visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
T G Mohandas , Kylian Mbappe , TG Mohandas Tweet
T G Mohandas , Kylian Mbappe , TG Mohandas TweetPhoto Credit : T G Mohandas twitter

ഫ്രഞ്ചുകാർ കറുത്ത പ്രേതങ്ങളെ പോലെ ഉണ്ടെന്നും എംബാപ്പെയെ രാത്രിയിലെങ്ങാനും കണ്ടാൽ ഞെട്ടി പനി പിടിക്കും എന്നും ഉള്ള വംശീയ അധിക്ഷേപവുമായി ടി ജി മോഹന്‍ദാസ്

By - Siju Kuriyedath Sreekumar -- Tuesday, December 20, 2022 , 03:05 PM
കൊച്ചി: ഖത്തർ ലോകകപ്പ് ഫൈനലിന്റെ ചൂടാറിട്ടില്ല അതിനു  പിന്നാലെ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വർണവെറിയും  വംശീയ അധിക്ഷേപവുമായി ബിജെപി മുന്‍ ഐടി സെല്‍ അദ്ധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് മോഹൻദാസ് ഫ്രാൻസിനെതിരെ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ  നടത്തിയിരിക്കുന്നത്.

ട്വീറ്റി​ന്റെ പൂർണ രൂപം

ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ…

എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ!

ഫ്രഞ്ച് ഫുട്ബോൾ ടീം അംഗങ്ങൾ തന്നേക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പയെ ഒക്കെ രാത്രിയിൽ കണ്ടാൽ പേടിച്ച് പനി പിടിക്കും എന്നും അദ്ദേഹം  പറയുന്നു. തന്റെ സ്വന്തം ട്വിറ്ററിലാണ് മോഹൻദാസ് കുറിപ്പ് പങ്കുവെച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. മോൻദാസിന്റെ അക്കൗണ്ട് പൂട്ടണം എന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. ഫ്രാൻസിന്റെ ആരാധകരും സഖാക്കളും സോഷ്യൽ മീഡിയയിൽ എപ്പോൾ ഇത് ആഘോഷിക്കുകയാണ് . എന്നാൽ ഇതുവരെ ഇദ്ദേഹത്തിന് എതിരെ ആരും ഒരു കേസ് കൊടുക്കുകയോ അല്ലെങ്കിൽ ട്വിറ്ററിൽ ട്വീറ്റ് റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല എന്നതാണ് അതിശയം ഉണ്ടാക്കുന്നത് . പല ആക്ടിവിസ്റ്റുകളും ഇടതു സഹയാത്രികരും മോഹൻദാസിന്റെ ട്വീറ്റ് എടുത്തു റീ ട്വീറ്റ് ചെയ്തു തങ്ങളുടെ പ്രതിഷേധം അറിക്കുന്നതിലൂടെ കുറച്ചുകാലമായി കാര്യമായി ശ്രദ്ധിക്കപെടാതിരുന  മോഹൻദാസ്  വീണ്ടും സോഷ്യൽ മീഡിയയിൽ താരം ആയിട്ടുണ്ട് . ഇതും ഒരു അടവാണോ എന്നും സംശയം ഉണ്ട് . കാരണം അതിനു ശേഷം അദ്ദേഹം പണ്ട് എം പി നാരായണ പിള്ള എഴുതിയ വർണവെറി ട്വീറ്റ് ചെയ്തിട്ടും ഉണ്ട്   

ട്വീറ്റ് 
പണ്ട് എം പി നാരായണ പിള്ള എഴുതി:- ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണാൻ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാർക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവൻ റാമിന്റെ ഫോട്ടോ പത്രത്തിൽ കണ്ടാൽപ്പിന്നെ അന്ന് കഞ്ഞി കുടിക്കാൻ തോന്നുകയില്ല! 
ഇതൊക്കെ എന്താ വർണവെറിയാണോ?




TG Mohandas Tweet
TG Mohandas TweetPhoto Credit : TG Mohandas Tweet

TG Mohandas Tweet
TG Mohandas TweetPhoto Credit : TG Mohandas Tweet

TG Mohandas Tweet
TG Mohandas TweetPhoto Credit : TG Mohandas Tweet




T G Mohandas with racial abuse against the French player

T G Mohandas Tweet against Kylian Mbappe

T G Mohandas , Kylian Mbappe , TG Mohandas Tweet ,



LEAVE A REPLY

Security code:

COMMENTS

Be the first to comment