visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Other Sports

Home / Sports/ Other Sports
P V Sindhu , Lakshya Sen
P V Sindhu , Lakshya SenPhoto Credit : SAI

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റനിൽ ലക്ഷ്യ സെന്നിനും പി വി സിന്ധുവിനും സ്വർണം

By - Siju Kuriyedam Sreekumar -- Monday, August 08, 2022 , 06:20 PM
ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണം. ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. മറ്റൊരു മത്സരത്തിൽ കോമൺവെൽത്ത് ഗെയിംസിൽ  വനിതാ ബാഡ്മിന്റനിൽ പി.വി. സിന്ധുവിനു സ്വർണം ലഭിച്ചു . ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ പരാജയപ്പെടുത്തിയത്. സ്കോർ 19-21, 21-9, 21-16. ആദ്യ ഗെയിം കൈവിട്ട ലക്ഷ്യ രണ്ടു ഗെയിമുകളും സ്വന്തമാക്കിയാണ് ബർമിങ്ങാമിൽ ഇന്ത്യയുടെ 20–ാം സ്വർണ മെ‍ഡൽ ഉറപ്പിച്ചത്.  ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ(Michelle Li) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21- 13. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ രണ്ടാം സെറ്റ് പിടിച്ചെടുത്ത് മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു. രണ്ടാം ഗെയിമില്‍ 6-8 എന്ന നിലയിൽ പിന്നിലായ ശേഷമായിരുന്നു 21–9 എന്ന സ്കോറിൽ ലക്ഷ്യയുടെ തിരിച്ചുവരവ്. മൂന്നാം ഗെയിം 21–16 എന്ന സ്കോറിലും ഇന്ത്യൻ താരം സ്വന്തമാക്കി.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ രണ്ടാം സെറ്റ് പിടിച്ചെടുത്ത് മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു. രണ്ടാം ഗെയിമില്‍ 6-8 എന്ന നിലയിൽ പിന്നിലായ ശേഷമായിരുന്നു 21–9 എന്ന സ്കോറിൽ ലക്ഷ്യയുടെ തിരിച്ചുവരവ്. മൂന്നാം ഗെയിം 21–16 എന്ന സ്കോറിലും ഇന്ത്യൻ താരം സ്വന്തമാക്കി.

കോമൺവെൽത്ത് ഗെയിംസിൽ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വർണമാണിത്. നേരത്തേ മിക്സഡ് ടീം ഇനത്തിൽ ലക്ഷ്യ വെള്ളി നേടിയിരുന്നു. മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാം സ്ഥാനവും ഉറപ്പിച്ചു. 20 സ്വര്‍ണമുൾപ്പെടെ 58 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. അ‍ഞ്ചാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് സ്വർണമെഡലിനായി ഒരു മത്സരം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിൽ അവർ ജയിച്ചാലും ഇന്ത്യയുടെ സ്ഥാനം നഷ്ടമാകില്ല.

ആദ്യ ഗെയിം 21–15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 11–8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകൾ വരുത്തുന്നതാണ് രണ്ടാം ഗെയിമിൽ കണ്ടത്. ഇതോടെ സിന്ധു അനായാസം മുന്നേറി. 12–7 എന്ന നിലയിൽനിന്ന് 13–10 എന്ന നിലയിലേക്കു കളി മാറ്റാൻ ലീയ്ക്കു സാധിച്ചു. എന്നാൽ പിഴവുകൾ രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പർ താരം സ്വന്തമാക്കുകയായിരുന്നു.

ലോക 14–ാം നമ്പർ താരമാണ് കാനഡയുടെ മിഷേൽ ലി. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ വെങ്കലം നേടി. വെങ്കല പോരാട്ടത്തിൽ യുകെയുടെ പോൾ ഡ്രിങ്കലിനെയാണ് സത്യൻ തോൽപിച്ചത്. സ്കോർ 4–3.

Commonwealth games gold for Lakshya Sen and P V sindhu in badminton
 



LEAVE A REPLY

Security code:

COMMENTS

Be the first to comment