visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Madhyapradesh

Home / News/ Madhyapradesh
Jitendra
JitendraPhoto Credit : Siju Kuriyedam Sreekumar

ഒരു സിറിഞ്ചുകൊണ്ട് 30 വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ; വിശദീകരണം കേട്ട് ഞെട്ടി രക്ഷിതാക്കൾ ; വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Thursday, July 28, 2022 , 02:39 PM
മധ്യപ്രദേശ്: മധ്യപ്രദേശിലെ സാഗറിൽ 30 വിദ്യാർഥികൾക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകി. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒരു സമയം, ഒരു സിറിഞ്ച്, ഒരു സൂചിയെന്ന കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്‌സിൻ പ്രോട്ടോക്കോൾ ലംഘിച്ചാണ് നഴ്‌സിന്റെ ഇടപെടൽ. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർസെക്കൻഡറി സ്‌കൂൾ കൂട്ടികൾക്കാണ് നഴ്‌സ് ജിതേന്ദ്രയാണ് വാക്‌സിനെടുത്തത്.

എന്നാൽ ഇത് തന്റെ തെറ്റല്ലെന്നും വകുപ്പ് മേധാവി ഒരു സിറിഞ്ച് മാത്രം അയക്കുകയും അത് ഉപയോഗിച്ച്‌ വാക്‌സിനെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ജിതേന്ദ്ര പ്രതികരിച്ചു. യഥാർഥത്തിൽ ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന സിറിഞ്ചാണ് മുപ്പത് കുട്ടികൾക്കായി ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് പരാതി ഉയർന്നതോടെ രക്ഷിതാക്കൾ പ്രശ്‌നമുണ്ടാക്കുകയും തുടർന്ന് ജിതേന്ദ്ര നൽകിയ മറുപടിയിലാണ് ഒരു സിറിഞ്ച് മാത്രം അയച്ച കാര്യം ജിതേന്ദ്ര പറയുന്നത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.


വിദ്യാർഥികളുടെ രക്ഷിതാക്കളാണ് ജിതേന്ദ്രയുടെ വീഡിയോ പകർത്തിയത്. രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് കൂസലില്ലാതെയാണ് ഇയാളുടെ മറുപടി. ഒന്നിലധികം ആളുകൾക്ക് കുത്തിവയ്ക്കാൻ ഒരു സിറിഞ്ച് ഉപയോഗിക്കരുതെന്ന് അറിയില്ലേ എന്ന ചോദ്യത്തിന് ‘അത് എനിക്കറിയാം’ എന്നാണ് അയാൾ മറുപടി കൊടുക്കുന്നത്. ‘എനിക്ക് തന്നത് ഒരു സിറിഞ്ച് മാത്രമാണ്. ഇത് ഉപയോഗിച്ചാണോ മുഴുവൻ കുട്ടികൾക്കും വാക്‌സിനേഷൻ നൽകേണ്ടത് എന്ന് ചോദിച്ചപ്പോൾ എന്റെ മേലുദ്യോഗസ്ഥർ അതെ എന്നാണ് മറുപടി പറഞ്ഞത്. അപ്പോൾ ഇവിടെ ഞാൻ എങ്ങനെ കുറ്റക്കാരനാകും. എന്റെ ഭാഗത്ത് എവിടെയാണ് തെറ്റ്. അവർ ഉത്തരവിട്ടത് പോലെ ഞാൻ ചെയ്തു’ വാക്‌സിനേറ്റർ പറയുന്നു. എന്നാല്‍ തന്നെ അയച്ച ഉദ്യോഗസ്ഥന്‍റെ പേര് ഓര്‍മയില്ലെന്നും ഇയാള്‍ പറയുന്നു.

ജിതേന്ദ്രയ്‌ക്കെതിരേ സാഗർ ജില്ലാ ഭരണകൂടം കേസെടുക്കാൻ ഉത്തരവിട്ടുണ്ട്. വാക്‌സിൻ വിതരണത്തിന്റെ ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥനായ ഡോ.രാകഷ് റോഷനെതിരേ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസറോട് അടിയന്തര പരിശോധനയ്ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള ഷിദിജി സിംഗാൾ ആവശ്യപ്പെട്ടു. തുടർന്ന് പരിശോധന നടത്തിയെങ്കിലും ജിതേന്ദ്രയെ കണ്ടെത്താനായില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആണ്.



Vaccination of 30 students with one syringe; The parents were shocked to hear the explanation

 



LEAVE A REPLY

Security code:

COMMENTS

Be the first to comment