ചർച്ച് ഓഫ് ഗോഡ് പാസ്റ്ററാണ് ചാണ്ടി മാത്യു. ജോലിയുടെ ഭാഗമായി റാന്നിയിലാണ് താമസിക്കുന്നത്. വളഞ്ഞ വട്ടം പരുമല ഗ്രിഗോറിയോസ് കോളജിൽ ബിസിഎയ്ക്ക് പഠിക്കുകയാണ് ബ്ലസി. മാവേലിക്കര ടിജൂസ് അക്കാഡമിയിൽ പഠിക്കുകയാണ് ഫെബ. കുട്ടികളെ കോളജിൽ വിടാൻ വേണ്ടി വന്നപ്പോഴാണ് അപകടം. വെള്ളക്കെടിൽ വീണ കാറിൽ നിന്ന് പുറത്തിറങ്ങാൻ ഇവർക്ക് കഴിയാതെ പോയതാണ് ദുരന്തമായത്.

Father and two daughters died in a car accident ;Friends are devastated by the death of their best friend



 



LEAVE A REPLY

Security code:

COMMENTS

Be the first to comment