visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Articles

Home / Sports/ Articles
Argentina's Lionel Messi  VS France Kylian Mbappe
Argentina's Lionel Messi VS France Kylian MbappePhoto Credit : Siju Kuriyedath Sreekumar

ഇത്തവണ ഫിഫ വേൾഡ് കപ്പിൽ ആര് മുത്തം വക്കും !! അർജന്റീനയോ ഫ്രാൻസോ ? ഒരു ചെറിയ നിരീക്ഷണം

By - Siju Kuriyedath Sreekumar -- Friday, December 16, 2022 , 07:09 PM
ഫ്രാൻസിനാണോ അർജന്റീനക്കാണോ ജയ സാധ്യത കൂടുതൽ എന്ന് പറയുക അത്ര എളുപ്പം അല്ല എങ്കിലും . ഇതു വരെ നടന്ന കളികളിലൂടെ ഒരു ചെറിയ വിലയിരുത്തൽ നടത്താം .  മൊറോക്കോയെ 2-0ന് തോൽപ്പിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫിഫ ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് . ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 8 :30 നു   അർജന്റീനയ്‌ക്കെതിരെ കളിക്കുമ്പോൾ  കിരീടം നിലനിർത്താൻ ഉള്ള  ജീവൻ മരണ പോരാട്ടം ആകും ഫ്രാൻസിന്  .ലോകത്തു തന്നെ പ്രത്യേകിച്ച് ഇവിടെ  ഈ കൊച്ചു കേരളത്തിൽ വരെ  ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായതും ശക്തരായതുമായ  അര്ജന്റീന എന്ന  ശക്തരോടാണ്  ഫ്രാൻസിന് തങ്ങളുടെ ശ്കതി തെളിക്കേണ്ടത് എന്നതും മത്സരത്തിന്റെ മാറ്റു കൂട്ടുന്നു .  

ഫ്രാൻസ് ഗ്രൂപ്പ് മത്സരത്തിൽ  ആസ്ട്രേലിയയോടും( 4-1 ) ഡെന്മാർക്കിനോടും ( 2-1 ) ജയിക്കുകയും ട്യൂണിഷ്യയോട് ( 1-0)തോൽക്കുകയും ചെയ്തിരുന്നു എങ്കിലും റൗണ്ട് 16 ൽ പോളണ്ടിനെ ( 3-1 ) ശക്തമായി എതിർത്ത് തോൽപ്പിക്കുകയും , പിന്നീട് ക്വർട്ടർ ഫൈനലിൽ ശക്തരായ ഇംഗ്ളണ്ടിനെ ( 2-1 ) തോൽപ്പിക്കുകയും ചെയ്തിരുന്നു .  സെമി ഫൈനലിൽ മൊറോക്കോയെ ( 2-0 )എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഫൈനലിൽ എത്തി   ഇംഗ്ളണ്ടുമായുള്ള കളിയും ഇന്നലെ  വെളുപ്പിന് ( 15-12-2022 12:30 AM ) സെമി ഫൈനലിൽ  മൊറോക്കോയുമായുള്ള  കളിയും കണ്ടാൽ ഏകദേശം മനസിലാകും അവരുടെ ടീം വർക്ക് . ഈ വേൾഡ് കപ്പിൽ ഒരുകളിയിലും തോൽക്കാതെ ആണ് മൊറോക്കോ  സെമിയിൽ എത്തിയത് ( ഗ്രൂപ്പിൽ രണ്ടു ജയം ഒരു സമനില ) . കൂടാതെ സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യം കൂടി ആണ് മൊറോക്കോ . അവരെ തോൽപിച്ചാണ്  ഫ്രാൻസ്   ഫൈനലിൽ എത്തിയത് . ഒരു ഘട്ടത്തിൽ കൈലിയൻ എംബാപ്പെ ഫോം ആവാതായപ്പോൾ   ( ഗോളുകൾക്കും മറ്റു നീക്കങ്ങൾക്കും നല്ല പോലെ അസിസ്റ് ചെയ്തു എങ്കിലും )   മറ്റു രണ്ടു പേര് ഫോം ആയി ഗോളടിച്ചു തങ്ങളുടെ ടീം ഏതു സാഹചര്യത്തെയും അതിജീവിക്കാൻ പ്രാപ്തരാണ് എന്ന് തെളിയിച്ചു . ഡിഫൻഡർ തിയോ ഹെർണാണ്ടസിന്റെ ഗോളും രണ്ടാം പകുതിയിൽ 79-ാം മിനിറ്റിൽ ഇറങ്ങിയ  സബ്സ്റ്റിട്യൂട് ആയ റാൻഡൽ കോലോ മുവാനിയുടെ ഗോളുമാണ് ഖത്തർ ലോകകപ്പിന്റെ രണ്ടാം സെമിയിൽ മൊറോക്കോയ്‌ക്കെതിരെ ഫ്രാൻസിന്റെ 2-0 ജയം ഉറപ്പിച്ചത്. ലോക കപ്പ് ചരിത്രത്തിൽ ഒരു പകരക്കാരന്റെ ( substitute ) ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോൾ ആയിരുന്നു സബ്സ്റ്റിട്യൂട് ആയ റാൻഡൽ കോലോ മുവാനിയുടെത് . കളത്തിലിറങ്ങി 44 സെക്കൻഡിനുള്ളിൽ കോലോ മുവാനി മികച്ചൊരു ഗോൾ നേടി. ഔസ്മാൻ ഡെംബലെയെക്കു പകരമായാണ്  അദ്ദേഹം ഇറങ്ങിയത് . പകരക്കാരനായി ഇറങ്ങിയ വേഗമേറിയ മൂന്നാമത്തെ ഗോളായി ചരിത്രത്തിൽ ഇടം നേടിയതോടെ കോലോ മുവാനി പേരെടുത്തു. ഡെന്മാർക്കിൽ നിന്നുള്ള എബ്ബെ സാൻഡ് (16 സെക്കൻഡ്), ഉറുഗ്വേയിൽ നിന്നുള്ള റിച്ചാർഡ് മൊറേൽസ് (18 സെക്കൻഡ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട് (ഗിന്നസ് ലോക റെക്കോർഡിൽ പക്ഷെ ഇതു തെറ്റായാണ് കാണിക്കുന്നത് https://www.guinnessworldrecords.com/world-records/fastest-goal-in-the-world-cup-finals-by-a-substitute ) .  ഹ്യൂഗോ ലോറിസ് എന്ന അതിശക്തനായ ഗോളിയുടെ മികവും ( അൽഫോൺസ് അരിയോള, ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്ദണ്ട എന്നിവരാണ് മൂന്ന് ഗോളികൾ )    , ഫോർവേഡിൽ കിംഗ്സ്ലി കോമാൻ, ഔസ്മാൻ ഡെംബെലെ, ഒലിവിയർ ജിറൂഡ്, അന്റോയിൻ ഗ്രീസ്മാൻ, കൈലിയൻ എംബാപ്പെ, മാർക്കസ് തുറാം, റാൻഡൽ കോലോ മുവാനി തുടങ്ങിയവരും . ഡിഫൻഡർമാരായ  ആക്‌സൽ ഡിസാസി, ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊണേറ്റ്, ജൂൾസ് കൗണ്ടെ, ബെഞ്ചമിൻ പവാർഡ്, വില്യം സാലിബ, ദയോത് ഉപമെക്കാനോ, റാഫേൽ വരാൻ തുടങ്ങിയവരും . കൂടാതെ എഡ്വേർഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗ്വെൻഡൂസി, അഡ്രിയൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, ജോർദാൻ വെറെറ്റൗട്ട് തുടങ്ങിയ  മിഡ്‌ഫീൽഡർമാരുടെ നിരയും ഫ്രാൻസിന് കരുത്തേൽകും  

ലോകകപ്പിലെ അവരുടെ 4-ാം ഫൈനൽ മത്സരമാണിത്, ഇതിനു മുൻപ് രണ്ട് തവണ (1998, 2018) ഫ്രാൻസ്   ലോകകപ്പ് വിജയിച്ചിട്ടുണ്ട് . ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ്  ഫ്രാൻസ്.  ഇറ്റലിക്കും (1934, 1938), ബ്രസീലിനും (1958, 1962) ശേഷം തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടുന്ന മൂന്നാമത്തെ രാജ്യമാകാൻ തന്റെ ചുണ കുട്ടികൾക്ക്  കഴിയുമെന്ന് ഫ്രാൻസിന്റെ  ഹെഡ് കോച്ച് ദിദിയർ ദെഷാംപ്‌സ് പ്രതീക്ഷിക്കുന്നു അതിനായി അദ്ദേഹം ഒരു നല്ല  ടീം തന്നെ വാർത്തെടുത്തിട്ടുണ്ട് . ഒരു വ്യക്തിയിൽ കേന്ദ്രികരിക്കാതെ ഒരു ടീം ആയി ആണ്  ഫ്രാൻസ് കളിക്കുന്നത് എന്നതും വിജയസാധ്യത കൂട്ടുന്നു . ഇതൊക്കെ ആണെങ്കിലും മുൻ നിര ആക്രമിച്ചു കളിക്കുന്ന ഫ്രാൻസിന്റെ രീതിയെ കൃത്യമായി മനസിലാക്കി മധ്യ നിരയെ ( Midfielder ) ബേദിച്ചു ഡിഫെൻഡർമാരുടെ കണ്ണ് വെട്ടിക്കാൻ കഴിഞ്ഞാൽ അത് അർജന്റീനക്ക് കരുത്തേകും .

 അർജെന്റിന മെസ്സി എന്ന കളിക്കാരനിൽ കേന്ദ്രികരിച്ചാണ് കളി ആദ്യം മുതൽ അവസാനം വരെ എന്ന് കാണാം . എങ്കിലും ഗ്രൂപ്പ് മത്സരങ്ങൾ തൊട്ടു ഇതുവരെ    അതിശക്തമായ  പ്രകടനമാണ് എല്ലാ കളിക്കാരും കാഴ്ച വച്ചത് . ഗ്രൂപ്പ് മത്സരത്തിൽ തുടക്കക്കാരായ സൗദി അറേബിയയോട് തോറ്റത് ഒഴിച്ചാൽ ( 2-1 ) എല്ലാ മത്സരത്തിലും നല്ല നിലവാരം തന്നെ ആണ് അർജന്റീനയും കാഴ്ച വച്ചത് . ഗ്രൂപ്പിൽ പോളണ്ടിനെയും (2-0 ) മെക്സിക്കോയെയും( 2-0) തോൽപ്പിച്ച് റൗണ്ട് 16 ൽ  എത്തി . റൗണ്ട് 16 ൽ ഓസ്‌ട്രേലിയയെ  ശക്തമായി എതിർത്ത് തോൽപ്പിക്കുകയും( 2-1 ) , പിന്നീട് ക്വർട്ടർ ഫൈനലിൽ നെതർലണ്ടിനെയും തോൽപ്പിക്കുകയും ചെയ്തിരുന്നു (2-2 , 4-3 ) .   ഈ വേൾഡ് കപ്പിൽ  തോൽവിയുടെ  ഒരു നിഴൽ പോലും വീഴാത്ത  ക്രൊയേഷ്യയെ( ഗ്രൂപ്പ് മത്സരത്തിൽ ഒരു ജയവും രണ്ടു സമനിലയും ആണ് )   സെമി ഫൈനലിൽ മറുപടി ഇല്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ( 3-0 )  ആണ് ഫൈനലിൽ എത്തിയിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യം ആണ് .  ശക്തരായ ഫോർവേഡുകളായ ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, പൗലോ ഡിബാല, ഏഞ്ചൽ കൊറിയ, തിയാഗോ അൽമാഡയും  , ഡിഫെൻഡർമാരായ നഹുവൽ മോളിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജർമ്മൻ പെസെല്ല, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത് ഉം മിഡ്‌ഫീൽഡർസ് ആയി  റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ, ഗൈഡോ റോഡ്രിഗസ്, പാപ്പു ഗോമസ്, എൻസോ ഫെർണാണ്ടസ്, എക്‌സിക്വൽ പലാസിയോസ് എന്നിവർ അർജന്റീനയുടെ ശക്തി ആണ് .  എമിലിയാനോ മാർട്ടിനെസ് ആണ് ഗോളി  ( എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുല്ലി, ഫ്രാങ്കോ അർമാനി എന്നിവരാണ് മൂന്ന് ഗോളികൾ ). 

അർജന്റീന 5 പ്രാവശ്യം ഫൈനലിൽ എത്തുകയും അതിൽ 2 തവണ വിജയിക്കുകയും  ചെയ്തിട്ടുണ്ട് ( 1978 , 1986 )  .ലോകകപ്പ് കിരീടത്തിൽ മുത്തമിടണം എങ്കിൽ  കരുത്തരായ അർജന്റീനയെ ആണ് ഫ്രാൻസിന് തോലപ്പിക്കേണ്ടത്. ഫ്രാൻസിനേക്കാളും പരിചയ സമ്പത്തു കൂടുതൽ ഉള്ള രാജ്യം ആണ് അർജന്റീന . 1930 ൽ ലോകകപ്പ് തുടങ്ങുമ്പോൾ മുതൽ ഉള്ള രാജ്യം ആണ് . ആദ്യ ലോകകപ്പിൽ   ഉറുഗ്വയോട് ( Uruguay ) തോറ്റു രണ്ടാം സ്ഥാനത്തിൽ തൃപ്തരാവേണ്ടി വന്നു എങ്കിലും എല്ലാ ലോകകപ്പിലും തങ്ങളുടെ സാനിധ്യം തെളിച്ചിട്ടുണ്ട് . മെസ്സിയുടെ അവസാന ലോകകപ്പാണ് ഇത് അതിനാൽ എങ്ങനെയും കപ്പു തങ്ങൾക്കു എടുക്കണം എന്ന ദൃഢ നിശ്ചയത്തിൽ ആണ് മെസ്സിയും . 

ഫ്രാൻസും അർജന്റീനയും സെമി ഫൈനലിൽ തങ്ങളുടെ വലയിൽ ഗോൾ വഴങ്ങാതെ  സുരക്ഷിതമായി കാത്ത് സൂക്ഷിച്ചു എന്നതും രണ്ടു കൂട്ടർക്കും ആത്മവീര്യം കൂട്ടുന്നു . രണ്ടു കൂട്ടരുടെയും ഗോളികൾ അതി സമർത്ഥരാണ് എങ്കിലും അർജന്റീനയുടെ  എമിലിയാനോ മാർട്ടിനെസ് നെ അപേക്ഷിച്ചു ഫ്രാൻസിന്റെ ഹ്യൂഗോ ലോറിസ് ഒരു പടി മുന്നിലാണ് എന്ന് വേണം കരുതാൻ . ക്വാർട്ടർ ഫൈനലിലെയും സെമിയിലെ പ്രകടനം നോക്കിയാൽ അത് മനസിലാകും. 

ഫ്രാൻസിന്റെ ആക്രമിച്ചുള്ള കളിയെ അർജന്റീനയുടെ ഡിഫെൻറെർ മാർക്ക് പ്രതിരോധിക്കാനായാൽ ഗോളുകൾ വലയിൽ വീഴാതെ നോക്കാം . കൂടാതെ അർജന്റീനയുടെ പ്രതിരോധിച്ചു ഉള്ള കളിയുടെ ഇടയിൽ പെട്ടന്ന് വരുന്ന ആക്രമണങ്ങൾ കൃത്യമായി മനസിലാക്കാൻ ഫ്രാൻസിന് കഴിഞ്ഞാൽ ഫ്രാൻസിനും സ്വന്തം വല കുലുങ്ങാതെ സംരക്ഷിക്കാൻ പറ്റും . ഇത് വരെ ഉള്ള രണ്ടു ടീമുകളുടെ കളിയും നോക്കിയാൽ ഫ്രാൻസിനാണ് മുൻ‌തൂക്കം എന്നാണ് മനസിലാകുന്നത് എങ്കിലും ഫുട്ബാളിൽ 90-ാം മിനിറ്റും എന്തും സംഭവിക്കാം എന്നത് കൊണ്ട് കൃത്യമായ വിലയിരുത്തൽ അസാധ്യം ആണ് .  

FRANCE

Goalkeepers: Alphonse Areola, Hugo Lloris, Steve Mandanda

Defenders: Axel Disasi, Lucas Hernandez, Theo Hernandez, Ibrahima Konate, Jules Kounde, Benjamin Pavard, William Saliba, Dayot Upamecano, Raphael Varane

Midfielders: Eduardo Camavinga, Youssouf Fofana, Matteo Guendouzi, Adrien Rabiot, Aurelien Tchouameni, Jordan Veretout

Forwards: Kingsley Coman, Ousmane Dembele, Olivier Giroud, Antoine Griezmann, Kylian Mbappe, Marcus Thuram, Randal Kolo Muani


ARGENTINA

Goalkeepers: Emiliano Martinez, Geronimo Rulli, Franco Armani

Defenders: Nahuel Molina, Gonzalo Montiel, Cristian Romero, German Pezzella, Nicolas Otamendi, Lisandro Martinez, Marcos Acuna, Nicolas Tagliafico, Juan Foyth

Midfielders: Rodrigo De Paul, Leandro Paredes, Alexis Mac Allister, Guido Rodriguez, Papu Gomez, Enzo Fernandez, Exequiel Palacios

Forwards: Lionel Messi, Angel Di Maria, Lautaro Martinez, Julian Alvarez, Paulo Dybala, Angel Correa, Thiago Almada


France are the defending champions at the 2022 World Cup and head coach Didier Deschamps will hope that his troops can become the third nation to win successive championships after Italy (1934, 1938) and Brazil (1958, 1962).

This is their 16th appearance in the World Cup, a competition they have won on two occasions (1998, 2018).

 goal by defender Theo Hernandez followed by Randal Kolo Muani's late strike in the 2nd half has secured France's 2-0 win over Morocco in the second semi-final of the Qatar World Cup. 



44 SECONDS!! 3rd quickest goal by a substitute in WORLD CUP HISTORY!! 

Kolo Muani scored a goal well within 44 seconds of stepping foot on the field. He had substituted Ousmane Dembele. Kolo Muani made a name for himself as his goal went down in history as the third fastest goal after being substituted. Names like   Ebbe Sand from Denmark ( 16 seconds ) and Richard Morales from Uruguay's ( 18 second ) possess the first and the second position respectively.But this mention wrongly in Guinness world records ( https://www.guinnessworldrecords.com/world-records/fastest-goal-in-the-world-cup-finals-by-a-substitute ) 

The record for the fastest goal by a substitute is 18 seconds by Uruguay's Richard Morales against Senegal at the 2002 World Cup in Suwon, South Korea on 11 June 2002.

Ebbe Sand from Denmark scorede after 16 seconds against Nigeria in the 1998 world cup!

Who will win the fifa world cup France or Argentina ? 

France , Argentina , FIFIA World CUP , FIFA WORLD CUP 2022 , Qatar World CUP , Football , Final Match , 

 Argentina's Lionel Messi  VS France Kylian Mbappe



LEAVE A REPLY

Security code:

COMMENTS

Be the first to comment