visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Maharashtra

Home / News/ Maharashtra
Navneet Kaur Rana
Navneet Kaur RanaPhoto Credit : Siju Kuriyedam Sreekumar

‘ലൗ ജിഹാദ്’ ആരോപിച്ച് യുവാവിനെ അപകീർത്തിപ്പെടുത്തി; നവനീത് റാണ എംപിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

By - Siju Kuriyedam Sreekumar -- Monday, September 12, 2022 , 07:14 PM

മുംബൈ: യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ സംഭവത്തിൽ ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ലോക്‌സഭാ അംഗം നവനീത് റാണയ്‌ക്കെതിരെ കേസ്. സംഭവത്തെ തുടർന്ന് ശനിയാഴ്ച രാത്രി അമരാവതി സിറ്റി പോലീസാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. നവനീത് കൗർ റാണ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമരാവതിയിൽ നിന്ന് പാർലമെന്റ് അംഗമായി (എംപി) തിരഞ്ഞെടുക്കപ്പെട്ട വനിതാ ആണ് . 

അതേസമയം, യുവതിയെ കാണാനില്ല എന്നത് വാസ്തവമായിരുന്നു. ഹിന്ദു സമുദായത്തിൽപെട്ട യുവതിയെ ഇസ്ലാം മതവിശ്വാസിയായ യുവാവ് തട്ടിക്കൊണ്ടുപോയെന്നും ലൗ ജിഹാദാണ് ലക്ഷ്യമെന്നുമായിരുന്നു നവനീത് റാണയുടെ പരാതി. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയതായി പറയപ്പെട്ട യുവതിയെ പിന്നീട് കണ്ടെത്തുകയും നവനീത് റാണയുടെ ഈ ആരോപണത്തെ നിഷേധിക്കുകയായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോവുകയോ മതം മാറ്റാൻ ശ്രമിച്ചിട്ടോ ഇല്ലെന്നു യുവതി നേരിട്ടെത്തി പോലീസിൽ അറിയിച്ചു. സംഭവത്തെ തുടർന്ന് സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായതായി പറയപ്പെട്ട യുവതിയെ കണ്ടെത്തിയതിന് ശേഷം പോകാൻ അനുവദിക്കുകയായിരുന്നു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് തന്റെ മകനെ അപകീർത്തിപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് എംപി റാണയ്‌ക്കെതിരെ യുവാവിന്റെ പിതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 500 (മാനനഷ്ടം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം റാണയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു

തിരിച്ചെത്തിയ ശേശം കാണാതായ പെൺകുട്ടി പറഞ്ഞു: ”നവനീത് റാണ എന്നെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണ്. ഞാൻ ആരുടെയും കൂടെ ഒളിച്ചോടിയിട്ടില്ല. എന്നെ അപകീർത്തിപ്പെടുത്തുന്നത് നിർത്താൻ ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു. ഞാൻ വീട്ടിൽ നിന്ന് തനിച്ചായിരുന്നു പോയത് എന്ന് .എന്നാൽ ഇത് ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങി പറയുന്നതാണ് എന്നും ആരോപണം ഉണ്ട് 


Non-cognisable offence against MP Navneet Rana for defaming man alleging ‘love jihad


Navneet Kaur Rana
 



LEAVE A REPLY

Security code:

COMMENTS

Be the first to comment