visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan  , Swapna Suresh
Pinarayi Vijayan , Swapna SureshPhoto Credit : Siju Kuriyedam Sreekumar

സ്വപ്നയും പിണറായിയുടെ സൃഷ്ട്ടി , സ്വപ്നയുടെ വേവാത്ത ബിരിയാണിയുടെ അടുപ്പിൽ പിണറായി ഇട്ടു കത്തിച്ചു കൊണ്ടിരിക്കുന്നത് പല കീറാമുട്ടികൾ

By - Siju Kuriyedam Sreekumar -- Thursday, June 09, 2022 , 08:43 PM
കുറച്ചു ദിവസമായി കേരളം എന്നല്ല ഇന്ത്യയിലെ മുൻ നിര വാർത്താ മാധ്യമങ്ങൾ വരെ ചർച്ച ചെയുന്ന വിഷയം ആണ് സ്വപ്‍ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ ആയ ബിരിയാണി ചെമ്പ് . സത്യത്തിൽ എന്താണ് ഇതിനു പിന്നിലെ യഥാർത്ഥ വിഷയം എന്ന് ആരെങ്കിലും ചിന്തിച്ചോ ? ഉണ്ടാവാൻ സാധ്യത ഇല്ലാ . അതാണ് അവർക്കും വേണ്ടിയിരുന്നത് . ഇതിനു മുന്പും സ്വപ്‍ന പലവട്ടം ഇതുപോലെ ഉള്ള പല ആരോപണങ്ങളും ആയി വന്നതാണ് എന്തെങ്കിലും പ്രശ്നം പിണറായിക്കോ ശിവശങ്കറിനോ ജലീലിനോ ഉണ്ടായോ , ഇല്ലാ . കാരണം കൃത്യമായ ഒരു തെളിവും ഇതിൽ ഇല്ലാ എന്നത് തന്നെ ആണ് കാരണം . കൂടാതെ ഇതു ഒരു സൈക്ലിക് ( ചക്രവ്യൂഹം ) ആണ് എല്ലാവരും ഉൾപ്പെട്ട കളി , അല്ലെങ്കിൽ എല്ലാവരെയും ബോധപൂർവം ഉൾപ്പെടുത്തി കളിച്ച കളി ആണ് . പൊട്ടിയാൽ തൃശൂർ പൂരത്തിന്റെ അമിട്ട് പോലെ എല്ലാവരും പൊട്ടും . അതിനാൽ അവിടെയും ഇവിടെയും പല പുകമറ സൃഷ്ടിച്ചു ആളുകളുടെ കണ്ണിൽ  പൊടി ഇടുന്നു എന്ന് മാത്രം . 

കഴിഞ്ഞ തവണ ആരോപിതനായ ശിവശങ്കർ പൂർവാധികം ശക്തിയോടെ  മറ്റൊരു തസ്തികയിൽ ജോയിൻ ചെയ്തു . ഇ ഡി ശിവശങ്കറിനും കൂട്ടർക്കും ക്ലീൻ ചിറ്റ് കൊടുക്കുകയും ചെയ്തു . അപ്പോൾ എന്താണ് ഇതിനു പിന്നിലെ കളികൾ . ഇപ്പോൾ ജലീൽ അകത്താകും , പിണറായി അകത്താകും ശിവശങ്കർ പുറംലോകം കാണില്ല എന്നൊക്കെ പല പണിക്കന്മാരും ശങ്ക ഉള്ള  ദാസന്മാരും   ബലരാമൻ മാരും  ഫേസ്ബുക്കിൽ  വാതോരാതെ അടിച്ചത് മിച്ചം , അവരെ ഇപ്പോൾ അതിനെ കൊള്ളൂ എന്നായിട്ടുണ്ട്  . അതുകഴിഞ്ഞു ജനങ്ങളും അവരും മറന്നു എന്നതിനേക്കാൾ  ഇടതു പക്ഷം കിറ്റ് കൊടുത്തു അതിന്റെ വിലകൂടിയ സഞ്ചി കൊണ്ട്  എല്ലാം തേച്ചുമാച്ചു കളഞ്ഞു എന്ന് പറയുന്നതാവും ശരി  അതിനു  കൂട്ടായി ന്യുന പക്ഷ പ്രീണനവും ആവോളം ഇടയിൽ കുത്തി തിരുകുന്നുണ്ട്  . യജമാനൻ ഇറച്ചി എല്ലാം തിന്നു ഒരുനിലക്കും തിന്നാൻ പറ്റാത്ത  ബാക്കി വന്ന എല്ലും കഷ്ണം ഇട്ടു കൊടുത്തപ്പോൾ തനിക്കു എന്തോ വലുത് തന്നു എന്ന് വിചാരിച്ചു നന്ദി കാണിക്കുന്ന പട്ടിയെ പോലെയും  , 10 കിലോ ചുമക്കുന്ന കഴുതയുടെ പുറത്തു കഴുതപോലും അറിയാതെ പതിനഞ്ചു കിലോ വച്ച് കൊടുത്തു വയ്യാതായപ്പോൾ അതിൽ നിന്ന് 2 കിലോ മാറ്റി കൊടുത്തപ്പോൾ നന്ദി കാണിക്കുന്ന മണ്ടൻ കഴുതയെയും പോലെ  ആണ് ഇപ്പോൾ കേരളത്തിലെ ന്യുന മർദ്ദം ഇല്ലാത്ത ജനം. 

   മാക്രി  ചത്ത വാർത്ത ഓന്ത്‌  ചാവും വരെ ,  ഓന്ത്‌ ചത്ത വാർത്ത പട്ടി ചാവും വരെ  , പട്ടി   ചത്ത വാർത്ത പുലി ചാവും വരെ , പുലി   ചത്ത വാർത്ത ആന ചാവും വരെ അങ്ങനെ പോകും രാഷ്ട്രീയക്കാരുടെ അഴുമതിയും ഈ സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്ത പത്ര ധർമം തൊട്ടു തീണ്ടാത്ത മാധ്യമങ്ങളുടെ "പാത്ര" ധർമവും  . 

ഇനി എന്താണ് ഇപ്പോൾ ബിരിയാണി ചെമ്പ്  സ്വപ്നം കാണാൻ ഉണ്ടായ കാര്യം എന്ന് നോക്കാം . ഒന്നാം പിണറായി സർക്കാർ ന്യുന പക്ഷ പ്രീണനവും ആവോളം ഇടയിൽ കുത്തി തിരുകി  കടമെടുത്തു പലതും ചെയ്തു കുത്തുപാള എടുത്താണ് ഭരണം ഒരുവിധത്തിൽ പൂർത്തിയാക്കിയത് . രണ്ടാം പിണറായി സർക്കാർ വന്നപാടെ കല്ല് കടിക്കാൻ തുടങ്ങി കാരണം ഖജനാവിൽ പൈസ ഇല്ലാ. അപ്പോൾ ഇടക്ക് ഇടക്ക് ചില വ്യാജ  പ്രശനം അവർ തന്നെ ഉണ്ടാക്കി കൊണ്ടിരുന്നു പ്രതിപക്ഷവും സംഘപരിവാറും അത് ഏറ്റു പിടിച്ചു വരുമ്പോൾ ഇടതു സൈബർ സഖാക്കൾ  തന്നെ അതിനു പരിഹാരവും ഉണ്ടാക്കും അപ്പോൾ ജനങ്ങളുടെ മുമ്പിൽ ഇടതുപക്ഷത്തിനെതിരായി വരുന്ന വ്യാജ ആരോപങ്ങൾ ആയി മാറും എല്ലാം കൂടാതെ യഥാർത്ഥ   പ്രശ്നങ്ങൾ എല്ലാം മൂടി പോകുകയും ചെയ്യും ,ഇതോടൊപ്പം  പാർട്ടിയിലെ തന്നെ ചില പുകഞ്ഞ കൊള്ളികളെ പുറത്താക്കാനും അത് അതിവിദക്തമായി ഉപയോഗിച്ചു കൊണ്ടിരുന്നു പിണറായി  . 

