visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Sexual Assault-harassment

Home / News/ Sexual Assault-harassment
Malayalam Actor Dileep , Supreme Court Of India
Malayalam Actor Dileep , Supreme Court Of IndiaPhoto Credit : Siju Kuriyedam Sreekumar

തുടരന്വേഷണം ആവശ്യമില്ല ,നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടരുത് എന്ന് ദിലീപ് സുപ്രീം കോടതിയിൽ

By - Siju Kuriyedam Sreekumar -- Sunday, January 23, 2022 , 07:15 PM
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സർക്കാർ കൂടുതൽ സമയം തേടുന്നത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കണമെന്നും ​​ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ദിലീപ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അദ്ദേഹം വിചാരണ ഒഴിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ അപേക്ഷയെന്നും ദിലീപ് ആരോപിക്കുന്നു. 

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ആ ആവശ്യം നിരാകരിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സർക്കാർ കൂടുതൽ സമയം തേടുന്നതെന്നും ദിലീപ് മറുപടി സത്യവാങ് മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. 

വിചാരണ കോടതി ജഡ്ജിയാണ് സമയം നീട്ടി നൽകണം എന്ന് ആവശ്യപ്പെടേണ്ടത്. എന്നാൽ വിചാരണ കോടതി ജഡ്ജി അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല.  ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ സംവിധാകയാകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി നാളെ സുപ്രീം കോടതിയിൽ ഹാജരായേക്കും.

Dileep in supreme court against extending trials on actress abduction case
 



LEAVE A REPLY

Security code:

COMMENTS

Be the first to comment