visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
K K Shailaja At Niyamasabha
K K Shailaja At NiyamasabhaPhoto Credit : Sabha TV

ശൈലജ ടീച്ചറുടെ ആത്മഗതം ജലീലിനെതിരെ കേസെടുക്കാൻ ഉള്ള കോടതി വിധിയിൽനിന്നും , വിഴിഞ്ഞം സമരത്തിലെ പിണറായിക്കെതിരായ പരാമർശത്തിൽനിന്നും ശ്രദ്ധ തിരിക്കാൻ പിണറായിയുടെ നാടകമോ ?

By - Siju Kuriyedam Sreekumar -- Tuesday, August 23, 2022 , 08:43 PM
തിരുവനന്തപുരം; മുന്‍ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ കെടി ജലീലിനെക്കുറിച്ച് നടത്തിയ ആത്മഗതം സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. മൈക്ക് ഓണാണെന്ന് അറിയാതെയായിരുന്നു പരാമര്‍ശം. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്നായിരുന്നു പരമാര്‍ശം.ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ജലില്‍ ഇടക്ക് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങിക്കൊണ്ടായിരുന്നു ഈ ആത്മഗതം

പരാമര്‍ശം വൈറലായതോടെ കെ കെ ശൈലജ വിശദീകരണവുമായെത്തി.നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. 

ടീച്ചർ ആത്മഗതം നടത്തിയതിനു ശേഷം മൈക്ക് ഓഫല്ല എന്നറിഞ്ഞപ്പോൾ മുഖത്തെ ജാള്യതയിൽ നിന്ന് മനസിലാകുന്നത് ഇത് മനപ്പൂർവം പറഞ്ഞതാണ് എന്ന് തന്നെ ആണ് . കൂടാതെ ഇത്തരം ഒരു കാര്യം പബ്ലിക്  ആയി പറയുന്നതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് ഇപ്പോൾ ഉണ്ടായ പല സംഭവങ്ങളും ഇന്ന് ചാനൽ ചർച്ചയിൽ വരാതിരിക്കാൻ ഉള്ള അടവാണ് . ഇന്നത്തെ ന്യൂസ് അവർ മുഴുവൻ ശൈലജ ടീച്ചർ ആയിരിക്കും .അപ്പോൾ ജലീലിനെതിരെ കേസെടുക്കാൻ ഉള്ള കോടതി വിധിയിൽനിന്നും  , വിഴിഞ്ഞം സമരത്തിലെ പിണറായിക്കെതിരായ കടുത്ത  പരാമർശത്തിൽനിന്നും  ശ്രദ്ധ തിരിക്കാൻ ഇത് ഉപയോഗിക്കാം എന്ന പിണറായിയുടെ അടവാണ് ഇത്  എന്ന് തന്നെ കരുതാം . 


ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ?; കെടി ജലീലിനെതിരെയുളള ശൈലജ ടീച്ചറുടെ ആത്മഗതം ചർച്ചയാകുമ്പോൾ





K K Shailaja open her mind about K T Jaleel 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment