visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Ghouse  Mohammed  , Mohammad Riyaz
Ghouse Mohammed , Mohammad RiyazPhoto Credit : SMP

ഉദയ്പുര്‍ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് എന്‍ഐഎ ചോദ്യം ചെയ്യും ; തയ്യൽ കടക്കാരനായ കനയ്യ ലാൽ ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയിരുന്നു

By - Siju Kuriyedam Sreekumar -- Wednesday, June 29, 2022 , 12:43 PM
ഉദയ്പൂര്‍: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തി എന്ന ആരോപണം ഉയർന്ന ബിജെപി മുൻ വക്താവ് നുപൂർശർമ്മയെ സോഷ്യൽ മീഡിയയിൽ  പിന്തുണച്ചതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ  രാജസ്ഥാനിൽ തയ്യൽ കടക്കാരനായ കനയ്യ ലാലിനെ കഴുത്തറത്ത് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കനയ്യയെ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.  പ്രതികള്‍ക്ക് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി  റിപ്പോര്‍ട്ട് .  ഇതേത്തുടര്‍ന്ന് എന്‍ഐഎയുടെ ഉന്നത സംഘം പ്രതികളെ ചോദ്യം ചെയ്യാന്‍ രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്.  പ്രതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളില്‍ പലതും ഐഎസ് ബന്ധം വ്യക്തമാക്കുന്നതാണ്. നേരത്തേ ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  കൊലപാതകികൾക്ക് കറാച്ചി ആസ്ഥാനമായുള്ള സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ ദവത്ത്-ഇ-ഇസ്‌ലാമിയുമായി  ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി, അവർക്ക് പാകിസ്ഥാനിലെ ബറേൽവി പാൻ-ഇസ്‌ലാമിക് തെഹ്‌രീകെ-ഇ-ലബ്ബൈക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് സൂചന കിട്ടിയത് 

അതിനിടെ, തയ്യല്‍ക്കാരനായ കനയ്യ ലാല്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍പ് പരാതി നല്‍കിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ജാഗ്രത പുലര്‍ത്താത്തതിന് എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ധാന്‍മണ്ഡി സ്‌റ്റേഷനിലെ ഭന്‍വര്‍ ലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  

ജൂണ്‍ 15നാണ് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കനയ്യ ലാല്‍ പൊലീസിനെ സമീപിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇക്കാര്യത്തില്‍ പരാതി എഴുതി നല്‍കുകയും ചെയ്തു.  ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്താങ്ങുന്ന സന്ദേശം കനയ്യ ലാല്‍ ഏതാനും ദിവസം മുന്‍പു പങ്കുവച്ചതായി ചിലര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ഇസ്ലാമിക സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു

അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പൂരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

സംഭവം 

ചൊവ്വാഴ്‌ച  ഇസ്ലാമിക തീവ്രവാദികൾ ആയ   ഭിൽവാര സ്വദേശി മുഹമ്മദ്  റിയാസ് അട്ടാരിയും ( 38 )   ഉദയ്‌പൂർ സ്വദേശി ഘൗസ് മുഹമ്മദും ( 39 )  മുഹമ്മദ് നബിയെക്കുറിച്ചുള്ള മുൻ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ചതിന് തയ്യൽക്കാരൻ കനയ്യ ലാലിനെ കത്തികൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു .വെൽഡറായ  അട്ടാരി തന്നെ ആണ് കത്തികൾ ഉണ്ടാക്കിയത് . രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം നടന്നത്  

ഉദയ്പുരിലെ മാൽദാസ് തെരുവിൽ പട്ടപ്പകലാണ് കൊലപാതകം നടന്നത്. രണ്ടു മുസ്ലീം യുവാക്കൾ ചേർന്നാണ് തയ്യൽ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.  തയ്യൽക്കാടായി തൈപ്പിക്കാൻ കൊടുക്കാൻ എന്ന വ്യാജേന കയറിയ യുവാക്കൾ . തുടക്കം മുതൽ ഉള്ള വീഡിയോ എടുത്തിരുന്നു .കനയ്യ ലാൽ  വന്നവരിൽ ഒരാളുടെ   അളവെടുക്കുന്നതിന്റെ ഇടയിൽ മറ്റേ വ്യക്തി വെട്ടുകയും പിന്നീട് രണ്ടുപേരും ചേർന്ന് വെട്ടി തല വേറെ ആക്കുകയും ചെയ്തു . കൊല്ലപ്പെട്ടയാൾ ദിവസങ്ങൾക്ക് മുമ്പ് നുപൂർ ശർമയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.

കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച മതതീവ്രവാദ അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വധഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യെയും, നൂപുർശർമ്മയെയും ഇതുപോലെ കഴുത്തറുത്ത് കൊല്ലുമെന്നും ഇസ്ലാമിക മതമൗലികവാദികൾ വീഡിയോയിൽ വ്യക്തമാക്കി.
Riyaz and Ghouse Mohammed, who are accused of killing tailor Kanhaiya Lal in Rajasthan’s Udaipur on June 28, 2022
Riyaz and Ghouse Mohammed, who are accused of killing tailor Kanhaiya Lal in Rajasthan’s Udaipur on June 28, 2022Photo Credit : SMP


Pakistan link found with Udaipur murder accused 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment