visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

News

Home / Space/ News
Square Kilometre Array
Square Kilometre ArrayPhoto Credit : SKAO

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പായ സ്‌ക്വയർ കിലോമീറ്റർ അറേയുടെ നിർമ്മാണം ആരംഭിച്ചതായി ഗവേഷകർ

By - Siju Kuriyedath Sreekumar -- Wednesday, December 07, 2022 , 07:43 PM
Input From E&T , SKAO 

ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി യാഥാർഥ്യത്തിലേക്ക്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ ശാസ്ത്ര പദ്ധതികളില്‍ ഒന്നായ സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ എന്ന റേഡിയോ ടെലസ്‌കോപ്പിന്റെ നിർമാണം ആരംഭിച്ചു. 2028 -ഓടെ ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ ചെഷയറിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ ജോഡ്രെല്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയിലാണ് എസ്‌കെഎയുടെ ആസ്ഥാനം.

ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പോലും ഇത് പ്രവര്‍ത്തനക്ഷമം ആകുന്നതോടെ ലഭിക്കും. ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളുടെ ഏറ്റവും കൃത്യമായ പരിശോധനകള്‍ നടത്താനും കൂടാതെ ഭൂമിക്ക് പുറത്തുള്ള അന്യഗ്രഹ ജീവികളെ പോലും അനായാസം കണ്ടെത്താനും ഇതിന് ശേഷിയുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകമായ ഹൈഡ്രജന്റെ മുഴുവന്‍ ചരിത്രവും കണ്ടെത്തുക എന്നതാണ് എസ്‌കെഎയുടെ മഹത്തായ അന്വേഷണങ്ങളിലൊന്ന്.

30 വര്‍ഷത്തെ അധ്വാനത്തിന്റെയും സ്വപ്നത്തിന്റെയും പൂര്‍ത്തീകരണമാണ് ഈ ചരിത്ര നിമിഷം എന്നാണ് സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫ ഫില്‍ ഡയമണ്ട് ഇതേക്കുറിച്ച് പ്രതികരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞുപോയ 30 വര്‍ഷത്തില്‍ ആദ്യ പത്ത് വര്‍ഷം ആശയങ്ങള്‍ വികസിപ്പിക്കുന്നതിനായി ആണ് ഉപയോഗിച്ചതെന്നും തുടര്‍ന്നുവന്ന 10 വര്‍ഷം സാങ്കേതിക വികസനത്തിനായും അവസാനത്തെ 10 വര്‍ഷം പദ്ധതിയുടെ വിശദമായ രൂപകല്‍പ്പന തയ്യാറാക്കുന്നതിനും സൈറ്റുകള്‍ കണ്ടെത്തുന്നതിനും രാജ്യങ്ങളുടെ സമ്മതം വാങ്ങുന്നതിനും ഒക്കെയായി ആണ് ചെലവഴിച്ചതെന്നും അദ്ദേഹം പറയുന്നു.

ദൂരദര്‍ശിനിയുടെ പ്രാരംഭ നിര്‍മ്മാണ പ്രവൃത്തിയില്‍ 200-ല്‍ താഴെ പാരാബോളിക് ആന്റിനകളും അതുപോലെ തന്നെ ക്രിസ്മസ് ട്രീകള്‍ പോലെ കാണപ്പെടുന്ന 131,000 ദ്വിധ്രുവ ആന്റിനകളുമാണ് ഉള്‍പ്പെടുത്തുക. ഏകദേശം 50 മെഗാഹെര്‍ട്‌സ് മുതല്‍ 25 ജിഗാഹെര്‍ട്‌സ് വരെയുള്ള ഫ്രീക്വന്‍സി ശ്രേണിയില്‍ ഈ സിസ്റ്റം പ്രവര്‍ത്തിക്കും. മഹാവിസ്‌ഫോടനത്തിന് ശേഷമുള്ള ആദ്യത്തെ നൂറു ദശലക്ഷം വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച സിഗ്‌നലുകള്‍ ഉള്‍പ്പെടെ, ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള കോസ്മിക് സ്രോതസ്സുകളില്‍ നിന്ന് വരുന്ന ദുര്‍ബലമായ റേഡിയോ സിഗ്‌നലുകള്‍ വരെ കണ്ടെത്താന്‍ ദൂരദര്‍ശിനിയെ പ്രാപ്തമാക്കും എന്നാണ് ഗവേഷക സംഘത്തില്‍ പെട്ടവര്‍ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ ഏഴു രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, യുകെ, ചൈന, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ്.ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നിവ ഉടന്‍തന്നെ ഈ മഹത്തായ പദ്ധതിയുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൂടാതെ കാനഡ, ഇന്ത്യ, സ്വീഡന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും അധികം വൈകാതെ പദ്ധതിയില്‍ പങ്കാളികളാകും.

Construction begins on world’s largest radio telescope, the Square Kilometre Array



Researchers have started the construction of the world's largest telescope



Construction works are officially underway in South Africa and Australia to build the Square Kilometre Array (SKA), which is set to become the largest radio telescope in the world.

After 30 years of planning and negotiations, the foundations of the SKA are now being laid across sprawling sites in Australia and Africa, with its headquarters to be established in the UK.

The gigantic observatory is set to be completed in 2028, when it will begin collecting the radio signals emitted by celestial objects to shed light on some of the most enigmatic problems in astronomy, such as the nature of dark matter and how galaxies form.

Astronomers and local communities have travelled to the remote sites in South Africa’s Northern Cape and Western Australia to celebrate the milestone with officials from the SKA Observatory (SKAO), the intergovernmental organisation in charge of the telescopes.

“We’re basically setting the foundation of this instrument for the next 50 years,” said Lindsay Magnus, the director of the telescope being built in South Africa. “That’s the exciting part: this is a long-term legacy.”

The SKA telescopes will initially comprise 131,072 antennas in Australia (known as SKA-Low), which will be built at Inyarrimanha Ilgari Bundara, on Wajarri Country in Western Australia, and 197 dishes to be built in the Karoo in South Africa (known as the SKA-Mid).

When finished, the observatory will consist of thousands of dishes and up to a million low-frequency antennas that will enable astronomers to monitor the sky in unprecedented detail and explore the first billion years after the so-called ‘dark ages’ of the Universe.

“The concept for the SKA dates back to the early 1990s and although the original name remains, the science goals, concept and engineering behind the project have evolved over the years, resulting in the science requirements of today that call for 130,000 antennas and 200 dishes,” the SKA Organisation said.

Although the project has been in the planning stages for three decades, it was only in November 2022 that the traditional custodians of the Murchison region in Western Australia gave their consent to the radio telescope being built on their ancestral lands. 

“We are truly grateful to the Wajarri Yamaji for agreeing to host the telescope on their land,” said Philip Diamond, SKAO’s director-general professor. 

“We honour their willingness to share their skies and stars with us as we seek to find answers to some of the most fundamental science questions we face. We commit to respecting their connection to the land and preserving and protecting their cultural heritage.”

The placement of the radio telescope was selected in 2012, when the SKAO settled on two sites in South Africa and Australia to co-host the facility, taking advantage of the lack of human-generated radio waves in remote regions for clear observations of the cosmos.

The large distances between antennas, and their sheer number, mean that the telescopes will pick up radio signals with unprecedented sensitivity.

While SKA-Low will detect frequencies between 50 megahertz and 350 megahertz,  SKA-Mid is set to pick up frequencies between 350 megahertz and 15.4 gigahertz. Both are interferometers, in which many dish-shaped antennas together act as a single telescope.

“To put the sensitivity of the SKA into perspective, the SKA could detect a mobile phone in the pocket of an astronaut on Mars, 225 million kilometres away,” said Dr Danny Price, senior postdoctoral fellow at Australia’s Curtin Institute of Radio Astronomy.

“More excitingly, if there are intelligent societies on nearby stars with technology similar to ours, the SKA could detect the aggregate ‘leakage’ radiation from their radio and telecommunication networks – the first telescope sensitive enough to achieve this feat.”

The SKA will be built in stages. The €1.3bn (US$1.4bn) first phase is expected to be completed in 2028, when four dishes in Australia and six antenna stations in South Africa are made to work seamlessly together as a basic telescope, covering an area of just under 500,000 square metres.

As one of the largest scientific endeavours in history, the SKAO brings together more than 500 engineers and 1,000 scientists in more than 20 countries. Over £15m has been awarded to UK institutions, including the University of Manchester, to deliver the software ‘brain’ of the world’s largest radio telescope as it moves into the construction phase.

When completed, each of the two SKA telescopes is expected to produce enough data to fill a typical laptop hard drive every second, which will be processed by China’s Tianhe-2 supercomputer. 

The total collecting area of the telescope will be approximately one square kilometre, giving 50 times the sensitivity and 10,000 times the survey speed of the best current-day telescopes.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment