visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tamilnadu

Home / News/ Tamilnadu
Tamil Nadu Tableau
Tamil Nadu TableauPhoto Credit : Siju Kuriyedam Sreekumar

കേന്ദ്രം സാങ്കേതിക കാരണങ്ങളാൽ മാറ്റിയ നിശ്ചലദൃശ്യത്തെ ആഘോഷിച്ച് തമിഴ്നാട്; റിപ്പബ്ലിക് ദിനത്തിൽ വേറിട്ട പോരാട്ടം രാജ്യത്തോടോ ? അതോ വോട്ടുബാങ്കോ ലക്‌ഷ്യം

By - Siju Kuriyedam Sreekumar -- Wednesday, January 26, 2022 , 10:10 PM

ചെന്നൈ∙ ഡല്‍ഹിയിലെ ആഘോഷത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങളാൽ   ഒഴിവാക്കിയ നിശ്ചലദൃശ്യത്തെ ഉപയോഗിച്ച്  തമിഴ് നാട്ടിൽ  റിപ്പബ്ലിക് ദിനാഘോഷത്തെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ട വേദിയാക്കി തമിഴ്നാട് സർക്കാർ .  നിശ്ചലദൃശ്യത്തെ  സംസ്ഥാന തല ആഘോഷവേദിയിലെത്തിച്ചാണു തമിഴ്നാടിന്റെ വേറിട്ട സമരം നടത്തിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടുപ്പക്കാരന്‍കൂടിയായ ഗവര്‍ണര്‍ ആര്‍.എന്‍.രവി പങ്കെടുത്ത വേദിയിലാണു കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം നടന്നത്. 

എന്നാൽ സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം ഒഴിവാക്കിയ നിശ്ചല ദൃശ്യം അല്ല സംസ്‌ഥാനത്തു പ്രദർശിപ്പിച്ചത് എന്നും പറയുന്നു . അതിൽ കേന്ദ്രം ഉന്നയിച്ച പ്രശനങ്ങൾ പരിഹരിച്ചു  മാറ്റം വരുത്തി ആണ് പ്രദർശിപ്പിച്ചത് എന്നും പറയുന്നു . ഇതിലൂടെ കേന്ദ്ര വിരുദ്ധ വികാരം തമിഴ്നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ്‌ സ്റ്റാലിൻ ഭരണകൂടം ഉദ്ദേശിക്കുന്നത് ഇന്ന് വിലയിരുത്തുന്നു . 

മാറ്റങ്ങൾ വരുത്തിയാൽ ഡൽഹിയിലും കാണിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു . അതിനു തുനിയാതെ എന്തിന്റെ പേരിലാണ് പ്രദർശനാനുമതി നിഷേധിച്ചത് എന്ന്‌ പറയാതെ കേന്ദ്രം പറഞ്ഞപോലെ മാറ്റം വരുത്തി . എന്നിട്ടു  മാറ്റം വരുത്താത്തതാണ് സംസ്ഥാനത്തു പ്രദർശിപ്പിച്ചത് എന്ന്‌ വരുത്തി തീർക്കുക . അപ്പോൾ ജനങ്ങൾ തന്നെ ചിന്തിയ്ക്കുമല്ലോ    ഇതിനെ ആണോ   കേന്ദ്രം വിലക്കിയത് ഇന്ന് ? , ഇതിൽ വിലക്കാൻ മാത്രം ഒരു പ്രശനം ഇല്ലല്ലോ എന്ന്‌ .  അങ്ങനെ ഒരു  ലക്ഷ്യവും ഇതിൽ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് .    ഇതിലൂടെ ജനങ്ങളുടെ പിന്തുണ കൂട്ടാൻ സ്റ്റാലിൻ ഭരണകോടതിനു ആകും എന്നാണ് വിലയിരുത്തൽ .   

ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാര്‍, സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു തമിഴ്നാട് ഇത്തവണ ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത് എന്ന്‌ തമിഴ് നാട് പറയുന്നു 

കാരണം പോലും പറയാതെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ മാറ്റി എന്നാണ് തമിഴ് നാട് ഉന്നയിക്കുന്ന മറ്റൊരു ആരോപണം .  തുടര്‍ന്നാണു ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തില്‍ നിശ്ചലദൃശ്യം ഇടം പിടിച്ചത്. നിശ്ചലദൃശ്യം തമിഴ്നാട്ടില്‍ പര്യടനം തുടങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്നു നിശ്ചലദൃശ്യം ഒഴിവാക്കിയതു വഴി തമിഴരെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതുവഴി പരമാവധി ബിജെപി വിരുദ്ധ വികാരമുയര്‍ത്തുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും കൂട്ടരുടെയും ലക്ഷ്യം എന്നും വിലയിരുത്തുന്നു . കാരണം കാണിക്കാതെ വിലക്കാൻ സാധ്യത ഇല്ലാ എന്നാണ് ഇതുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നത് . മാത്രം അല്ല മാറ്റം വരുത്താനുള്ള അവസരവും കൊടുക്കാറുണ്ട് . അവസാന നിമിഷമാണ് നിശ്ചല ദൃശ്യത്തിന്റെ തീം സബ്‌മിറ്റ് ചെയ്യുന്നതെങ്കിൽ ചിലപ്പോൾ വിലക്കിയേക്കാം അപ്പോളും കാരണം വ്യക്തമാക്കാറുണ്ട് . 

Tamil Nadu Tableau
Tamil Nadu TableauPhoto Credit : Siju Kuriyedam Sreekumar

Tamil Nadu Tableau
Tamil Nadu TableauPhoto Credit : Siju Kuriyedam Sreekumar


On Republic Day, Tamil Nadu showcases tableau rejected by Centre to get people attention 



LEAVE A REPLY

Security code:

COMMENTS

Be the first to comment