Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം

Sexual Assault-harassment
Home / News/ Sexual Assault-harassment
Vijay BabuPhoto Credit : Vijay Babu FB Post
അസമയത്ത് വിളിച്ചു, നടി അസഭ്യ സന്ദേശങ്ങൾ അയച്ചു; തനിക്ക് അയച്ച ഫോട്ടോകളും വീഡിയോകളും തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നും വാദം; നടിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വിജയ് ബാബു
By - Siju Kuriyedam Sreekumar --
Sunday, May 01, 2022 , 07:14 PM
കൊച്ചി: പീഡന പരാതി നൽകിയ നടിയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നിർമാതാവ് വിജയ് ബാബു രംഗത്ത്. തന്നെ നടി അസമയങ്ങളിൽ ഫോൺ വിളിച്ചിരുന്നുവെന്നും തനിക്ക് അസഭ്യ സന്ദേശങ്ങള്‍ അയച്ചിരുന്നുമാണ് നടൻ പറഞ്ഞിരിക്കുന്നത്. നടിയ്ക്ക് തന്‍റെ കുടുംബപശ്ചാത്തലം അറിയാമായിരുന്നുവെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് നടിയ്ക്കെതിരെ പ്രതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്.
നടി തനിക്ക് ഫോട്ടോകളും വീഡിയോകളും അയച്ചിട്ടുണ്ടെന്നും ഇവയെല്ലാം തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നും വിജയ് ബാബു കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. തന്‍റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ മറ്റൊരു നടിയെ തീരുമാനിച്ച ശേഷമാണ് നടി ആരോപണവുമായി രംഗത്തെത്തിയതെന്നും വിജയ് ബാബു വ്യക്തമാക്കി. പീഡനപരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്താണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിനു പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ വിജയ് ബാബുവിനോടു വിശദീകരണം തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് വിജയ് ബാബുവിൽ നിന്ന് പീഡനം നേരിട്ടതെന്നാണ് ഇരയായ നടി പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. എന്നാൽ ഈ ഈ മാസം 22ന് നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ വിജയ് ബാബു വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായാണ് വിദേശത്ത് എത്തിയത് എന്നാണ് താരത്തിന്റെ വിശദീകരണം.
അതേസമയം, തനിക്കെതിരെ നടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവ് വിവാദമായിരുന്നു. ലൈവ് വീഡിയോയിയൽ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു രൂക്ഷമായ വിമര്‍ശനമാണ് നേരിട്ടത്. ബലാത്സംഗക്കേസുകളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കേയാണ് വിജയ് ബാബുവിൻ്റെ നീക്കം. നടനെ നാട്ടിലെത്തിക്കാനും അറസ്റ്റ് ചെയ്യാനുമാണ് പോലീസ് ഒരുങ്ങുന്നത്.
നടിയാണ് എല്ലാത്തിനും കാരണം എന്നാണ് വിജയ് ബാബുവിൻ്റെ നിലപാട്. ഇതു സംബന്ധിച്ച് ആയിരക്കണക്കിന് ചാറ്റ് തന്‍റെ കൈവശമുണ്ട്. അസഭ്യ സന്ദേശങ്ങള്‍ അയച്ചിട്ടും താൻ പരാതിപ്പെടാതിരുന്നത് തന്‍റെ ബിസിനസിനെയും നടിയുടെ ഭാവിയെയും ബാധിക്കും എന്നു കരുതിയിട്ടാണെന്നും വിജയ് ബാബു പറയുന്നു. സിനിമയിൽ കൂടുതൽ അവസരം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടി താനുമായി ബന്ധം നിലനിര്‍ത്തിയിരുന്നതെന്നും എന്നാൽ നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ പദ്ധതിയിടുകയായിരുന്നെന്നും വിജയ് ബാബു ആരോപിക്കുന്നു.
അതേസമയം പഴയ ബിസിനസ് പാർട്ണർ സാന്ദ്രാ തോമസ് സൈക്കോ എന്ന ഒറ്റ വാക്കിൽ വിജയ് ബാബുവിനെ വിശേഷിപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള പഴയ തർക്കങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. തങ്ങളുടെ നിർമ്മാണ കമ്പനിയുമായുള്ള തർക്കങ്ങളുടെ പേരിൽ വിജയ് ബാബു തന്നെ ക്രൂരമായി ആക്രമിച്ചിരുന്നു എന്ന് ആദ്യം പരാതി നൽകിയെങ്കിലും പിന്നീട് അത് പെട്ടെന്നുണ്ടായ ക്ഷോഭത്തിലെ സ്വാഭാവിക പ്രതികരണം എന്ന നിലയിൽ സാന്ദ്രാ തോമസ് തന്നെ ലഘൂകരിച്ച് പറഞ്ഞിരുന്നു. എന്നാൽ, സൈക്കോയാണ് വിജയ് ബാബു എന്ന് ഇപ്പോൾ സാന്ദ്രാ തോമസ് പ്രതികരിച്ചതോടെ അന്ന് ഫ്രൈഡേ ഫിലിംസ് നിർമ്മാണ കമ്പനിയിൽ നടന്ന സംഘർഷവും ചർച്ചയാകുകയാണ്.
കഴിഞ്ഞ ദിവസം സാന്ദ്ര പങ്കുവെച്ച വീഡിയോയ്‌ക്ക് ലഭിച്ച കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ചർച്ചയായത്. വിജയ് ബാബുവിനെക്കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു ഒരാൾ സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഒറ്റവാക്കേയുള്ളൂ സൈക്കോ എന്നായിരുന്നു സാന്ദ്രയുടെ മറുപടി.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാക്കളായിരുന്നു വിജയ് ബാബു – സാന്ദ്രാ തോമസ് കൂട്ടുകെട്ട്. എന്നാൽ, വളരെ വിവാദങ്ങൾക്കൊടുവിലാണ് 2017ൽ വിജയ് ബാബുവും സാന്ദ്രാ തോമസും നിർമാണ കമ്പനിയുടെ ഉടമസ്‌ഥാവകാശത്തെക്കുറിച്ചുള്ള തർക്കത്തെത്തുടർന്ന് അടിച്ചുപിരിഞ്ഞത്. ഫ്രൈഡേ ഫിലിംസ് എന്ന നിർമാണ കമ്പനിയുടെ ഉടമസ്‌ഥരിൽ ഒരാളായ സാന്ദ്രാ തോമസാണ് നിർമാണപങ്കാളിയും നടനുമായ വിജയ് ബാബു മർദിച്ചെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്. എന്നാൽ, പിന്നീട് വിജയ് ബാബുവിനെ ന്യായീകരിച്ച് സാന്ദ്ര തോമസ് തന്നെ രംഗത്തെത്തിയിരുന്നു.
2017 ജനുവരി ആദ്യമാണ് തന്നെ വിജയ് ബാബു മർദ്ദിച്ചെന്നാരോപിച്ച് സാന്ദ്ര തോമസ് പരാതി നൽകുന്നത്. സാന്ദ്രയുടെ വിവാഹത്തിനുശേഷം നിർമാണ കമ്പനിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ചു തർക്കങ്ങളുണ്ടായിരുന്നു. അതു സംബന്ധിച്ചുള്ള ചർച്ചയ്ക്കായിരുന്നു സാന്ദ്രാ തോമസ് ഓഫീസിൽ എത്തിയത്. അവിടെ വച്ച് വിജയ് ബാബു സാന്ദ്രയെ ഭർത്താവും ജീവനക്കാരും നോക്കി നിൽക്കേ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് യുവതി പരാതി നൽകിയിരുന്നത്. പൊറ്റക്കുഴിയിലുള്ള കമ്പനിയുടെ ഓഫീസിലെത്തിയ സാന്ദ്രയെ വിജയ് ബാബു മർദ്ദിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഇതേതുടർന്ന് എളമക്കര പോലീസ് വിജയ് ബാബുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. വയറിൽ ചവിട്ടേറ്റ സാന്ദ്രയെ കടുത്ത വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഫ്രൈഡേ ഫിലിംസിൽ നിന്നും പിന്മാറിയ സാന്ദ്ര തോമസ് അന്ന് സംഭവിച്ചതെന്തെന്ന് തുറന്ന് പറഞ്ഞിരുന്നു.
അന്നത്തെ സംഭവത്തെ കുറിച്ച് സാന്ദ്ര തോമസ് പിന്നീട് പറഞ്ഞത് ഇങ്ങനെ: “ആ സമയത്ത് ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം വിഷയം വഷളായി വന്നു. അല്ലാതെ, ഞങ്ങൾ തമ്മിൽ വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് സിനിമയുടെ കാര്യങ്ങളിലാണ്. വിജയ്ക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കില്ല എനിക്ക് ഇഷ്ടപ്പെടുന്നത്. ഞങ്ങൾ തമ്മിൽ ഒരിക്കലും സ്വത്ത് തർക്കങ്ങളുണ്ടായിട്ടില്ല. അതായിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയം. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയിലെത്തുമ്പോഴാണ് മാൻഹാൻഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവർ കൊടുത്തതും ഞാൻ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് മാധ്യമങ്ങൾക്ക് പോയതും ഞാൻ അറിഞ്ഞില്ല. പെട്ടെന്ന് ഞാനാകെ പരിഭ്രമിച്ചുപോയി. വിജയ് യും പാനിക്കായിക്കാണണം. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്‌റ്റൊക്കയിട്ടു” എന്ന് സാന്ദ്ര പറയുന്നു.
ആളുകൾ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്‌നമല്ലായിരുന്നു ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. എന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ എനിക്ക് സഹിക്കാൻ പറ്റോ? ഞാൻ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി. അതാണ് സംഭവിച്ചതെന്നും സാന്ദ്ര പറഞ്ഞു.
“ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നായി. ഞാൻ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. എല്ലാരും പറഞ്ഞു ഫ്രൈഡേ ഫിലിം ഹൗസ് നിന്റെ ബേബിയല്ലേ, നീ കൂടി ഉണ്ടാക്കിക്കൊണ്ടുവന്നതല്ലേ എന്ന്. വിജയ് പോലും പറഞ്ഞു. കുറച്ച് ശതമാനമെങ്കിലും ഫ്രൈഡേ ഫിലിം ഹൗസിൽ വെയ്ക്ക് എന്ന്. സിനിമയേ വേണ്ട എന്ന് ഞാൻ പറഞ്ഞു. അപ്പോഴേക്ക് ഞാൻ ശരിക്കും മടുത്തു. ആറ് വർഷം കൊണ്ട് 60 വർഷത്തെ ജീവിതാനുഭവമാണ് സിനിമ തന്നിരിക്കുന്നത്. ഒരു ഹാപ്പി ഫാമിലിയായിരുന്നു എപ്പോഴും എന്റെ ആഗ്രഹം. ലൈഫ് കൊണ്ടുവന്ന് എന്നെ ബിസിനസിലേക്കിട്ടു. അതിലൊരു മിടുക്ക് എനിക്കുണ്ട്”, സാന്ദ്ര പറയുന്നു.
ബലാത്സംഗ പരാതിയിൽ ഞെട്ടി സിനിമാ ലോകം
മലയാള സിനിമയിൽ എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടനാണ് വിജയ് ബാബു. അതുകൊണ്ട് തന്നെ നടനെതിരെ ഒരു യുവനടി ബലാത്സംഗ പരാതി ഉന്നയിച്ചതിന്റെ ഞെട്ടലിലാണ് സിനിമാലോകം. എല്ലാ വിഷയങ്ങളിലും തന്റേതായ നിലപാട് തുറന്നു പറയുന്ന വിജയ് ബാബു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെടുത്ത നിലപാടും ചർച്ചയായിരുന്നു. തന്റെ സഹൃത്ത് കൂടിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തെ വൺ ഓഫ് ദ ഇൻസിഡന്റ് എന്നായിരുന്നു വിജയ് ബാബു വിശേഷിപ്പിച്ചത്.
ആക്രമിക്കപ്പെട്ട നടി തന്റെ സുഹൃത്താണ് എന്ന് തുറന്ന് പറയുമ്പോഴും സംഭവത്തിൽ ആരുടെയും പക്ഷം ചേരാനോ ആരെയും കുറ്റപ്പെടുത്താനോ വിജയ് ബാബു തയ്യാറായിരുന്നില്ല. ഒരു ബിൽഡിങിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണ്. അമ്മയുടെ ഭാരവാഹി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും നടിയെ ആക്രമിച്ച സംഭവത്തിന്റെ ശരിതെറ്റുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തനിക്ക് ഉത്തരം പറയാൻ സാധിക്കില്ല. നടിയുമായി ഇപ്പോഴും കോണ്ടാക്ടുണ്ടെന്നും വിജയ് ബാബു പ്രതികരിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു വിജയ് ബാബുവിന്.
താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ ഗൂഢാലോചനയെന്ന ആരോപണം ശക്തമാകുകയാണ്. താരസംഘടനയിലെ നടന്റെ പിന്തുണയിൽ അസൂയപൂണ്ടവരാണോ ഈ കേസിന് പിന്നിൽ ചരടു വലിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു. ആരോപണമുയർത്തിയ നടിക്ക് പിന്നിൽ ചിലരുണ്ടെന്ന സൂചന വിജയ് ബാബു തന്നെ നൽകുന്നുമുണ്ട്.
അമ്മ തെരഞ്ഞെടുപ്പിൽ വിജയ് ബാബു വിമതനായാണ് മത്സരിച്ച് ജയിച്ചത്. മോഹൻലാലിന്റെ പാനലിനെ തോൽപ്പിച്ചാണ് ജയിച്ചത്. എന്നാൽ ജയിച്ച ശേഷം മോഹൻലാലിനോട് ചേർന്ന് പ്രവർത്തിക്കുകയായിരുന്നു വിജയ് ബാബു. ചുരുക്കം സിനിമയിൽ അഭിനയിച്ച നടി ഒരു സിനിമയിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. കേസെടുത്ത സാഹചര്യത്തിൽ വിജയ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റിയിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ അമ്മ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
മലയാള സിനിമയെ ഞെട്ടിക്കാൻ പോന്ന പരാതിയാണ് ഇതും. നടിയാണ് പരാതിക്കാരി. അതും ചില സിനിമകളിൽ നായികയായ യുവ നടി. പീഡനം തന്നെയാണ് വിജയ് ബാബുവിനെതിരെ ഉയരുന്നതും. ഇതു സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും പൊലീസിന് കിട്ടി കഴിഞ്ഞു. ഇതിൽ ചില സംശയങ്ങളുണ്ട്. വിജയ് ബാബുവിൽ നിന്ന് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഏതായാലും മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ വിജയ് ബാബു അറസ്റ്റിലാകും. അഴിക്കുള്ളിൽ പോകേണ്ടിയും വരും. എന്നാൽ ആരോപണമെല്ലാം വിജയ് ബാബു നിഷേധിക്കുകയാണ്.
ഭീഷണിയും പീഡനവുമാണ് പരാതിക്ക് പിന്നിലുള്ളത്. സിനിമാക്കാരിൽ പ്രമുഖരെ ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയിലെ ഏക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. നടിയും വിജയ് ബാബുവും തമ്മിലെ വാട്‌സാപ്പ് ചാറ്റും മറ്റും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. എഫ് ഐ ആർ ഇട്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെ വന്നാൽ നടൻ ദിലീപിന്റെ അറസ്റ്റിന് ശേഷം മലയാള സിനിമയെ ഞെട്ടിക്കുന്ന മറ്റൊരു കേസായി ഇതു മാറും. ഗുരുതര ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ നടി ഉയർത്തുന്നത്. സിനിമയിൽ നായികയുമായിരുന്നു.
സൂര്യാ ടിവിയുടെ ഭാഗമായി മാധ്യമ ലോകത്തെത്തിയ വിജയ് ബാബു പിന്നീട് നിർമ്മാതാവുകയായിരുന്നു. നിരവധി സൂപ്പർഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നിർമ്മാതാവായി. നിരവധി യുവ സംവിധായകരെ അവതിപ്പിച്ചു. ഒടിടി റിലീസിന്റെ സാധ്യതകൾ മലയാളത്തിൽ ആദ്യം പരീക്ഷിച്ചതും വിജയ് ബാബുവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കൾ വിജയ് ബാബുവിനുണ്ടായിരുന്നുവെന്ന് മലയാള സിനിമയിലുള്ളവർ പോലും പറയുന്നു. അതിനിടെയാണ് പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്യുന്നത്. ആരാണ് പരാതിക്കാരിയാണെന്ന് പോലും വ്യക്തമല്ല. വിവരമെല്ലാം പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.
എന്നാൽ കേസെടുത്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇത് ദുരൂഹത കൂട്ടുകയാണ്. നിർമ്മാതാവായി തുടങ്ങിയ വിജയ് ബാബു പിന്നീട് തിരിക്കുള്ള നടനുമായി. താര സംഘടനയായ അമ്മയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ജയിക്കുകയും ചെയ്തു. മോഹൻലാലിന്റെ പാനലിനെ തോൽപ്പിച്ചായിരുന്നു അട്ടിമറി ജയം. സൂര്യ ടിവിയിൽ മലയാള സിനിമകളുടെ പ്രക്ഷേപണം മറ്റും തീരുമാനിച്ചിരുന്നത് വിജയ് ബാബുവാണ്. ഈ പരിചയമാണ് വിജയ് ബാബുവിനെ സിനിമയിലേക്ക് അടുപ്പിച്ചത്.
സഹ നിർമ്മാതാവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ വിജയ് ബാബുവിന് മേൽ ഉയർന്നിരുന്നു. പിന്നീട് ഈ നിർമ്മാണ കമ്പനി വേണ്ടെന്നു വച്ചു. പിന്നീട് സ്വന്തം ബാനറിലായി പ്രവർത്തനം. മലയാളത്തിലെ ഏറ്റവും സൗമ്യനായ നിർമ്മാതാവ് എന്ന പേരും നേടി. അത്തരത്തിലൊരു വ്യക്തിക്കെതിരെ പീഡന കേസ് എന്നത് സിനിമാ ലോകത്തേയും ഞെട്ടിച്ചിട്ടുണ്ട്.
നടൻ വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച നടിക്കെതിരെയും അവർക്കൊപ്പമുള്ളവർക്കെതിരെയും രൂക്ഷ വിമർശനമുയർത്തി താരം തന്നെ രംഗത്തെത്തിയതോടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയാത്ത ഞെട്ടലിലാണ് മലയാളികൾ. വിജയ് ബാബുവിന്റെ സിനിമയിൽ അഭിനയിച്ച നടിയാണ് പരാതിക്കാരി. അതിന് ശേഷം നടിക്ക് വലിയ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നുമില്ല. തന്നെ ബലാത്സംഗം ചെയ്തെന്നും ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നുമാണ് നടി ആരോപിക്കുന്നത്. എന്നാൽ ബലാത്സംഗമാണോ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ എന്നതിനുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്നും നടൻ ഫേസ്ബുക്ക് ലൈവിൽ പറയുന്നു.
ഈ മാസം 22നാണ് നടി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. സംഭവത്തിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം, നടിയുടെ പേര് ഉൾപ്പെടെ പുറത്തുവിട്ടാണ് വിജയ് ബാബു ആഞ്ഞടിച്ചത്. തന്നെ സ്നേഹിക്കുന്നവർ വേദനിക്കുമ്പോൾ മറ്റേ കക്ഷി മാത്രം കേക്ക് തിന്ന് സുഖിച്ചിരിക്കേണ്ടെന്നും തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും വിജയ് ബാബു പറയുന്നു. എനിക്ക് മൂന്ന്, നാല് പേരോടെ ഉത്തരം പറയാൻ ഉള്ളൂ. എന്റെ ഭാര്യയോട്, അമ്മയോട്, എന്റെ പെങ്ങളോട് അല്ലെങ്കിൽ എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കളോട് എനിക്ക് ഉത്തരം പറയണം. കേസ് കോടതിയിൽപോയി കുറെ നാൾ കഴിഞ്ഞ് ചെറിയ വാർത്തയായി വിജയ് ബാബു രക്ഷപ്പെട്ടു എന്നു പറയുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും താരം വെളിപ്പെടുത്തുന്നു.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ..
ഇര, പ്രതി ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ഞാൻ ഇത്തരം കാര്യങ്ങളിൽ വലിയ പേടിയുള്ള ഒരാളല്ല. കാരണം, നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതി. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതിൽ ഇര ഞാനായത് കൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആൾ ഇതിൽ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവർ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാൽ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കൾ തുടങ്ങി എന്നെ സ്‌നേഹിക്കുന്നവർ ദുഃഖം അനുഭവിക്കുമ്പോൾ അപ്പുറത്ത് ഒരാൾ സുഖമായി ഇരിക്കുന്നു. ഒരു നിയമത്തിന്റെ പരിരക്ഷണത്തിൽ അവർ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോൾ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോൾ ലൈവിൽ വന്നിരിക്കുന്നത്. ഇരയുണ്ടാകുമ്പോൾ എപ്പോഴും കൂടെ അട്ടകളും ഉണ്ടാകും. നമ്മൾ നന്നാകുമ്പോൾ, ഒരുപാട് പേർക്ക് അവസരം കൊടുക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ അവനെ എങ്ങിനെയെങ്കിലും താഴ്ത്തിക്കെട്ടാം എന്ന രീതിയിൽ കുറെ അട്ടകൾ വരും.
എനിക്കെതിരേ ആരോപണം ഉന്നയിച്ച കുട്ടിയെ എനിക്ക് 2018 മുതൽ അറിയാം. അന്ന് മുതൽ 2021 വരെ ഞാൻ ഈ കുട്ടിയുമായി ഒരു ചാറ്റും ചെയ്തിട്ടില്ല. ഓഡീഷൻ ചെയ്തിട്ട് വരാൻ പറഞ്ഞിട്ട്, അത് ശരിയായി രീതിയിൽ വന്ന് ചെയ്ത് സിനിമയിൽ എത്തിയ കുട്ടിയാണത്. അന്നും എനിക്ക് ഈ കുട്ടിയുമായി ഒരു ബന്ധവുമില്ല. കാസ്റ്റിങ് കൗച്ച് ചെയ്തു, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചെയ്തു എന്ന് പറഞ്ഞ് വരുമ്പോൾ എന്റെ ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും വരുന്ന ദുഃഖത്തേക്കാൾ വലുതൊന്നുമല്ല ഇതിന്റെ പേരിൽ എനിക്ക് വരാൻ പോകുന്ന കേസ്. അത് ഞാൻ അനുഭവിച്ചോളാം. മീടൂ എന്ന് പറയുന്നതിന് ഇത് ഒരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ഞാൻ ലൈവിൽ വരാൻ തീരുമാനിച്ചത്.
പരാതിയുമായി രണ്ടാമത്തെ യുവതിയും
പുതുമുഖ നടിക്ക് പിന്നാലെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും നിരസിച്ചപ്പോൾ ആരോടും പറയരുതെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞെന്നും യുവതി പറയുന്നു. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് യുവതി അനുഭവം പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണരൂപം
എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്‌ലെക്‌സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു ‘ഒരു ചുംബനം മാത്രം?’. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.
കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു. ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.
അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – ‘സ്ത്രീകൾക്ക് സുരക്ഷിതമല്ല’ എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്.
Vijay Babu more allegations against actress
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു

സുബി സുരേഷിനെ രോഗിയാക്കിയത് ഈ ദുശ്ശീലം , ”എന്റെ കയ്യിലിരിപ്പിന്റെ ഗുണം” എന്ന് താരം ഇട്ട പോസ്റ്റ് ചർച്ചയാകുന്നു , ഇത് നിങ്ങൾക്കും വരാം
Updated:
February 22, 2023 , 06:25 PM
വിജയ് ബാബുവിന് ആശ്വാസം ; മുന്കൂര് ജാമ്യം റദ്ദാക്കില്ല; ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി; വ്യവസ്ഥകളില് ഭേദഗതി
Updated:
July 06, 2022 , 05:56 PM
കോടതിയിലുള്ള വിശ്വാസം അവിശ്വാസമാകുന്നു`; വിജയ് ബാബു വിഷയത്തിൽ പ്രതികരണവുമായി മാല പാർവതി രംഗത്ത്
Updated:
June 22, 2022 , 05:54 PM
COMMENTS
Be the first to comment
Catagories
Sub Catagories
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.

22.8°C,
Clear,
69%
LEAVE A REPLY