visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
NIA

ആലുവയിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളെ കണ്ടെത്താൻ നടത്തിയ എൻഐഎ റെയ്‌ഡിൽ ഒരാൾ അറസ്റ്റിൽ

By - Siju Kuriyedath Sreekumar -- Wednesday, February 15, 2023 , 09:46 PM
ആലുവ: ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളെ കണ്ടെത്താൻ എൻഐഎ നടത്തിയ റെയ്ഡിൽ ആലുവ സ്വദേശി അറസ്റ്റിൽ. ആലുവ സ്വദേശിയായ അശോകൻ എന്നയാളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ആലുവയിൽ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന ആളാണ്. കർണാടകയിലും തമിഴ്‌നാട്ടിലും നടന്ന റെയ്ഡിന്റെ ഭാഗമായാണ് കേരളത്തിൽ എറണാകുളം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയത്.

അശോകന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. അശോകന്റെ മൊബൈൽ ഫോണും സംഘം പിടിച്ചെടുത്തു.

ആലുവയിൽ വാടകക്ക് താമസിക്കുന്ന സീനു മോൻ എന്ന് വിളിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ. ബെംഗളൂരു സ്‌ഫോടന കേസിൽ ഇയാൾ പ്രതിയായിരുന്നു. എന്നാൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് നാളെ കൊച്ചി എൻ ഐ എ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ എസ് അനുഭാവികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. കർണാടകത്തിലും തമിഴ്‌നാട്ടിലും ഒരേ സമയം റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂർ കാർ സിലിണ്ടർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്ടിലെ പരിശോധന. കർണാടകയിലെ 45 ലധികം സ്ഥലങ്ങളിലും ഭീകരവിരുദ്ധ ഏജൻസി റെയ്ഡ് നടത്തുന്നുണ്ട്.



One arrested in NIA raid to find Islamic State supporters in Aluva

NIA , Islamic State supporters in Aluva , ISIS , One arrested in NIA raid , Islamic State supporters arrested in Aluva



LEAVE A REPLY

Security code:

COMMENTS

Be the first to comment