visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sri Lanka

Home / News/ Sri Lanka
srilankan crisis
srilankan crisisPhoto Credit : Siju Kuriyedam Sreekumar

ശ്രീലങ്കയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; പുതിയ ധനമന്ത്രി 24 മണിക്കൂറിനുള്ളില്‍ രാജിവെച്ചു

By - Siju Kuriyedam Sreekumar -- Tuesday, April 05, 2022 , 04:44 PM
കൊളംബോ: ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എം.പിമാര്‍ ഭരണസഖ്യം വിട്ട്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടുന്നു. അതിനിടെ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശ്രീലങ്കയുടെ മുഖ്യ ബാങ്കായ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണര്‍ അജിത് നിര്‍വാദ് കബ്രാല്‍ തിങ്കളാഴ്ച രാജിവെച്ചിരുന്നു.


ജനരോഷം തണുപ്പിക്കാന്‍ സര്‍വകക്ഷി ദേശീയ സര്‍ക്കാരുണ്ടാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമം വിഫലമായി. സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ആഹ്വാനം പ്രതിപക്ഷം തള്ളി. പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവെച്ചിരുന്നു. ഇതില്‍ ഗോതാബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്‌സെയും ഉള്‍പ്പെടുന്നു. പകരം ധനവകുപ്പിന്റെ ചുമതല നല്‍കിയ നീതിന്യായ വകുപ്പ് മന്ത്രി അനില്‍ സബ്രി 24 മണിക്കൂര്‍ തികയും മുന്‍പെ പദവി രാജിവെച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സര്‍ക്കാരില്‍ നിന്ന് പിന്മാറി സ്വതന്ത്ര നിലപാട് എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്. സിലോണ്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.



sri lanka ruling coalition loses majority in parliament

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment