visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Man shouted Allahu Akbar from   chelsi bridge  london
Man shouted Allahu Akbar from chelsi bridge londonPhoto Credit : Twitter

യുവാവ് പാലത്തിൽ നിന്ന് അള്ളാഹു അക്ബർ മുഴക്കിയതോടെ പരിഭ്രാന്തരായി പൊലീസ് എത്തി യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ; ചെൽസി പാലത്തിൽ അരങ്ങേറിയ സംഭവം ഇങ്ങനെ..

By - Siju Kuriyedam Sreekumar -- Tuesday, June 07, 2022 , 05:51 PM
ലണ്ടൻ: അള്ളാഹു അക്ബർ വിളികളുമായി പാലത്തിൽ നിന്ന യുവാവിനെ ലണ്ടൻ പൊലീസ് വെടിവെച്ചിട്ടു. തുടർന്ന് തെംസ് നദിയിലേക്ക് വീണ ഇയാൾ മരിച്ചു. ലണ്ടനിലെ തെംസ് നദിക്ക് കുറുകെയുള്ള ചെൽസി പാലത്തിലാണ് മാരകായുധവുമായി കൊലവിളി മുഴക്കി അഴിഞ്ഞാടുന്നു എന്നപേരിൽ പിംലികോ സ്വദേശിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കൈയിലൊരു സ്‌ക്രൂഡ്രൈവറും ഉയർത്തിയാണ് ഇയാൾ അള്ളാഹു അക്‌ബർ മുഴക്കിയത് എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ടേസർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതോടെ തെംസ് നദിയിലേക്ക് വീണു. ഇയാൾ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ആയുധമേന്തി കൊലവിളിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് സംഭവ സ്ഥലത്തെത്തിയത്. വെടിയേറ്റ് നദിയിലേക്ക് ചാടിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കീഴടക്കാൻ തയ്യാറാകാതെ നിന്ന അയാളെ കീഴടക്കി കസ്റ്റഡിയിൽ എടുക്കുന്നതിനായിരുന്നു ടേസർ പ്രയോഗിച്ചത്. എന്നാൽ, അയാൾ നദിയിൽ ചാടിയതോടെ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. പിന്നീട് ഇയാളുടെ ഫ്ളാറ്റിൽ പൊലീസ് തെരെച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലണ്ടനിലെ പിംലികോ നിവാസിയായ ഇയാൾക്ക് കഴിഞ്ഞ കുറച്ചുകാലമായി മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഇയാളുടെ അയൽവാസികൾ പറഞ്ഞത്. ഇടക്കിടെ ചില മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുമെങ്കിലും അയാൾ വളരെ നല്ലൊരു മനുഷ്യനായിരുന്നു എന്നാണ് അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നത്.

പാലത്തിന്റെ മുകളിൽ കയറിനിന്ന് ഉച്ചത്തിൽ അലറി വിളിച്ചുകൊണ്ട് കൈയിലുള്ള സ്‌ക്രൂ ഡ്രൈവർ ചുഴറ്റുകയായിരുന്നു ഇയാൾ എന്നാണ് ഒരു ദൃക്സാക്ഷി പറഞ്ഞത്. അവിടെയെത്തിയ പൊലീസ് അയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല. തുടർന്നായിരുന്നു വെടിവെച്ചതും അയാൾ നദിയിലേക്ക് ചാടിയതും. തെംസ് നദിയിലെ ഒഴുക്കിൽ അയാൾ കുറച്ചു ദൂരം ഒഴുകിപ്പോയെങ്കിലും പൊലീസിന് അയാളെ പിടിച്ചു കയറ്റാനായി.

അതേസമയം, പൊലീസ് അവകാശപ്പെടുന്നതു പോലെ ഒരു സ്‌ക്രൂഡ്രൈവർ അയാളുടെ കൈയിൽ ഇല്ലായിരുന്നു എന്നാണ് മറ്റൊരു ദൃക്സാക്ഷി പറഞ്ഞത്. ഒരു ചെറിയ ലോഹക്കഷ്ണം മാത്രമായിരുന്നു അതെന്നും ദൃക്സാക്ഷിയെ ഉദ്ദരിച്ചുകൊണ്ട് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇയാൾ മതപരമായ കാര്യങ്ങൾ ഇടക്കിടെ സംസാരിക്കുമായിരുന്നു എന്ന് ഇയാളുടെ അയൽക്കാർ പറയുന്നു. ചില സമയത്ത് വല്ലാതെ മതത്തിൽ മഗ്‌നനാകും. മറ്റു ചില സമയങ്ങളിൽ തീർത്തും സാധാരണ മനുഷ്യനുമാകും. എന്നിരുന്നാൽ പോലും ഇയാൾ ഇതുവരെ ആർക്കുമൊരു ശല്യവും ഉണ്ടാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.

ഏതായാലും ഈ സംഭവത്തെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയൊ ദൃശ്യങ്ങൾ കൈവശം ഉള്ളവർ അതു തന്ന് അന്വേഷണത്തെ സഹായിക്കണമെന്നും സർക്കാർ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.

Man shouted Allahu Akbar from the bridge in chelsi bridge  London, the police arrived and shot him dead 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment