visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
isis Chief killed in a Counterterror Operation , isis Chief  Abu Ibrahim al-Hashimi al-Quraishi
isis Chief killed in a Counterterror Operation , isis Chief Abu Ibrahim al-Hashimi al-QuraishiPhoto Credit : Siju Kuriyedam Sreekumar

സിറിയയിൽ യുഎസ് സൈനിക നീക്കം; ഐഎസ് തലവനെ വധിച്ചെന്ന് ബൈഡൻ ട്വീറ്റ് ചെയ്തു അറിയിച്ചു

By - Siju Kuriyedam Sreekumar -- Friday, February 04, 2022 , 12:27 AM

വാഷിങ്ടൻ∙സിറിയയിൽ യുഎസ് സൈനിക നീക്കം . ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്നു ബൈഡൻ ട്വീറ്റ് ചെയ്തു അറിയിച്ചു . സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ വെളിപ്പെടുത്തി.

വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച നടത്തിയ സൈനിക നീക്കത്തിലാണ് അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടത്. ''നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മള്‍ ഐഎസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചു,'' ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.  ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.  ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടതായാണു പ്രാഥമിക വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗണ്‍ അറിയിച്ചു . പ്രത്യേക ദൗത്യത്തെ പറ്റി അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

   ഹെലികോപ്റ്ററിലെത്തിയ യുഎസ് സൈന്യം വീട് ആക്രമിക്കുകയായിരുന്നെന്നും യുഎസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികള്‍ വാർത്താ ഏജൻസിയോടു പറഞ്ഞു. തുർ‌ക്കി അതിർത്തിയോടു ചേർന്ന അത്മെ നഗരത്തിലാണ് യുഎസ് സൈനിക നീക്കമുണ്ടായത്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ക്യാംപുകളുള്ള പ്രദേശമാണിത്.

2019-ല്‍ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇത്.

2019 ഒക്ടോബർ 31നാണ് അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി ഭീകരസംഘടനയുടെ തലപ്പത്തെത്തിയത്. ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ യുഎസ് വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം. ബഗ്ദാദി മരിച്ച അതേരീതിയിലായിരുന്നു ഖുറേഷിയും കൊല്ലപ്പെട്ടതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുഎസ് സൈന്യം എത്തിയപ്പോൾ കുടുംബത്തോടൊപ്പം ഭീകര സംഘടനാ തലവൻ ബോംബുപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സിറിയയിൽ കൂടുതൽ ആക്രമണങ്ങള്‍ നടത്തി ശക്തി പ്രാപിക്കാൻ ഐഎസ് ശ്രമിക്കുന്നതിനിടെയാണ് അവരുടെ തലവനെ തന്നെ യുഎസ് വകവരുത്തിയത്. പ്രദേശത്തെ ഒരു ജയിൽ പിടിച്ചെടുക്കുന്നതിന് ഐഎസ് ഭീകരർ പത്തു ദിവസത്തോളം പോരാടിയിരുന്നു. 
 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    

ISIS Chief killed in a Counterterror Operation in syria
ISIS Chief killed in a Counterterror Operation in syriaPhoto Credit : Siju Kuriyedam Sreekumar

ISIS Chief killed in a Counterterror Operation in syria
ISIS Chief killed in a Counterterror Operation in syriaPhoto Credit : Siju Kuriyedam Sreekumar

Abu Ibrahim al-Hashimi al-Quraishi
Abu Ibrahim al-Hashimi al-QuraishiPhoto Credit : Siju Kuriyedam Sreekumar


isis Chief killed in a Counterterror Operation in syria says american President



LEAVE A REPLY

Security code:

COMMENTS

Be the first to comment