visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Muhammad Faisal (Lakshadweep )
Muhammad Faisal (Lakshadweep )Photo Credit : Siju Kuriyeath Sreekumar

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി; ഉത്തരവ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാൽ

By - Siju Kuriyeath Sreekumar -- Saturday, January 14, 2023 , 06:26 PM
ന്യൂഡൽഹി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഫൈസലിനെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായാണ് ഉത്തരവിലുള്ളത്. ഇതിന്റെ പകര്‍പ്പ് ലോക്‌സഭാ സെക്രട്ടേറിയേറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം തടവിന് കോടതി ശിക്ഷിച്ചാല്‍ ആ അംഗത്തെ ഉടനടി അയോഗ്യനാക്കണമെന്നാണ് ചട്ടം. 10 വർഷത്തെ തടവിന് ശിക്ഷിച്ച ഫൈസൽ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ഗുരുതരമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എൻസിപി നേതാവായ ഫൈസൽ. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. കേസിൽ ആകെ 32 പ്രതികൾ ആണുള്ളത് . ഇതിലെ ആദ്യ നാല് പ്രതികൾക്കാണ് തടവ് ശിക്ഷ വിധിച്ചത്.

തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ് കോടതി മുഖവിലയ്ക്കെടുത്തില്ലെന്നുമാണ് പ്രതികളുടെ വാദം. അതേസമയം അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷാനടപടി നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും. സുപ്രീംകോടതിയുടെ 2013-ലെ വിധിപ്രകാരം കോടതി ശിക്ഷിക്കുന്ന നിമിഷംതന്നെ ഒരു എം.പി.ക്ക് തന്റെ അംഗത്വം നഷ്ടമാകും. കൂടാതെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതുമുതല്‍ ആറുവര്‍ഷത്തേക്കുകൂടി അയോഗ്യത നിലനിൽക്കുകയും ചെയ്യും


Lakshadweep MP Muhammad Faisal disqualified; As the order was convicted in a criminal case

 



LEAVE A REPLY

Security code:

COMMENTS

Be the first to comment