visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Hundreds of lives saved after collision between two India-bound flights averted
Hundreds of lives saved after collision between two India-bound flights avertedPhoto Credit : Siju Kuriyedam Sreekumar

ഒറ്റ റൺവേയിൽനിന്ന് ഒരുമിച്ച് 2 വിമാനങ്ങൾ, കുതിച്ചുയരാനിരുന്നത് ഇന്ത്യയിലേക്കുള്ള രണ്ട് വിമാനങ്ങൾ; ഒഴിവായത് വൻ ദുരന്തം

By - Siju Kuriyedam Sreekumar -- Friday, January 14, 2022 , 11:01 PM


ദുബായ് : ദുബായ് വിമാനത്താവളത്തിൽ ഇന്ത്യയിലേക്ക്  ഒരേ റൺവേയിൽ നിന്ന് ഒരേസമയം രണ്ട് വിമാനങ്ങൾ കുതിച്ചുയരാനിരുന്നത് ആശങ്ക പടർത്തി. ദുബായിൽ നിന്നും  ഇന്ത്യയിലേ  ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ (എമിറേറ്റ്സ് ബോയിങ്) -524 വിമാനവും ബെംഗളൂരുവിലേക്കുള്ള ഇകെ–568  വിമാനവുമാണ് ഒരേ സമയം ഒരേ റൺവേയിൽ നിന്ന് പറന്നുയരാനൊരുങ്ങിയത്   . എന്നാൽ അവസാന നിമിഷത്തിലുണ്ടായ ഇടപെടലിനെ തുടർന്ന് വന്‍ ദുരന്തം ഒഴിവായി.

ടേക്ക് ഓഫിന് അഞ്ചു മിനിറ്റ് ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. അവസാന നിമിഷം അധികൃതരുടെ ഇടപെടലിലാണു വൻദുരന്തം തലനാരിഴയ്ക്കു ഒഴിവായത്. സംഭവത്തിൽ, ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, യുഎഇ ഏവിയേഷൻ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.45ന് പുറപ്പെടേണ്ട വിമാനങ്ങളായിരുന്നു രണ്ടും. രണ്ട് വിമാനങ്ങൾ തമ്മിൽ ടേക്ക് ഓഫിന് അഞ്ച് മിനിറ്റിന്റെ ഇടവേള മാത്രം ഉണ്ടായിരുന്നതായാണ് വിവരം.  ഹൈദരാബാദിലേക്കുള്ള ഇകെ - 524 വിമാനം ടേക്ക് ഓഫ് ചെയ്യാൻ വേണ്ടി റൺവേയിലേക്ക് തിരിയുമ്പോഴാണ് എതിരേ അതിവേഗത്തിൽ മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയിൽ പെട്ടത്.  സംഭവം ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷിതമായി ടാക്സിവേയിലേക്ക് പ്രവേശിച്ച ദുബായ്-ഹൈദരാബാദ് വിമാനം അല്‍പ്പസമയത്തിനുശേഷം യാത്ര തുടരുകയായിരുന്നു. സംഭവത്തെക്കുറിച്ച് യുഎഇയിലെ എ.എ.ഐ.എസ്(Air Accident Investigation Sector) വിശദമായി അന്വേഷണം നടത്തിവരികയാണ്. തുടർന്ന് എയർ ട്രാഫിക് കൺട്രോളർ (എടിസി) ഇടപെട്ട് ടേക്ക് ഓഫ് മാറ്റി വെക്കുകയായിരുന്നു . ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി എമിറേറ്റ്സ് സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്.

Hundreds of lives saved after collision between two India-bound flights averted in UAE Dubai Airport 



LEAVE A REPLY

Security code:

COMMENTS

Be the first to comment