visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K K Shailaja at Kerala  Niyamasabha
K K Shailaja at Kerala NiyamasabhaPhoto Credit : Sabha T V

CCTV / ലൈവ് സ്ട്രീമിങ്ങിൽ കുടുങ്ങി ടീച്ചർ .“തന്റെ ആത്മഗതം ജലീലിനെതിരല്ല വിശദീകരണ പോസ്റ്റുമായി ശൈലജ ടീച്ചർ , പക്ഷെ വീഡിയോയിലെ രംഗങ്ങൾ പറയുന്നു ജലീലിനെ തന്നെ

By - Siju Kuriyedam Sreekumar -- Wednesday, August 24, 2022 , 12:17 PM
തിരുവനന്തപുരം : അത് കെ ടി ജലീലിനെതിരെ ആയിരുന്നില്ല തന്റെ വാക്കുകളെ ന്യായീകരിച്ച് കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് . നിയമസഭയിൽ നടത്തിയ ആത്മഗതം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് മുൻമന്ത്രി കെ കെ ശൈലജ. കെ ടി ജലീലിനെ കുറിച്ചുള്ള നിയമസഭയിലെ പരാമർശത്തെ കുറിച്ചാണ് കെ കെ ശൈലജ വിശദീകരണം നൽകിയത്. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്ബില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും കെ കെ ശൈലജ പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭയിൽ ലോകായുക്ത(ഭേദഗതി) ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാനുളള പ്രമേയം അവതരിപ്പിച്ചത് താനാണ്. പ്രസംഗത്തിനിടെ കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിന് വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. 

എന്നാൽ മുൻ മന്ത്രി  കെ  കെ  ശൈലജ പ്രസംഗം തുടങ്ങിയപ്പോൾ മുതൽ തന്നെ സജി ചെറിയാൻ അലക്ഷ്യമായി മൊബൈലിൽ നോക്കി ഇരിക്കുകയായിരുന്നു എന്നും ജലീൽ ഇടക്ക് കയറി സംസാരിച്ചപ്പോൾ ശൈലജ ടീച്ചർ ആത്മഗതം പറയുമ്പോഴും  മൊബൈലിൽ തന്നെ നോക്കുന്ന സജി ചെറിയാനെ നോക്കുക പോലും ചെയ്യാതെ ആണ് അത് പറഞ്ഞത് എന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ് . കൂടാതെ  താൻ ആത്മഗതം നടത്തിയത്  മറ്റുള്ളവർ കേട്ടു എന്നത് അറിഞ്ഞപ്പോൾ ചിരിക്കുകയും ചെയുന്നത് വിഡിയോയിൽ  വ്യക്തമാണ് . ഇതിൽനിന്നെല്ലാം ടീച്ചർ ജലീലിനെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് വ്യക്തമാണ് . ഇനി ആകെ കൂടി ഉള്ളത് അണികളെ വച്ച് ന്യായികരിക്കാം അല്ലെങ്കിൽ  സഖാക്കൾ പരസ്പ്പരം സംസാരിക്കുമ്പോൾ ഉള്ള  പ്രത്യേക ഏക്ഷൻ   ആണ്   അല്ലെങ്കിൽ ഇത് നാടൻ പ്രയോഗമാണ് എന്ന മണി ആശാന്റെ വാക്കുകൾ കടമെടുത്തു തടി തപ്പാം . ഇത്  പിണറായിക്കു വേണ്ടി മനഃപൂർവം നടത്തിയ നാടകമാവാനാണ് വഴി എന്നാണ് വിലയിരുത്തൽ . 

ആത്മഗതം ഏറ്റെടുത്  സോഷ്യൽ മീഡിയയിൽ രസകരമായ മന്റുകളാണ് പ്രചരിക്കുന്നത്  . 1 . പറ്റിയത് പറ്റി ഇനി ന്യായികരിച്ചു കുളമാക്കണ്ട ,  സഖാക്കളുടെ മനസ്സിൽ ഉള്ളത് ഇതൊക്കെ ആണ് എന്ന് കൂടുതൽ ആളുകൾ അറിയും  . 2 . ജലീലിനെ കരിവാരിതേക്കാൻ തക്കം പാർത്തിരുന്നവർക്കു ടീച്ചർ വഴിമരുന്നിട്ടു കൊടുത്തു . 3 . സഖാക്കളുടെ ഉള്ളിലിരുപ്പ്  കപ്പിത്താൻ അറിഞ്ഞിരിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ എല്ലാവരും കൂടി കപ്പൽ  ഒരിക്കലും പൊങ്ങാത്തപോലെ മുക്കും . 4 . ഞാൻ ഇത്രയൊക്കെ പറഞ്ഞുള്ളു അതിനാണ് ഇവർ എന്ന തലക്കെട്ടോടെ കിലുക്കത്തിലെ രേവതിയുടെ ഫോട്ടോ വച്ചും അതിൽ താഴെ  എനിക്ക് ഇത്രയൊക്കെ പറ്റുള്ളൂ ഇനി അണികൾക്ക് വിട്ടു കൊടുക്കുന്നു ന്യായികരിക്കാൻ എന്നും  .5 സംഭാവന തരുന്ന ആളുടെ പേര് പറയണ്ട  എന്ന തലക്കെട്ടോടെ  ജഗതിയുടെ ഫോട്ടോയും വച്ചുള്ള ട്രോളുകളും സജീവം .  . തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . എന്തായാലും ആർക്കും നഷ്ട്ടം ഇല്ലാത്ത  ഈ ആത്മഗതത്തിൽ  ഈ ഇടക്ക് ഉണ്ടായ പല സംഭവങ്ങളും  മുങ്ങി താന്നു എന്നതിൽ പിണറായി ആണ് കൂടുതൽ ആത്മഗതം നടത്തുന്നത് .   

 നിയമസഭയിൽ ലോകായുക്ത(ഭേദഗതി) ബിൽ ചർച്ച ചെയ്യുന്നതിനിടെയാണ് ശൈലജയുടെ ആത്മഗതമുണ്ടായത്. കെ ടി ജലീൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് ആത്മഗതം പോലെ ഇങ്ങനെ പറഞ്ഞത്. ‘ഇയാൾ നമ്മളെ കൊയപ്പത്തിലാക്കുമോ’ എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. ആ സമയം മൈക്ക് ഓണായിരുന്നു എന്ന കാര്യം ഓർക്കാതെയാണ് മുൻമന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് കാലമായി കെ ടി ജലീൽ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ആസാദ് കശ്മീർ എന്ന ജലീലിന്റെ പ്രയോഗം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അതിന്റെ പേരിൽ ജലീലിനെതിരെ കേസ് എടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കെ ടി ജലീലിനെതിരെ സിപിഎമ്മിനകത്ത് വലിയ പ്രതിഷേധമുണ്ടെന്ന സൂചനയാണ് മുൻമന്ത്രിയുടെ ആത്മഗതത്തിലൂടെ പുറത്ത് വന്നത്.

ഇതാദ്യം  ആയി അല്ല സഖാക്കൾ CCTV  അല്ലെങ്കിൽ ലൈവ് TV യിൽ കുടുങ്ങുന്നത് . അതാണ് ടെക്നോളജി യെ സഖാക്കൾ ഭയക്കുന്നത് പണ്ടത്തെ പോലെ നുണകൾ ഏശുന്നില്ല ടെക്നോളജി കാരണം .  





It was not against K T Jaleel , K K Shailaja's facebook post to justify her words



LEAVE A REPLY

Security code:

COMMENTS

Be the first to comment