visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Missions

Home / Space/ Missions
NASA Artemis
NASA ArtemisPhoto Credit : NASA

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന പദ്ധതി; ആർട്ടെമിസ് – 1 വിക്ഷേപണം മാറ്റിവെച്ചതായി നാസ

By - Visum Expresso -- Monday, August 29, 2022 , 08:25 PM
Input from https://blogs.nasa.gov/artemis/

കാലിഫോർണിയ: നാസയുടെ ആർട്ടെമിസ് -1 വിക്ഷേപണം മാറ്റിവയ്ക്കുന്നതായി നാസ അറിയിച്ചു. എൻജിൻ തകരാറിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.(nasas historic mission artemis) തകരാർ സംബന്ധിച്ച് പരിശോധന തുടരുകയാണെന്നും അവർ വ്യക്തമാക്കി.

വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ നേരത്തെ നിർത്തിവെച്ചിരുന്നു. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആർഎസ്-25 എൻജിനിലെ തകരാറിനെ തുടർന്നാണ് നിർത്തിവെച്ചത്. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്‌സിജനും എൻജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എൻജിനീയർമാർ കണ്ടെത്തുകയായിരുന്നു.(nasas historic mission artemis).

ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കാനവറലിൽനിന്നായിരുന്നു ആർട്ടിമിസ് 1 കുതിച്ചുയരേണ്ടിയിരുന്നത്. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതു പരിഹരിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടായാണ് ദൗത്യം നീട്ടിവയ്ക്കാൻ നാസ തീരുമാനിച്ചത്.


പരീക്ഷണാർഥമുള്ള ഈ ദൗത്യത്തിൽ മനുഷ്യയാത്രികരില്ല. എങ്കിലും ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആദ്യദൗത്യം ശ്രമിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും നാസ പദ്ധതിയിടുന്നു.












The launch of Artemis I is no longer happening today

Launch of Artemis I to the Moon ,

 



LEAVE A REPLY

Security code:

COMMENTS

Be the first to comment