visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
Malayalam Actor Dileep , Supreme Court Of India
Malayalam Actor Dileep , Supreme Court Of IndiaPhoto Credit : Siju Kuriyedam Sreekumar

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആവശ്യം അംഗീകരിച്ചു സുപ്രീംകോടതി , വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി

By - Siju Kuriyedam Sreekumar -- Monday, January 24, 2022 , 06:21 PM

ന്യൂഡൽഹി ∙ ദിലീപ് പ്രതി സ്ഥാനത്തുള്ള  നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.  വിചാരണക്കോടതി സമീപിച്ചാൽ ആവശ്യം . ഫെബ്രുവരി 16-ന് മുമ്പ് വിചാരണ പൂര്‍ത്തായില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജിയാണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ അതു പരിഗണിച്ചുകൊണ്ട് ഉത്തരവ് ഇറക്കുന്ന കാര്യം പരിഗണിക്കാമെന്നും സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന് കേരള സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയാക്കപ്പെടേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗിയുടെ അഭിപ്രായം തേടി. പല രീതിയിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം വിചാരണ നീട്ടുന്നതിനെ എതിർത്തു.

വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തീര്‍പ്പാക്കിയ കോടതി ഇക്കാര്യത്തില്‍ വിചാരണ കോടതി മാത്രം സുപ്രീം കോടതിയെ സമീപിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി. ഇതോടെ വിചാരണ കോടതി ജഡ്ജിയുടെ നിലപാടിന് അനുസരിച്ചാകും ഇനി ഈ കേസിന്റെ ഭാവിയെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യം കേസിൽ ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണയാണ് സമയം നീട്ടിനൽകിയതെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മോശം കളി കളിക്കുകയാണെന്നും റോഹത്ഗി പറഞ്ഞു. വിചാരണ നീട്ടണമെന്ന ആവശ്യം നേരത്തെ തന്നെ സമർപ്പിക്കപ്പെട്ടതാണെന്നും റോഹത്ഗി പറഞ്ഞു.  വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണെന്നും, എത്രയും വേഗത്തില്‍ വിധി പറയണമെന്നും, ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകക്കെടുത്ത സാക്ഷിയാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. 

കേസിൽ പുതിയ തെളിവുകളുണ്ടെന്നും ഇതു അവഗണിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയ സംസ്ഥാന സർക്കാർ ഇതാദ്യമായാണ് പ്രതിഭാഗം ഇത്തരമൊരു ആരോപണം കോടതിയിൽ നടത്തുന്നതെന്നും പറഞ്ഞു. തുടർന്നാണ് കേസിൽ വിചാരണ കോടതി ജഡ്ജി ആവശ്യമുന്നയിച്ചാൽ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയത്.

 വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമവിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. 202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം പെട്ടെന്ന് സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും റോത്തഗി പറഞ്ഞു. 
 
Supreme Court on actress assault case trial extension not granted



LEAVE A REPLY

Security code:

COMMENTS

Be the first to comment