 രണ്ടാം പിണറായി സർക്കാർ കൊണ്ടുവരാൻ നോക്കിയ ഒരു കാര്യം ആയിരുന്നു കെ റെയിൽ . അതിൽ നിന്ന് ധാരാളം കയ്യിട്ടു വരുകയും ഫണ്ട് വകമാറ്റി കൊറേ കാലം നടക്കാം എന്നും പിന്നീട് പ്രായോഗികമല്ല എന്നോ  അല്ലെങ്കിൽ പതിവുപോലെ കേന്ദ്രത്തിന്റെ പിടലിക്ക് വച്ച്  കേന്ദ്രം  അപ്പ്രൂവൽ തരാത്ത കാരണം നടത്താൻ പറ്റിയില്ല എന്ന് പറഞ്ഞു കയ്യൂരാം  എന്നാണ് അവർ കരുതിയിരുന്നത് പക്ഷെ കളിച്ച കളിയിൽ കാല് പതറി വീണുനിൽക്കുമ്പോൾ   പ്രതീക്ഷിക്കാതെ തൃക്കാക്കര വില്ലനായി വരുകയും ജനങ്ങൾ അവരുടെ എതിർപ്പ് അതിലൂടെ അറിയിക്കുകയും ചെയ്തു . അങ്ങിനെ ഇരിക്കുമ്പോൾ കൂനിമേൽ കുരു പോലെ കേരളത്തിന്റെ നേടും തൂണായ ബീവറേജ് കോർപറേഷൻ നഷ്ടത്തിൽ ആണ് എന്ന വാർത്തയും , ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനവും കൂടാതെ കേന്ദ്രം നേരിട്ടും എണ്ണ വിലയിലെ നികുതികുറച്ചിട്ടും കേരളം കുറക്കത്തെ അധിക വില ഈടാക്കുന്ന  വാർത്തയും ,  KSRTC യിലെ പ്രശ്നങ്ങളും  പുകയാൻ തുടങ്ങി . ആദ്യം കേന്ദ്രം ഡിസീലിന്‌ അധിക വില ഈടാക്കുന്നതാണ് KSRTC ജീവനക്കാർക്ക്  ശമ്പളം കൊടുക്കാൻ പറ്റാത്തത് എന്ന് നുണ പറഞ്ഞു പക്ഷെ കോടതിയിൽ സത്യവാങ് കൊടുത്തതിൽ കേരളത്തിൽ നിന്ന് അധികവില ഈടാക്കുന്നില്ല എന്ന് ഓയിൽ കോര്പറേഷനുകൾ പറഞ്ഞത് പുറത്തായപ്പോൾ മന്ത്രിയുടെയും ബോർഡിന്റെയും കള്ളത്തരം എട്ട്  നിലയിൽ പൊട്ടി.  എന്തെങ്കിലും കാര്യമായി കളിച്ചല്ലാതെ പിടിച്ചു നില്ക്കാൻ പറ്റില്ല എന്നായി അല്ലെങ്കിൽ തൃക്കാക്കരയിൽ തോറ്റത് ഭരണ വികാരം ആണ് എന്ന പ്രതിപക്ഷ ആരോപണത്തെയും, KSRTC സമരത്തെയും , മറ്റു കാര്യങ്ങളും   നേരിടാൻ ആവില്ല . അതിനായി സ്വപ്നയെ കൊണ്ട് വീണ്ടും ഒരു പെട്ടി തുറക്കാൻ പറഞ്ഞു ആ പെട്ടിയാണ് ഇപ്പോൾ കാണുന്ന ഒരിക്കലും വേവാൻ സാധ്യത ഇല്ലാത്ത ബിരിയാണി . ഇനി ഇ ഡി എന്നല്ല സാക്ഷാൽ മോഡി തന്നെ വന്നാലും ഈ ബിരിയാണി ഇവിടെ വേവില്ല കാരണം ഇതിന്റെ പിന്നിലെ കറിക്കൂട്ടുകൾ പിണറായിയുടെ ആണ് അതിനാൽ എങ്ങനെ വേവണം എപ്പോൾ വേവണം എന്ന് പിണറായി തീരുമാനിക്കും . പതിവുപോലെ കുറച്ചുകാലം അടുപ്പത്തു വച്ച് ഇ ഡി ഇതും വാങ്ങി വച്ച് പോകും അത്ര തന്നെ . പിണറായിക്കു നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നപോലെ ബിരിയാണിയുടെ ഇപ്പോൾ നടക്കുന്ന യഥാർത്ഥ  പ്രശ്ങ്ങൾ ചർച്ചയാകില്ല പിന്നെ എല്ലാം പ്രതിപക്ഷത്തിന്റെയും സംഘപരിവാറിന്റെയും വ്യാജ ആരോപണം ആണ് എന്ന് പ്രചരിപ്പിക്കാനാകും . ജനങ്ങളുടെ  ഇടയിൽ ക്ലീൻ ഇമേജ്ഉം കിട്ടും . അതാണ് ബിരിയാണി ചെമ്പ് തുറന്ന ഉടനെ സഖാക്കൾ തന്നെ അവർക്കു എതിരെ പല നുണകൾ സംഘപരിവാറിന്റെയും പ്രതിപക്ഷത്തിന്റെയും വ്യാജ പേരിൽ സാമൂഹിക മാധ്യമത്തിൽ അടിച്ചു വിടുന്നതും ഒന്നും നോക്കാതെ അത് ഈ രണ്ടു കൂട്ടരും ഏറ്റു പിടിച്ചു അവസാനം രണ്ടു കൂട്ടരും ഇളിഭ്യരാകും . ഈ ബിരിയാണിയും ഇവിടെ  വേവും എന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു നിർത്തുന്നു . 


Swapna Suresh biriyani is pinarayi's master plan to hide many major issue 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment