visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Thought Of The Day

Home / Articles/ Thought Of The Day
Kathakali Kerala farm with bhalli
Kathakali Kerala farm with bhalli

മാവേലി നാടും മാറേണ്ട ചിന്തയും - വിജയൻ കുറിയേടത്ത്

By - Vijayan Kuriyedath -- Saturday, September 18, 2021 , 01:29 PM
കലിയുഗ ബലിമാർ ഭരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യ സർക്കാരിനോട്  ഉണ്ടാകുന്ന വിഹ്വലതകൾ

കേവലം അഞ്ചു ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്കു ശമ്പളവും മുൻജീവനക്കാർക്ക് പെൻഷനും നൽകുന്നതിനായി കേരളസർക്കാർ ഇന്ധന നികുതി ജി എസ് ടി യിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നു എന്നും ഒരു ചെറിയ വിഭാഗത്തെ തീറ്റിപ്പോറ്റുന്നതിന് മൂന്നരക്കോടി ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തുന്നു എന്നും എല്ലാത്തിനും പരിഹാരം ആയി വൺ ഇന്ത്യ വൺ പെൻഷൻ നടപ്പാക്കണം എന്നുമുള്ള ആശയം വിശദമാക്കിയുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ കണ്ടു.   

  അതിലെ ആശയം പൂർണമായും ശരിയാണെന്ന് തോന്നുന്നില്ല എന്നതിനാൽ വിഷയത്തിലെ രാഷ്ട്രീയം മാറ്റിവച്ചു കൊണ്ട് തോന്നിയ ചില ചിന്തകളാണ് ഈ കുറിപ്പ്.
 
   സർക്കാർ ജീവനക്കാരുടെ ശമ്പളം എന്നത് അവർ ചെയ്യുന്ന ജോലി യുടെ കൂലിയാണ്... അത് പലതും ( ആരോഗ്യ ക്രമസമാധാന വിദ്യാഭ്യാസ മേഖലകൾ ഉൾപ്പെടെ) ജനങ്ങൾക്ക് സൗജന്യ സേവനം നൽകാൻ ആണ്.. ജീവനക്കാരെ തീറ്റി പോറ്റുക എന്നതിനല്ല, മൂന്നരക്കോടി ജനങ്ങൾ ക്ക് സൗജന്യ സേവനം നൽകുന്നതിനാണ് ഈ പണം വിനിയോഗിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.... ഒരു പാലം പണിയാൻ സർക്കാർ ചിലവാക്കുന്ന തുക കോൺട്രാക്ടറുടെ കുടുംബത്തെ തീറ്റിപ്പോറ്റാൻ ആണെന്ന് പറയാൻ കഴിയാത്തത് പോലെ ലളിതമാണ് ഇതും.
   
    ചെയ്യുന്ന ജോലിയുടെ നിശ്ചയിക്കപ്പെട്ട കൂലിയെ ഒരു ഔദാര്യം ആയി കാണുക വയ്യ.ആത്മാർത്ഥയില്ലാത്ത ഒരു ചെറിയ ന്യൂനപക്ഷം ഉണ്ടെങ്കിൽ അവരെ നേർവഴിക്ക് കൊണ്ട് വരിക എന്നതാണ് പരിഹാരം.എല്ലാം എല്ലാവർക്കും സൗജന്യമായി കിട്ടണം എന്ന നിലപാടും മാറണം..

         വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയവും പ്രായോഗികമല്ല.... അത്രയും ആസ്തി ഒരു സർക്കാരിനും ഉണ്ടാവില്ല.മുൻതലമുറയെ അവരുടെ വാർദ്ധക്യകാലത്ത് സംരക്ഷിക്കുക എന്നത് യുവതയുടെ ഉത്തരവാദിത്തം ആണ്...
       
              ആനുകൂല്യങ്ങളിൽ ആലസ്യം പൂണ്ട തലമുറയെ വാർത്തെടുക്കാൻ സർക്കാരുകൾ ശ്രമിക്കുന്നത് ഉത്പാദനക്ഷമത യെ ബാധിക്കും.സൗജന്യങ്ങൾക്ക് കാത്തുനിൽക്കാതെ അദ്ധ്വാനിച്ച് ജീവിക്കാൻ ഉള്ള മൂല്യബോധം സൃഷ്ടിക്കുന്ന താവണം നമ്മുടെ വിദ്യാഭ്യാസം.ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് മാത്രം ആയി പരിമിതപ്പെടണം.ജനത  ആർക്കുമുന്നിലും കൈ നീട്ടാതെ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാൻ ആണ് സർക്കാരുകൾ ശ്രമിക്കേണ്ടത്...കിറ്റ് കൊടുക്കാൻ വേണ്ടി മദ്യാസക്തി കൂട്ടുന്ന നയം ഒരു സർക്കാരിനും ഭൂഷണം അല്ല.സൗജന്യം വാങ്ങുന്നവരുടെ എണ്ണം അല്ല, അത് വേണ്ട എന്ന് പറയാൻ ശേഷി ഉള്ളവരുടെ എണ്ണമാണ് യഥാർത്ഥ പുരോഗതി യുടെ അളവുകോൽ.. 

      വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ പെരുകുന്ന കടവും നാളേയെക്കുറിച്ചുള്ള ആകുലതയും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നത് എത്രത്തോളം യുക്തി സഹം ആവും എന്നറിയില്ല.വികസനം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ല.നടപ്പിലാവാൻ സാദ്ധ്യത യുള്ള പദ്ധതികൾ കണ്ടെത്തി അത് നടത്താൻ പ്രാപ്തരായ സ്വകാര്യ സംരംഭകരെ കണ്ടെത്തിയാൽ സർക്കാരിന് സാമ്പത്തിക ഭാര മില്ലാതെ കാര്യക്ഷമമായി വികസനം യാഥാർത്ഥ്യം ആവും.നിക്ഷേപകർ എല്ലാം ചൂഷകരാണ് എന്ന മനോഭാവം മാറണം

സർക്കാർ എന്നത് ഒരിക്കലും ഒരു പ്രധാന തൊഴിൽ ദാതാവല്ല.ഭരണയന്ത്രം കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട കർമ്മശേഷി മാത്രം ആണ് സർക്കാരിന്റെ ഉത്തരവാദിത്വം.വ്യവസായങ്ങളും നിക്ഷേപങ്ങളും വെള്ളാനകൾ മാത്രം ആയി നികുതി പണം വിഴുങ്ങുന്ന നിലയിൽ രാഷ്ട്രീയക്കാരുടെ ഇടത്താവളങ്ങളും ചക്കരക്കുടങ്ങളും ആയി മാറുന്ന സംവിധാനം ജനങ്ങൾക്ക് പലപ്പോഴും ഭാരമായി തീരും.അവകാശങ്ങൾക്കൊപ്പം കർത്തവ്യബോധവും ഉള്ള ഒരു തൊഴിൽ സംസ്കാരം അവിടെ അനിവാര്യം ആവും.

         സർക്കാർ മേഖലയിൽ അനാവശ്യ തസ്തികകൾ ഒഴിവാക്കുക, കാലാനുസൃതമായി തസ്തികകൾ പരിഷ്കരിക്കുക, പ്രവർത്തന മൂല്യ നിർണ്ണയം നടത്തുക, ശമ്പള പരിഷ്കരണം പ്രവർത്തനമികവിനെ അടിസ്ഥാന മാക്കിയാക്കുക, അഴിമതി കണ്ടെത്തിയാൽ വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെ സർവീസിൽ നിന്നും പിരിച്ചു വിടുക, പെൻഷൻ പരിധി നിശ്ചയിക്കുക, നികുതി നിരക്കുകൾ ലഘൂകരിക്കുക, രാഷ്ട്രീയ പാർട്ടികളുടെ പേഴ്സണൽ സ്റ്റാഫ് നിയമനം സർവീസിൽ ഉള്ളവരിൽ നിന്നും ഡെപ്യൂട്ടേഷനിൽ മാത്രം ആക്കുക, രാഷ്ട്രീയ ക്കാരുടെ സൗജന്യ ചികിത്സ സർക്കാർ ആശുപത്രിയിൽ മാത്രം ആയി പരിമിതപ്പെടുത്തുക, വെള്ളാനകളായ കോർപ്പറേഷനുകളും കമ്മീഷനുകളും പിരിച്ചു വിടുക, മന്ത്രി മാരുടെ എസ്കോർട്ട് പോലുള്ള സംവിധാനങ്ങൾ പരിമിതപ്പെടുത്തുക, നീതിന്യായ വ്യവസ്ഥ യിലെ കാലതാമസം ഒഴിവാക്കാൻ ഇ കോടതികളും സ്വാശ്രയ കോടതികളും കൊണ്ട് വരിക, പൊതുമേഖലാ സർക്കാർ  നിയമനങ്ങൾ പൂർണമായും ഏകജാലക സംവിധാനത്തിലേക്ക് മാറ്റുക,  തിരഞ്ഞെടുപ്പ് ഏകീകരണം നടത്തുക, ഒന്നിലധികം മണ്ഡലത്തിൽ മത്സരിച്ച് ഒരു മണ്ഡലം ഒഴിവാക്കിയാൽ അവിടെ രണ്ടാം സ്ഥാനത്ത് ഉള്ള ആളെ വിജയികൾ ആയി കണക്കാക്കുക, ഭരണസംവിധാനത്തിൻറെ ഭാഗമാവുന്നവർക്ക് അതത് മേഖലകളിലെ നിയമസാക്ഷരത ഉറപ്പാക്കുക, തൊഴിലിടങ്ങളിലെ അടിമയുടമ വേർതിരിവ് മനോഭാവം മാറ്റുക, സഹകരണ സംഘങ്ങളിലെ രാഷ്ട്രീയ അതിപ്രസരവും കെടുകാര്യസ്ഥതയും നിയന്ത്രിക്കുക, തുടങ്ങി ഞാൻ പ്രധാന മന്ത്രി ആവുമ്പോൾ ചെയ്യാൻ ആയി കരുതി വച്ച കാര്യങ്ങൾ ആരും ഇതുവരെ ചെയ്തു തുടങ്ങിയിട്ടില്ല എന്നത് മാത്രമാണ് എൻറെ ജീവിതത്തിൽ പ്രത്യാശ പടർത്തുന്നത്...


വിജയൻ കുറിയേടത്ത്



LEAVE A REPLY

Security code:

COMMENTS

Be the first to comment