visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Priyanka Gandhi
Priyanka GandhiPhoto Credit : Siju Kuriyedam Sreekumar

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥി സ്ഥാനത്തുനിന്ന് പിൻമാറിയതോ നാക്കുപിഴച്ചതോ; ഭയന്നിട്ടെന്ന് ബിജെപി

By - Siju Kuriyedam Sreekumar -- Saturday, January 22, 2022 , 10:50 PM

ലക്നൗ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞതിനെ പരിഹസിച്ച് ബിജെപി. പരാജയഭീതി കൊണ്ടാണ് പ്രിയങ്ക ഗാന്ധി പ്രസ്താവന തിരുത്തിയതെന്ന് ബിജെപി ആരോപിച്ചു. ‘കോൺഗ്രസ് പരാജയപ്പെടുമെന്ന് അവർക്കറിയാം. രാഹുലിന് അമേഠി നഷ്ടമായി. പ്രിയങ്കയ്ക്ക് എവിടെനിന്നു മത്സരിക്കണമെന്നും പോലും അറിയില്ല. അതിനാലാണ് പ്രിയങ്ക തന്റെ പ്രസ്താവന തിരുത്തിയത്.’– യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. 

വെള്ളിയാഴ്ച എഐസിസി ആസ്ഥാനത്ത് യുവാക്കള്‍ക്കായുള്ള പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെയാണ് യുപി കോണ്‍ഗ്രസില്‍ തന്‍റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന ചോദ്യം പ്രിയങ്കാ ഗാന്ധി ഉയര്‍ത്തിയത്. യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രിയങ്കയുടെ പ്രഖ്യാപനമാണ് ഇതെന്ന പ്രചാരണം വന്നതോടെയാണ് പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തുവന്നത്. തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രിയങ്ക പറഞ്ഞു. തുടര്‍ച്ചയായ ചോദ്യങ്ങള്‍ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും ഒരേ രാഷ്ട്രീയത്തിന്‍റെ പരസ്പര ഗുണഭോക്താക്കളാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.

അതേ സമയം, ഉത്തര്‍പ്രദേശില്‍ പ്രചാരണം ശക്തമാക്കുകയാണ് ബിജെപി. കൈരാനയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ഥിച്ചു. 300 ലധികം സീറ്റുകള്‍ നേടി യോഗി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.  


Priyanka Gandhi withdraws from CM post or mispronounces; BJP says it is scared
 



LEAVE A REPLY

Security code:

COMMENTS

Be the first to comment