visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

World

Home / News/ World
Then North Korea leader Kim Jong Il, left, and his son and now leader, Kim Jong Un File photo
Then North Korea leader Kim Jong Il, left, and his son and now leader, Kim Jong Un File photoPhoto Credit : Siju Kuriyedam Sreekumar

ചിരിച്ചാൽ ഇനി കടുത്ത വിലനൽകേണ്ടി വരും ചിലപ്പോൾ ജീവന്റെ വില , കിമ്മിന്റെ പിതാവിന്റെ ചരമ വാർഷികം ,ചിരി വിലക്കി ഉത്തര കൊറിയ

By - Siju Kuriyedam Sreekumar -- Saturday, December 18, 2021 , 03:58 PM


സോൾ∙ ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നത് നിരോധിച്ചു. രാജ്യത്തിന്റെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10–ാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്.  ഡിസംബര്‍ 17 വ്യാഴാഴ്ചയാണ് കിം ജോങ് ഇല്ലിന്റെ 10-ാം ചരമവാര്‍ഷികം. 10 ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണത്തില്‍ നിരോധനം ലംഘിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം. മദ്യപാനം,  പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമടക്കം നിരവധി നിയന്ത്രണങ്ങളാണ്  ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവില്‍ താമസിക്കുന്ന ഒരാള്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

മുന്‍കാലങ്ങളില്‍, ദുഃഖാചരണ ദിവസങ്ങളില്‍ മദ്യപിച്ച് പിടിക്കപ്പെട്ട പലരെയും അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹിയായി കണക്കാക്കുകയും ചെയ്തിട്ടുള്ളതായി പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത ഉത്തരകൊറിയന്‍ പൗരന്‍ പറയുന്നു. ഇങ്ങനെ പിടികൂടി കൊണ്ടുപോയിട്ടുള്ള പലരെയും പിന്നെ ആരും കണ്ടിട്ടില്ല. ഈ ദിവസങ്ങളില്‍ ജന്മദിനം ആഘോഷിക്കാനോ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനോ പോലും ആരെയും അനുവദിക്കില്ലെന്നും ഇയാള്‍ പറയുന്നു.

കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദർശനം തുടങ്ങിയവ ഇതിലുൾ‌പ്പെടുന്നു.

2011 ഡിസംബർ 17ന് 69–ാം വയസ്സിലാണ് കിം ജോങ് ഇൽ മരിച്ചത്. 1948ൽ കിം ഇൽ സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ മൂന്നു തലമുറകളാണു രാജ്യം ഭരിച്ചത്. 1994ൽ സുങ് അന്തരിച്ചതിനു പിന്നാലെയാണ് മകനായ കിം ജോങ് ഇൽ ഭരണാധികാരിയായത്. കിം ജോങ് ഇൽ മരിച്ചതിനുശേഷം 2011 ഡിസംബർ 30ന് കിം ജോങ് ഉൻ അധികാരമേറ്റു.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment