visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Swapna Suresh and  M Sivashankar autobiographies Combo Offer
Swapna Suresh and M Sivashankar autobiographies Combo OfferPhoto Credit : Siju Kuriyedath Sreekumar

സ്വപ്നയുടെയും ശിവശങ്കറിന്റെയും ആത്മകഥകൾ ഒന്നിച്ചാൽ വൻ വിലക്കിഴിവ്; കോംബോ ഓഫർ പ്രഖ്യാപിച്ച് പുസ്തകവില്പനക്കാർ

By - Siju Kuriyedath Sreekumar -- Friday, October 14, 2022 , 06:38 PM
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം പുറത്തിറങ്ങിയതോടെ ആവേശത്തിലാണ് കേരളക്കര. ചൂടപ്പം പോലെയാണ് സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം‘ വിറ്റഴിഞ്ഞത്. പുസ്തകം വിപണിയിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ കോപ്പിയും വിറ്റു തീർന്നെന്നാണ് പ്രസാധകരായ കറന്റ് ബുക്‌സ് അധികൃതർ പറയുന്നത്. രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ കറന്റ് ബുക്‌സ്. 

നിലവിലെ സാഹചര്യം മുതലെടുത്തിരിക്കുകയാണ് പുസ്തകവില്പനക്കാർ. സ്വപ്ന സുരേഷിൻ്റെ ആത്മകഥയോടൊപ്പം ശിവശങ്കറിൻ്റെ ആത്മകഥയും കൂടി ചേർത്ത് കോംബോ ഓഫർ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. പുസ്തക വിൽപ്പന കമ്പനികളുടേതായി ഇത്തരത്തിലുള്ള നിരവധി ഓഫറുകൾ സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും. കോംബോ ഓഫറിലൂടെ വൻ വിലക്കിഴിവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നുള്ളതും പ്രത്യേകതയാണ്.

ട്രു സെല്ലർ ബുക്ക് എന്ന വിൽപ്പന കമ്പനിയാണ് ഈ കോംബോ ഓഫർ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 460 രൂപയുടെ രണ്ടു ബുക്കുകളും കൂടി ഇപ്പോൾ 415 രൂപയ്ക്ക് ലഭിക്കമെന്നുള്ളതാണ് പ്രത്യേകത. ഇത്തരത്തിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയ പല കമ്പനികളേയും സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും. നാലുമുതൽ ഏഴു ദിവസത്തിനുള്ളിൽ ബുക്ക് ഉപഭോക്താവിൻ്റെ കെെകളിലെത്തുമെന്നും ട്രൂ സെല്ലർ ബുക്ക് ഇന്ത്യാടുഡേയോട് പറഞ്ഞു. ശിവശങ്കറിൻ്റെ ആത്മകഥയ്ക്ക് മറുപടിയെന്നവണ്ണം എഴുതിയതാണ് സ്വപ്നയുടെ ആത്മകഥയങ്കിലും ഏതെങ്കിലുമൊന്ന് വിറ്റുപോകുന്നതിലൂടെ ഇരു കൂട്ടർക്കും ലാഭമുണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

എം ശിവശങ്കറിൻ്റെ ആത്മകഥയ്ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് ആത്മകഥയുമായി രംഗത്തെത്തിയ സംഭവം ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. ചതിയുടെ പത്മവ്യൂഹം എന്ന് പേര് നല്‍കിയിരിക്കുന്ന ആത്മകഥയിലെ ചില പേജുകളും ചിത്രങ്ങളും പുറത്തു വന്നതോടെയാണ് പുസ്തകത്തിൻ്റെ വിൽപ്പന കുതിച്ചുയർന്നത്. സ്വപ്ന സുരേഷിനൊപ്പം കേക്ക് മുറിക്കുന്ന ശിവശങ്കർ, ശിവശങ്കർ വാങ്ങി നൽകിയ താലിയും സാരിയുമുടുത്ത് നിൽക്കുന്ന സ്വപ്ന, സ്വപ്നയുടെ കെെയിൽ പാർവ്വതി എന്നു പച്ചകുത്തിയിരിക്കുന്നത്, ശിവശങ്കറിൻ്റെയും സ്വപ്നയുടെയും സ്വകാര്യ നിമിഷങ്ങൾ എന്നിങ്ങനെയുള്ള നിരവധി ചിത്രങ്ങളാണ് ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലുള്ളത്.

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ, ജയിൽ ഡിജിപി അജയകുമാർ തുടങ്ങിയവർക്ക് എതിരായ ആരോപണങ്ങൾ ഉൾപ്പെടുന്നുവെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശൂർ കറൻ്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചെന്നും ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിൻ്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നാണ് ആത്മകഥയിൽ സ്വപ്ന സുരേഷ് ആരോപിക്കുന്നത്.

‘അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോൾ സന്ദീപ് പറയുന്നതുപോലെ ചെയ്യുക’ – ഇതായിരുന്നു തനിക്കു ലഭിച്ച നിർദേശം. ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടതു തൻ്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ഓഡിയോ റിക്കോർഡ് ചെയ്യിക്കുകയായിരുന്നു. തങ്ങൾക്കു രക്ഷപ്പെടാൻ ശിവശങ്കറിനെ പുറത്തുനിർത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിൻ്റെ ഫോണിൽ ശബ്ദം റിക്കോർഡ് ചെയ്തതെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിൻ്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ. ടി. ജലീൽ തുടങ്ങിയവരുടെ പങ്കുകൾ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഇവർ പല വിധത്തിൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചരക്കു കൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നുള്ള തുറന്നു പറച്ചിലും അതിലേക്ക് നയിച്ച സംഭവങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ കാണാൻ കഴിയുന്നുണ്ട്.

താനും ശിവശങ്കറും ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞുവെന്നുള്ള വെളിപ്പെടുത്തലിൻ്റെ കൂടുതൽ വിവരങ്ങൾ ആത്മകഥ വഴി പുറത്തു വരുമെന്നും സ്വപ്ന പറയുന്നു. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തൻ്റെ കഴുത്തിൽ താലികെട്ടിയിരുന്നു. അതിനുശേഷം നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു വിവാഹം നടന്നത്. താൻ ശിവശങ്കരൻ്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.

അതേസമയം പുസ്തകത്തിൽ ആർക്കെതിരെയും ലൈംഗിക ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്നും സ്വപ്ന പറയുന്നു. എന്നാൽ മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി തന്നോട് ലെെംഗിക താൽപര്യത്തോടെ ബന്ധപ്പെട്ടുവെന്നും സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. ലെെംഗിക താൽപര്യത്തോടെ വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിക്കുകയായിരുന്നു. ഇയാൾ പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ലെന്നും സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. ഇതിൻ്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അവ അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും പുസ്തകത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു. ( swapna suresh  and M shivashankars autobiographies )

Swapna and Sivashankar's autobiographies together at a huge discount; Booksellers announce combo offer

 Swapna Suresh and  M Sivashankar autobiographies

 



LEAVE A REPLY

Security code:

COMMENTS

Be the first to comment