visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Telangana

Home / News/ Telangana
Prime Minister Narendra Modi inaugurates the 216-feet tall Statue of Equality Saint Sri Ramanujacharya
Prime Minister Narendra Modi inaugurates the 216-feet tall Statue of Equality Saint Sri RamanujacharyaPhoto Credit : Siju Kuriyedam Sreekumar

രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

By - Siju Kuriyedam Sreekumar -- Saturday, February 05, 2022 , 09:11 PM

ഹൈദരാബാദ്: പതിനൊന്നാം നൂറ്റാണ്ടിലെ ഭക്തസന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. രാമാനുജാചാര്യരുടെ പ്രതിമ അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചത് എന്താണോ അത് ലോകത്തെ നയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു. 

ബസന്ത് പഞ്ചമി ദിനത്തിലാണ് രാമാനുജാചാര്യരുടെ പ്രതിമ സമര്‍പ്പിച്ചത്. ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തെ വീണ്ടും ശക്തിപ്പെടുത്തുന്നതാണ് പ്രതിമ. രാമാനുജാചാര്യര്‍ വര്‍ഷങ്ങളോളം യാത്ര ചെയ്തും പഠിച്ചും നേടിയത് ഇനി ഇവിടെ ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏക്കര്‍ വരുന്ന കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 'പഞ്ചലോഹം' കൊണ്ടാണ് 216 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളില്‍ ഒന്നാണിത്. 

ഭദ്ര വേദി' എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ കെട്ടിടത്തില്‍ ഒരു ഡിജിറ്റല്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ശ്രീരാമാനുജാചാര്യരുടെ കൃതികളും തത്ത്വചിന്തകളും വിവരിക്കുന്ന ഒരു വിദ്യാഭ്യാസ ഗാലറിയും ഒരു തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. 

ശ്രീരാമാനുജാചാര്യയുടെ 1000-ാം ജന്മവാര്‍ഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2014ലാണ് ഇതിന് തറക്കല്ലിട്ടത്. 1,000 കോടി രൂപയുടെ പദ്ധതി പൂര്‍ണമായും ആഗോളതലത്തില്‍ ഭക്തരില്‍ നിന്നുള്ള സംഭാവനകളില്‍ നിന്നാണ്.

Prime Minister Narendra Modi inaugurates the 216-feet tall Statue of Equality Saint Sri Ramanujacharya in  Hyderabad

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.  
Statue of Equality Saint Sri Ramanujacharya
Statue of Equality Saint Sri RamanujacharyaPhoto Credit : Siju Kuriyedam Sreekumar

Statue of Equality Saint Sri Ramanujacharya
Statue of Equality Saint Sri RamanujacharyaPhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment