visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Punjab

Home / News/ Punjab
Mandeep Kaur, a woman from Punjab was allegedly dumped Because of her Beard
Mandeep Kaur, a woman from Punjab was allegedly dumped Because of her BeardPhoto Credit : Siju Kuriyedath Sreekumar

ഭർത്താവ് ഉപേക്ഷിച്ചതിന്റെ കാരണവും പിന്നീട് ജീവിതത്തിലെ കരുത്തായതും ഒന്ന് തന്നെ’; കട്ടത്താടിയും മീശയും ബുള്ളറ്റുമായി ആത്മവിശ്വാസത്തിന്റെ പടവുകൾ കയറാൻ പെണ്ണൊരുത്തി

By - Siju Kuriyedath Sreekumar -- Thursday, April 06, 2023 , 04:56 PM
ചണ്ഡിഗഢ്: പുരുഷന്മാരെപ്പോലെ സ്ത്രീകളും താടിയും മീശയും വച്ചാൽ എങ്ങനെ ഉണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇതുമൂലം ജീവിത്തിൽ പലതും സംഭവിക്കുമെന്നാണ് പഞ്ചാബ് സ്വദേശിയായ മൻദീപ് കൗർ പറയുന്നത്.2012ലാണ് മൻദീപ് കൗർ വിവാഹിതയാകുന്നത്. അതുവരെയും മുഖത്ത് മീശയുടെയോ താടിയുടെയോ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. എന്നാൽ, വിവാഹം കഴിഞ്ഞതോടെയാണ് പുതിയ പ്രവണതകൾ കണ്ടുതുടങ്ങിയത്.

മുഖത്ത് രോമങ്ങൾ അസാധാരണമായ രീതിയിൽ വളരുന്നു! ആദ്യമൊന്നും ഭർത്താവ് കാര്യമാക്കിയില്ല. എന്നാൽ, താടിയും മീശയും വലിയ തോതിൽ വളർന്നതോടെ ഇയാളുടെ മട്ടുമാറി. ഒടുവിൽ യുവതിയുമായുള്ള വിവാഹബന്ധത്തിൽനിന്ന് ഭർത്താവ് പിന്മാറുകയും ചെയ്തു. ഇതോടെ മൻദീപ് മാനസികസംഘർഷത്തിലായി. ഏറെക്കാലം ഇതിന്റെ ആഘാതത്തിലാണ് കഴിഞ്ഞത്. ഇതോടെ ആത്മീയവഴിയിൽ കൂടുതൽ സജീവമായി. അമൃത്സറിലെ സിഖ് ഗുരുദ്വാരയിലെ സന്ദർശനം പതിവാക്കി. എല്ലാ പിന്തുണയുമായി കുടുംബവും ഒപ്പംനിന്നു. ഒടുവിൽ, താടിയും മീശയും തന്റെ കരുത്താണെന്ന ആത്മവിശ്വാസത്തിലെത്തി മൻദീപ്.

ഇപ്പോൾ പുരുഷന്മാരെപ്പോലെ താടിയും മീശയും വടിക്കാതെ കൊണ്ടുനടക്കുകയാണ് 34കാരി. ‘താടിയും മീശയും കാരണം എന്നെ എന്റെ ഭർത്താവ് ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ ഏറ്റവും മികച്ച വിശേഷവും അതു തന്നെയാണ്.’-ഇങ്ങനെയാണ് ഇപ്പോൾ മൻദീപിന്റെ നിലപാട്. ബുള്ളറ്റ് ഓടിക്കാറുള്ളതിനാൽ ആളുകൾ പലപ്പോഴും തന്നെ ആണാണെന്നാണ് കരുതാറുള്ളതെന്നും അവർ പറയുന്നു.

താടിയും മീശയും വളർത്തുന്ന ആദ്യത്തെ പെണ്ണല്ല മൻദീപ് കൗർ. ഇംഗ്ലണ്ടിലെ സ്ലോഗ് സ്വദേശിയായ ഹർനാം കൗറും മുഖത്തെ രോമവളർച്ച കാരണം വാർത്താതാരമായിരുന്നു. മുഖം അടക്കം സാധാരണ സ്ത്രീകൾക്ക് രോമം വളരാത്ത ശരീരഭാഗങ്ങൾ രോമാവൃതമാകുന്ന അവസ്ഥയ്ക്ക് ഹർസ്യൂട്ടിസം എന്നാണ് പറയുക. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ആണ് ഇത്തരത്തിൽ അസാധാരണമായ രോമവളർച്ചയുടെ(പിസിഒഎസ്) പ്രധാന കാരണം. മുഖക്കുരു, ക്രമരഹിതമായ ആർത്തവം എന്നിവയും ഇതിന്റെ ഫലമായി ഉണ്ടാകാം. മാംസപേശികൾ ദൃഢമാക്കാൻ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ അടക്കം ചില മരുന്നുകൾ ഇതിനു കാരണമാകാറുണ്ട്.




Mandeep Kaur, a woman from Punjab was allegedly dumped Because of her Beard

'My Husband Dumped Me Because of My Beard': Punjab Woman Mandeep Kaur Opens Up About Embracing Facial Hair and Why She Refused To Shave It Off

Mandeep Kaur,  woman from Punjab was allegedly dumped Because of her Beard , Punjab 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment