visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Shejin Joysna , George M Thomas
Shejin Joysna , George M ThomasPhoto Credit : Siju Kuriyedam Sreekumar

ലൗ ജിഹാദിൽ തട്ടി ജോര്‍ജ് എം.തോമസി ന്റെ ഭാവി , നടപടിക്കായി സിപിഎമ്മിന്റെ അടിയന്തര ജില്ല സെക്രട്ടേറിയറ്റ് യോഗം

By - Siju Kuriyedam Sreekumar -- Tuesday, April 19, 2022 , 12:19 PM

കോഴിക്കോട്: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് പറഞ്ഞത്  . കോടഞ്ചേരി മിശ്രവിവാഹ വിവാദത്തില്‍ ലൗ ജിഹാദ് എന്ന് പറഞ്ഞതു ഇപ്പോൾ ചർച്ചയായ സാഹചര്യത്തിൽ ജോര്‍ജ് എം തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം തീരുമാനം എടുക്കും എന്ന് തന്നെ ആണ് റിപോർട്ടുകൾ പറയുന്നത് .    കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ  ജോര്‍ജ് എം. തോമസിനെതിരേ നടപടി ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ല സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്ന് ജില്ല കമ്മിറ്റി യോഗവും ചേരും എന്നാണ് അറിയാൻ കഴിഞ്ഞത് .  ജോര്‍ജ് എം. തോമസിനെതിരേ നടപടി ഉണ്ടാകുമോ എന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്ന സാഹചര്യത്തിൽ ഈ യോഗത്തിനു പ്രസക്തി ഏറുന്നു   . ഉച്ചയ്ക്ക് രണ്ടിനാണ് യോഗം. ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം പാർട്ടിയെ സമ്മർദ്ദത്തിലാക്കി എന്നും ഇതു പാർട്ടിയുടെ  മതേതര നിലപാടിന് എതിരാണെന്നാണ്  വിലയിരുത്തല്‍. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള നിയമപരമായ അവകാശം രാജ്യത്തുണ്ട്. കുടുംബങ്ങളുമായി ആലോചിച്ച് രമ്യമായ രീതിയില്‍ വിവാഹം നടത്തുന്നതിനുള്ള ആലോചന ആദ്യംതന്നെ നടത്തേണ്ടതായിരുന്നു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ഉണ്ട് എന്ന തരത്തില്‍ ജോര്‍ജ് എം. തോമസ് നടത്തിയ പ്രസ്താവന പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും പി. മോഹനന്‍ അന്ന് തന്നെ പറഞ്ഞിരുന്നു . അതിനു ശേശം ലൗ ജിഹാദ് എന്നല്ല താൻ ഉദേശിച്ചത്‌ എന്ന് തിരുത്തിയിരുന്നു അത് നാക്കിന്റെ പിഴമാത്രമാണ് എന്ന് ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു . 

 തിങ്കളാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തിരുന്നു.   ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം ഉണ്ടായതു . എന്നാൽ സി പി എമ്മിന്  ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള സംഘടനകളെ പിണക്കാൻ കഴിയില്ല അതാണ് ഇത്തരം നിലപാടിലേക്ക് എത്തിയത് എന്ന് ആക്ഷേപം പാർട്ടിയിൽ തന്നെ ഉയരുന്നുണ്ട് . 

ഇതിനിടെ, ഈ സംഭവത്തിൽ  സിപിഎംന്റെ നിലപാടിനെ  വിമര്‍ശിച്ച് ദീപിക ദിനപ്പത്രം മുഖപ്രസംഗം   ഇറക്കിയിരുന്നു .   മാതാപിതാക്കളെ അല്ല  അറിയിക്കേണ്ടെതു എന്നും  പാര്‍ട്ടിയെ ആണ്  അരിക്കേണ്ടത്  എന്ന സിപിഎം നേതാവ് ജോര്‍ജ് എം തോമസിന്റെ മാറ്റിപറച്ചിൽ   വിചിത്രമാണെന്നും മുഖപ്രസംഗത്തിലൂടെ വിമർശിക്കുന്നുണ്ട് .
CPM take action against George M Thomas for Kodenchery Marriage Controversy 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment