visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Tamilnadu

Home / News/ Tamilnadu
Hameef
Hameef

ഇസ്ലാമിലേക്ക് മാറാൻ വിസമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിയും ശാരീരിക മാനസിക പീഡനവും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഹമീഫിനെ പോലീസ് അറസ്റ്റ് ചെയ്തു

By - Siju Kuriyedam Sreekumar -- Thursday, May 12, 2022 , 04:31 PM
ചെന്നൈ: ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ 23-കാരനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കരൂരിൽ നിന്നുള്ള പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ ഇമാം ഹമീഫ് എന്ന 23-കാരനെ തിരുപ്പൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഹമീഫിനെ പരിചയപ്പെടുന്നത്. തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത ഹമീദ് അവിടെ താമസിക്കാൻ വീട് നൽകാമെന്നും ഉറപ്പുനൽകി. പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാനും ആരംഭിച്ചു. എന്നാൽ പിന്നീട് മതപരിവർത്തനത്തിനായി പെൺകുട്ടിയെ നിരന്തരമായി നിർബന്ധിക്കാൻ തുടങ്ങിയ ഹമീഫ് അവളുടെ പേരുമാറ്റാനും ഇസ്ലാമിക രീതിയിൽ ഹമീഫിനെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു.
 
എന്നാൽ മതപരിവർത്തനത്തിന് വിസമ്മതിച്ചതോടെ പെൺകുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് പരാതി.. ജാതിപരമായി പെൺകുട്ടിയെ അധിക്ഷേപിച്ച ഹമീഫ് മതപരിവർത്തനത്തിന് തയ്യാറായില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അവ സമൂഹമാദ്ധ്യമത്തിൽ അപ്‌ലോഡ് ചെയ്തു. ഒടുവിൽ പെൺകുട്ടി പോലീസിനെ സമീപിച്ചതോടെയാണ് ഹമീഫിനെതിരെ നടപടിയുണ്ടായത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഹമീഫ്.

Hameef arrested in chennai , Converting to islam
 
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment