visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tamilnadu

Home / News/ Tamilnadu
M K Stalin , Rahul Gandhi  , Narendra Modi
M K Stalin , Rahul Gandhi , Narendra ModiPhoto Credit : Siju Kuriyedam Sreekumar

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സർക്കാർ നടത്തുന്നത് അതിക്രൂരമായ ‘രാഷ്ട്രീയ പകപോക്കല്‍ എന്ന് എം കെ സ്റ്റാലിന്‍

By - Siju Kuriyedam Sreekumar -- Wednesday, June 15, 2022 , 07:06 PM
ചെന്നൈ∙ നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടിയെ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയമായി പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായും അതിന്റെ നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന അതിക്രൂരമായ നടപടിയെ അപലപിക്കുന്നു എന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സ്റ്റാലിന്‍ പറഞ്ഞു.

ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ ബിജെപി ഇത്തരം വഴിതിരിച്ചുവിടല്‍ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണം അല്ലാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് അല്ല ചെയ്യേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം നാഷനൽ ഹെറൾഡ് കേസിൽ തുടർച്ചയായ മൂന്നാംദിവസവും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്.

MK Stalin said the BJP government's brutal 'political revenge' against Rahul Gandhi

 



LEAVE A REPLY

Security code:

COMMENTS

Be the first to comment