visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Other Sports

Home / Sports/ Other Sports
P V Sindhu
P V SindhuPhoto Credit : SMP

പി.വി സിന്ധുവിന് ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീട നേട്ടം ; സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടവും നേടി പി.വി സിന്ധു

By - Siju Kuriyedam Sreekumar -- Sunday, July 17, 2022 , 01:42 PM
സിങ്കപ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍താരവും മൂന്നാംസീഡുമായ പി.വി. സിന്ധുവിന് സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടമണിഞ്ഞത്.

മൂന്ന് ഗെയിമുകള്‍ നീണ്ട കലാശപ്പോരില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിങ്കപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിങ്കപ്പുര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലെ കിരീട നേട്ടത്തിനു ശേഷം ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഓപ്പണിങ് ഗെയിം വെറും 12 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ സിന്ധു തുടര്‍ച്ചയായി 13 പോയന്റുകള്‍ നേടിയാണ് ഈ ഗെയിം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച വാങ് ഷി യി 21-11 ന് രണ്ടാം ഗെയിം നേടി. എന്നാല്‍ മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിന്ധു കിരീടം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്ന കാവക്കാമിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

P V Sindhu beat Wang Zhi Yi to lift maiden Singapore Open super 500 Badminton title

 



LEAVE A REPLY

Security code:

COMMENTS

Be the first to comment