visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Missions

Home / Space/ Missions
Artemis-1
Artemis-1Photo Credit : NASA Twitter Post

അവസാനം എല്ലാ വെല്ലുവിളികൾക്കും വിരാമമായി ആർട്ടെമിസ്-1 ചന്ദ്രനിലേക്ക് കുതിച്ചുയർന്നു ; വീഡിയോ

By - Siju Kuriyedath Sreekumar -- Wednesday, November 16, 2022 , 12:45 PM

Input from NASA Web Desk 

നാസയുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ്-1 ന്റെ വിക്ഷേപണം പൂർത്തിയായി. റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും ആദ്യ സംയോജിത ഫ്ലൈറ്റ് പരീക്ഷണം ബുധനാഴ്ച പകൽ 12. 20നാണ് പറന്നുയർന്നത്. കേപ് കനാവറലിലെ 39 ബി ലോഞ്ച്പാഡിൽ നിന്നായിരുന്നു വിക്ഷേപണം. കൊടുങ്കാറ്റിനേയും മഴയേയുമൊക്കെ തരണം ചെയ്യാൻ പാകത്തിനാണ് ആർട്ടെമിസ് നിർമ്മിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.

അപ്പോളോ 17ന്റെ വിക്ഷേപണത്തിന് 50 വർഷങ്ങൾക്ക് ശേഷമാണ് നാസയുടെ പുതിയ ചാന്ദ്ര ദൗത്യം. 322 അടി (98 മീറ്റർ) റോക്കറ്റാണ് നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ശക്തമായത്. റോക്കറ്റിന് മുകളിലുള്ള ഒരു ക്രൂ ക്യാപ്‌സ്യൂൾ, മൂന്ന് ടെസ്റ്റ് ഡമ്മികൾ ബോർഡിൽ, ചന്ദ്രനുവേണ്ടി ഷൂട്ട് ചെയ്യും. യാത്രയിൽ മനുഷ്യനുണ്ടാവില്ല. പകരം എസ്എൽഎസ് റോക്കറ്റൽ യാത്രക്കാർക്കായി തയ്യാറാക്കിയ ഓറിയോയാണ് ചന്ദ്രനെ തൊടുക. മനുഷ്യ ചാന്ദ്ര പര്യവേക്ഷണത്തിന് ഒരു പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് നാസ പറഞ്ഞു.



ആർട്ടെമിസിന്റ വിക്ഷേപണം പലതവണ മാറ്റിവെച്ചിരുന്നു. ആർട്ടെമിസ് ദൗത്യം വിക്ഷേപിക്കാനുള്ള മൂന്നാമത്തെ ശ്രമമാണിത്. ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിക്കോൾ ഫ്ലോറിഡൻ തീരത്ത് ആഞ്ഞടിക്കുമെന്ന ഭീതിയെ തുടർന്നാണ് വിക്ഷേപണം അവസാനം മാറ്റിവെച്ചത്. എഞ്ചിൻ തകരാറ് മൂലവും വിക്ഷേപണം മാറ്റിവെച്ചിട്ടുണ്ട്. വേനൽക്കാലത്തിന്റെ അവസാനത്തിൽ മുമ്പ് നടത്തിയ രണ്ട് വിക്ഷേപണ ശ്രമങ്ങൾ ഇന്ധന ചോർച്ച മൂലം പരാജയപ്പെട്ടിരുന്നു.


At last all challenges were over and Artemis-1 soared to the moon; Video



LEAVE A REPLY

Security code:

COMMENTS

Be the first to comment