visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sri Lanka

Home / News/ Sri Lanka
economic crisis in Sri Lanka
economic crisis in Sri LankaPhoto Credit : Twitter

ഒരു കിലോഗ്രാം അരിക്ക് 449, ഒരു ലിറ്റർ പാലിന് 264; ഏഴര മണിക്കൂര്‍ പവര്‍ക്കട്ട്; ജനം തെരുവില്‍, ഇന്ത്യയോട് 1 ബില്യൺ അമേരിക്കൻ ഡോളർ ആവശ്യപ്പെട്ട് ശ്രീലങ്ക

By - Siju Kuriyedam Sreekumar -- Thursday, March 17, 2022 , 12:58 PM

കൊളംബോ ∙സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ സ്ഥിതിഗതികൾ വഷളായിത്തുടങ്ങി. വിദേശനാണയം ഇല്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങി. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ മാർച്ച് എഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയർന്നു. 

പെട്രോളിനും ഡീസലിനും 50% വില വർധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോൾ വില ലീറ്ററിന് 284  ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലിറ്റർ  പാലിന് 264 രൂപയും , ഒരു കിലോഗ്രാം അരിക്ക് 449 രൂപയുമാണ് വില. (1 ശ്രീലങ്കൻ രൂപ =  29 ഇന്ത്യൻ പൈസ ,1 ഇന്ത്യൻ രൂപ= 3.49 ശ്രീലങ്കൻ രൂപ  ). വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. 

പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് കൊളംബോയിൽ ചൊവ്വാഴ്ച നടത്തിയ റാലിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പ്രസിഡന്റിന്റെ ഓഫിസിലേക്കു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

ലങ്ക എപ്പോൾ ചോദിച്ചാലും കടം  കൊടുക്കുന്ന ഇന്ത്യ 
Sri Lankan Finance Minister Basil Rajapaksa , Indian Prime Minister Narendra Modi
Sri Lankan Finance Minister Basil Rajapaksa , Indian Prime Minister Narendra ModiPhoto Credit : Twitter

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ലങ്കൻ  ധനമന്ത്രി ബേസിൽ രാജപക്സെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദർശനം. ഈ വർഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നൽകി.കൂടാതെ 500 മില്യൺ അമേരിക്കൻ ഡോളർ എണ്ണ വാങ്ങാനും  വാങ്ങിയിരുന്നു 


ചൈന ശ്രീലങ്ക അടുപ്പം 
Chinese Foreign Minister Wang Yi, left,  Sri Lankan Prime Minister Mahinda Rajapaksa
Chinese Foreign Minister Wang Yi, left, Sri Lankan Prime Minister Mahinda RajapaksaPhoto Credit : Twitter

ചൈനയുമായി ശ്രീലങ്ക അടുപ്പമായ മുതലാണ് കാര്യങ്ങൾ വഷളാകാൻ തുടങ്ങിയത് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട് . ചൈനയുമായി അടുക്കുന്ന രാജ്യങ്ങളെ സാമ്പത്തികമായി ചൈന ബുദ്ധിമുട്ടിലാക്കി അവരെ തങ്ങളുടെ വരുതിയിലാക്കുക എന്ന നയമാണ് പൊതുവെ സ്വികരിക്കുന്നതു . അതിനാൽ ചൈനയുമായുള്ള അടുപ്പം  ലങ്കയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയുക എന്നും സാമ്പത്തിക വിദക്തർ വിലയിരുത്തുന്നു 

വിദേശനാണയശേഖരം വർധിപ്പിക്കാൻ രാജ്യാന്തര നാണയനിധിയിൽനിന്നു വായ്പ സംഘടിപ്പിക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്നു പ്രസിഡന്റ് ഗോട്ടബയ പറഞ്ഞു. ചൈനയുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ യാഥാർഥ്യമാക്കുന്നതിനു പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ചു.  

ശ്രീലങ്കയിൽ  പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം നോക്കാം 

ഏതൊരു രാജ്യത്തിനും ഇറക്കുമതി ചെയ്യാൻ വിദേശ വിദേശനാണയം ആവശ്യമാണ് ( ട്രേഡ് അനുസരിച്ചു )  . ഇന്ധനം ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കൾക്കും  ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം ഇല്ലാതെ പറ്റില്ല . വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവു വന്നുകൊണ്ടിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീർന്ന് രാജ്യം പ്രതിസന്ധിയിലായി. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വർധിച്ചു.


The situation in Sri Lanka, which is facing an economic crisis, has begun to deteriorate

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment