visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Asaduddin Owaisi
Asaduddin OwaisiPhoto Credit : Siju Kuriyedam Sreekumar

പതിവു പോലെ പുതിയ തന്ത്രവുമായി ഉവൈസി, യൂ പി യിൽ പുതിയ മുന്നണി പ്രഖ്യാപിച്ചു ; ‘വിജയിച്ചാൽ 2 മുഖ്യമന്ത്രിമാർ’

By - Siju Kuriyedam Sreekumar -- Saturday, January 22, 2022 , 11:24 PM

ലക്നൗ∙ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ മുന്നണി പ്രഖ്യാപിച്ച് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഉത്തർപ്രദേശിൽ ബാബു സിങ് കുശ്‌വാഹയും ഭാരത് മുക്തി മോർച്ചയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. 

ഈ മുന്നണി അധികാരത്തിലെത്തിയാൽ രണ്ടു മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിനു ലഭിക്കും. ഒന്ന് ഒബിസി വിഭാഗത്തിൽനിന്നും മറ്റൊന്ന് ദലിത് വിഭാഗത്തിൽനിന്നും. മുസ്‌ലിം വിഭാഗത്തിൽ നിന്നുൾപ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും’– ഉവൈസി പ്രഖ്യാപിച്ചു. 

ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി സഖ്യമുണ്ടാക്കിയതാണോ എന്ന ചോദ്യത്തിന് ആരും നിർബന്ധിച്ചിട്ടില്ലെന്നും ദലിതർക്കും പിന്നാക്ക വിഭാഗത്തിനും വേണ്ടി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ളവരാണ് തങ്ങളെന്നും ബാബു സിങ് കുശ്‌വാഹ മറുപടി നൽകി. 

403 നിയമസഭ മണ്ഡലങ്ങളിലേക്ക് യുപിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3,7 തീയതികളിലുമായി ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. 

Asaduddin Owaisi Announces New Front, Proposes 2 Chief Ministers For UP
 



LEAVE A REPLY

Security code:

COMMENTS

Be the first to comment