visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
Vijay Babu
Vijay BabuPhoto Credit : Vijay Babu FB Post

നടൻ വിജയ് ബാബു വിദേശത്തേക്ക് കടന്ന സാഹചര്യത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു; നടിയുടെ പേര് വെളിപ്പെടുത്തിയതും വിനയായി , ഫേസ്ബുക്കിലെ പോസ്റ്റ്

By - Siju Kuriyedam Sreekumar -- Thursday, April 28, 2022 , 10:06 AM

കൊച്ചി: ലൈംഗികാരോപണ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി. നടൻ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി.

ഈ മാസം 22നാണ് നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക്‌ ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി.

ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വിജയ് ബാബു രാജ്യം വിട്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. വിജയ് ബാബു ആണോ ഫേസ്ബുക്ക്‌ ആണോ വീഡിയോ പിൻവലിച്ചത് എന്ന് വ്യക്തമല്ല. ബലാൽസംഗ കേസിൽ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

പീഡന പരാതി ഉന്നയിച്ച നടിയുടെ പേര് വെളിപ്പെടുത്തിയ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ഡിലീറ്റ് ചെയ്ത് വിജയ് ബാബു. കഴിഞ്ഞ ദിവസം രാത്രിയാണ് വിജയ് ബാബു ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന്. താനാണ് ഇരയെന്ന പറഞ്ഞു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു വിജയ് ബാബു. പരാതിക്കാരിയുടെ മെസ്സേജുകള്‍ തന്റെ കൈവശമുണ്ടെന്നും പേര് വെളിപ്പെടുത്തുന്നതിലൂടെ വരുന്ന കേസ് നേരിടുമെന്നും നടൻ പറഞ്ഞു.

വീഡിയോ വന്നതിന് പിന്നാലെ, വിജയ് ബാബുവിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡബ്ല്യുസിസി അടക്കമുള്ളവര്‍ വിജയ് ബാബുവിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ലൈംഗികാതിക്രമം നേരിടുന്നവരുടെ പേര് വെളിപ്പെടുത്തുന്നത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. അതേസമയം, വിജയ് ബാബുവാണോ അതോ ഫെയ്‌സ്ബുക്കാണോ വീഡിയോ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

അർദ്ധരാത്രിയിൽ ഫേസ്‌ബുക്ക് ലൈവിലെത്തി പരാതിക്കാരിയായ നടിയുടെ പേരടക്കം വെളിപ്പെടുത്തി അപമനാച്ചുകൊണ്ടാണ് വിജയ് ബാബു രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കെതിരായ ആരോപണം നിഷേധിച്ച വിജയ് ഈ കേസിൽ താൻ പ്രതിയല്ല ശരിക്കും ഇരയാണെന്നുമാണ് പ്രതികരിച്ചത്. അതേസമയം സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് വിജയ് ബാബുവിനെതിരായ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരയുടെ പേരു വെളിപ്പെടുത്തിയതിന് വിജയബാബുവിന് എതിരെ മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്. താൻ കേസിനെ നേരിടുമെന്നാണ് വിജയ ബാബു ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത്. കൗണ്ടർ പെറ്റീഷൻ നൽകുമെന്നും, മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഒക്കെ നടൻ പറഞ്ഞു.

മലയാളത്തിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാൾ ആണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച സമയത്ത് വിജയ് ബാബുവിന്റെ പങ്കാളി സാന്ദ്ര തോമസ് ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ തെറ്റി പിരിയുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞത് എന്നാണ് സൂചന. എന്നാൽ ഇരുവരും തമ്മിൽ അതിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വിജയ് ബാബു ഇവരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും കാണിച്ച് ഇവർ ഒരു കേസ് ഫയൽ ചെയ്തിരുന്നു.

ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ധാരാളം  ഫോളോവേഴ്‌സ് ഉള്ള സിൻസി അനിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

കുറിപ്പ് ഇങ്ങനെ:

വിജയ് ബാബു സിനിമയിൽ വേഷം തരാമെന്നു പറഞ്ഞു പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി എന്നാണ് ഇന്നലെ രാത്രി മാധ്യമങ്ങൾ വാർത്ത കൊടുത്തത്. ആ പരാതി കേട്ടപ്പോൾ ആദ്യം സംശയമാണ് തോന്നിയത്. പരാതിക്കാരി ആയ നടി ആരാണെന്ന് സുഹൃത്തായ മാധ്യമപ്രവർത്തകനോട് ചോദിച്ചപ്പോൾ അയാളുടെ മറ്റൊരു സിനിമയിലെ നായിക ആണെന്നും പേര് ഇന്നതാണ് എന്നും അറിഞ്ഞു.

ഒരു സിനിമയിൽ നായിക ആയി.. അടുത്ത സിനിമയിൽ വേഷം കൊടുക്കാത്തതിൽ പ്രതിഷേധിച്ചു നടി പരാതിയുമായി ഇറങ്ങിയതാണെന്നു സംശയം തോന്നിയത് എനിക്ക് മാത്രമല്ല… പലർക്കും ഉണ്ടായിരുന്നു. അങ്ങനെ കാലത്തെ ഉണരുമ്പോഴാണ്… നായകന്റെ ലൈവ് ലൂടെ ഉള്ള രംഗപ്രവേശം. അവളാണ് ഡിപ്രെഷൻ ആണെന്ന് പറഞ്ഞു തന്റെ അടുക്കലേക്ക് വന്നതെന്നും താൻ ഇര ആണെന്നും അവൾ സുഖിച്ചു വീട്ടിൽ ഇരിക്കേണ്ട എന്നതുകൊണ്ട് അവളുടെ പേര് ഇന്നതാണ് എന്നും പറഞ്ഞായിരുന്നു ലൈവ്.

അവിടെ ആ പെൺകുട്ടിയുടെ പരാതിയുമായി കൂട്ടി വായിക്കുമ്പോൾ ആണ് വിജയ് ബാബുവിന്റെ യഥാർത്ഥ മുഖം വായിച്ചെടുക്കാനായത്. മുൻപ് സാന്ദ്ര തോമസുമായി ചേർന്ന് സിനിമ നിർമ്മാണ കമ്പനി നടത്തുകയും അതിൽ സാമ്പത്തിക തിരിമറി ഉണ്ടായി എന്ന് പറഞ്ഞു സാന്ദ്ര ഇയാളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏല്പിക്കുകയും അയാൾക്കു എതിരെ സാന്ദ്ര കേസ് കൊടുക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്.

കേസ് അന്വേഷണത്തിൽ അപ്പോൾ അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തു ആ കേസിൽ നിന്നും വിജയ് ബാബു ഊരി പോന്നു….പിന്നീട് തന്റെ വിഹിതം വാങ്ങി സാന്ദ്ര വീട്ടിൽ പോരുകയും ചെയ്തു. പറഞ്ഞു വന്നത് സ്ത്രീകൾക്ക് നേരയുള്ള അതിക്രമം ഇയാൾക്ക് പുതുമ ഉള്ളതല്ല എന്ന് തന്നെയാണ്. ഇപ്പോഴാണ് ആ പെൺകുട്ടി എഴുതിയ പരാതിയുടെ വിശദമായ വിവരങ്ങൾ വായിക്കുന്നത്. അവർ നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം തന്നെയാണ്….അവരുടെ പരാതി ലൈംഗികത നിഷേധിച്ചതിനു ക്രൂരമായി മർദിച്ചു എന്നതാണ്.

അവരുടെ പരാതി കമന്റ് ബോക്‌സിൽ കൊടുക്കുന്നുണ്ട്. പരാതി പൊലീസ് അന്വേഷിക്കട്ടെ…അത് നമ്മുടെ ജോലി അല്ല..അയാൾ വിളിച്ചു പറഞ്ഞത് പ്രകാരം പെൺകുട്ടി ആരാണെന്നു എല്ലാവർക്കും മനസിലായി. അവരെ ഒപ്പം നിർത്തിയില്ലെങ്കിലും അവർക്കെതിരെ സൈബർ ആക്രമണം നടത്താതിരിക്കുന്നത് ഒരു മര്യാദയുടെ ഭാഗമാണ്. അവർ ഫ്രെയിം ചെയ്ത കഥയാണ് എങ്കിൽ അത് പൊലീസ് പറയട്ടെ.

രണ്ടു പേരും കൂടി സമ്മതിച്ചു നടന്ന സെക്‌സിനെ ബലാൽസംഗം എന്ന് പറയരുതെന്ന അഭിപ്രായം പലയിടത്തും കണ്ടു. 10 തവണയിൽ ഒൻപതു തവണയും ഇഷ്ടപ്രകാരം ചെയ്തു എങ്കിലും പത്താമത്തെ തവണ ശരീരികമായി ഉപദ്രവിച്ചോ ബലം പിടിച്ചോ ലൈംഗികമായി ഉപയോഗിച്ചാൽ അത് ബലാൽസംഗം തന്നെയാണ്. ദാമ്പത്യജീവിതത്തിൽ പോലും പങ്കാളിക്ക് താല്പര്യമില്ലാതെ സെക്‌സ് ബലം പിടിച്ചു നടത്തിയാൽ അത് റേപ്പ് തന്നെയാണ്… പൊലീസ് അവരുടെ ജോലി ചെയ്യട്ടെ. ആ പെണ്ണിനെ വാക്കുകൾ കൊണ്ട് എല്ലാരും കൂടി ഇനിയും ബലാത്സംഗം ചെയ്യ്യാതിരിക്കു….
അതുകൊണ്ട് വിജയ് ബാബു ഫാൻസ് ഒന്ന് പൊടിക്ക് അടങ്ങു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.

ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.

അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

 look out circular issue against Vijay Babu 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment