visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
Sister Anupama , Bishop Franco Mulakkal
Sister Anupama , Bishop Franco Mulakkal

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകുമെന്നും മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും സിസ്റ്റർ അനുപമ

By - Siju Kuriyedam Sreekumar -- Saturday, January 22, 2022 , 04:42 PM

കോട്ടയം∙ കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് കന്യാസ്ത്രീയെ  പീഡിപ്പിച്ചുവെന്ന കേസിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകും. അപ്പീൽ നൽകാൻ നിയമോപദേശം ലഭിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി.

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരിയിൽ വിധി പറയുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ബി.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്.

വിധിയിൽ അപ്പീൽ നൽകുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കർ പറഞ്ഞിരുന്നു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്. 

അതെ സമയം ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ട ശേഷമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചത് എന്ന് പ്രതി ഭാഗം വക്കിൽ വാദിച്ചിരുന്നു . 

അവര്‍ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് പറഞ്ഞു. എന്നാല്‍ കോടതിയിലും പോലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്. അനുപമ എന്ന കന്യാസ്ത്രീ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ബിഷപ്പിനു അനുകൂലമായ വിധി പറയാൻ  സുപ്രധാനമായി. അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹനെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കേസ് വന്ന ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തില്‍ അനുപമ വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോലീസിലും അനുപമ ഇതേ മൊഴിയാണ് നല്‍കിയിരുന്നത്', അഭിഭാഷകന്‍ പറഞ്ഞു.. ‌‌ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് അഡ്വ. കെ. രാമൻപിള്ളയും വ്യക്തമാക്കിയത്  ഈ വീഡിയോയുടെ  അടിസ്ഥാനത്തിലാണ്. ബിഷപ്പിനെതിരെ ഒരു തെളിവുപോലും സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി . 
Sister Anupama , Abhilash
Sister Anupama , AbhilashPhoto Credit : Siju Kuriyedam Sreekumar
 
കന്യാസ്ത്രിക്ക് അനുകൂലമായ രീതിയിൽ ഒരു സാക്ഷി പോലും പറയാതിരുന്നത് ബാഹ്യമായ സമ്മർദ്ദം മൂലമാണ് എന്നും ആരോപണം ഉണ്ടായിരുന്നു  . കന്യാസ്ത്രി  ഇത്രയും ആളുകളുടെ പേര് വെറുതെ പറയുമോ എന്നും ചോദ്യം പലരും ഉന്നയിച്ചിരുന്നു , കന്യാസ്ത്രിയെ തെറ്റുധരിപ്പിച്ചു സാക്ഷിയായതോ അല്ലെങ്കിൽ സമ്മർദ്ദത്തിന് വഴങ്ങി തെറ്റായ മൊഴി പോലീസിനും കോടതിക്കും കൊടുത്തതോ ആകാം എന്നും ആരോപണം ഉണ്ടായിരുന്നു   . അല്ലെങ്കിൽ കോടതിയും പോലീസും ചോദിച്ചപ്പോൾ ഉള്ള മാനസിക സമ്മർദ്ദത്തിൽ പറഞ്ഞ രീതി തെറ്റായി മനസിലാക്കി ഉത്തരം പറഞ്ഞതോ ആകാം എന്നും പറയുയുന്നുണ്ട് . 
Sister Anupama And other Nun
Sister Anupama And other NunPhoto Credit : Siju Kuriyedam Sreekumar

Sister Anupama And other Nun
Sister Anupama And other NunPhoto Credit : Siju Kuriyedam Sreekumar

Bishop Franco Mulakkal
Bishop Franco MulakkalPhoto Credit : Siju Kuriyedam Sreekumar


Sister Anupama said Will appeal against Bishop Franco Mulakkal case verdict
 



LEAVE A REPLY

Security code:

COMMENTS

Be the first to comment