visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

gang rape symbolical image
gang rape symbolical imagePhoto Credit : Siju Kuriyedam Sreekumar

നീതി നിഷേധിക്കപ്പെടുമ്പോൾ , When justice is denied

By - Siju Kuriyedam Sreekumar -- Saturday, January 15, 2022 , 03:01 PM



ഈ അടുത്തുണ്ടായ പല സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ എഴുതുന്നു . ഇതു  ആരെയും മോശമാക്കാനോ ആരെയും കുറ്റപ്പെടുത്താനോ അല്ല .  നീതിദേവത കണ്ണടച്ചുപോകുന്ന അല്ലെങ്കിൽ തെളുവുകളുടെ അഭാവത്തിൽ അറിഞ്ഞിട്ടും അറിയാതെയും  തെറ്റുകൾക്ക് ശരി എന്ന് വിധി എഴുതപ്പെടേണ്ടിവരുന്ന ഒരു അവസ്ഥ കണ്ടതുകൊണ്ടു എഴുതുന്നത് .

     സമൂഹത്തിൽ വലിയ സ്ഥാനത്തുള്ള  പലരുടെയും പോസ്റ്റുകളും  അഭിപ്രായങ്ങളും കാണുമ്പോൾ  ഇരക്കു അനുകൂലമാണോ അതോ പ്രതിക്കൂ അനുകൂലമാണോ , അവിടെയും ഇവിടെയും  തൊടാതെ ഒരു രാഷ്ട്രീയക്കാരന്റെ കുശാഗ്ര ബുദ്ധിയോടെ ആണ് അവർ പ്രതികരിക്കുന്നത് വരാനിരിക്കുന്ന ഗുണത്തിന് എങ്ങിനെ വേണമെങ്കിലും വളച്ചൊടിക്കാവുന്ന പോലെ അഭിപ്രായം പറയുന്ന കുറെ പകൽ മാന്യന്മാരുടെ ഇടയിലാണ് നാം ഇന്ന് ജീവിക്കുന്നത് . 

    തന്നെ ബലാത്സംഗം ചെയ്യുന്നതിന് തെളിവായി പലപ്പോളും സ്ത്രീകൾക്ക്  തെളിവ് എടുത്തു വക്കാൻ  പറ്റില്ല , ( വീഡിയോ  എടുത്തു കെണിയിൽ പെടുത്തുന്നവരുടെ അല്ലെങ്കിൽ തന്നെ അപമാനിച്ചവരെ കുടുക്കുന്നവരുടെ  കാര്യം അല്ല പറഞ്ഞത് ) . പിന്നെ പലപ്പോളും സ്ത്രീകൾ ചൂഷണം ചെയ്യുന്നതാണ് അതിനാൽ അവർ ആ സമയത്തു അത് പറയാൻ പറ്റാത്ത മാനസികാവസ്ഥയിൽ ആകും , പിന്നീട് സന്ദർഭം  കിട്ടുമ്പോൾ പറയുന്നതിനെ തെറ്റായോ  മോശമായോ വ്യക്യാനിക്കുന്ന   ആട്ടിൻ തോലണിഞ്ഞ  ചെന്നായ്ക്കളെ  നാം തിരിച്ചറിയണം  . 

   ചിലർ പറഞ്ഞു കേട്ടു  അവർക്കു സുഖിച്ചു മടുത്തപ്പോൾ ആരോപണം ഉന്നയിച്ചതാണ് എന്ന് . തികച്ചും വിലകുറഞ്ഞതും മോശമായതും ആയ അഭിപ്രായമാണ് ഇരക്ക്   എതിരെ  നടത്തുന്നത് . പലപ്പോളും മേലുദ്യോഗസ്ഥന്റെ അല്ലെങ്കിൽ താൻ ബഹുമാനിക്കുന്ന ഒരാളുടെ അല്ലെങ്കിൽ സമൂഹത്തിൽ വളരെ നിലയും  വിലയും  ഉള്ള  ഒരാളുടെ മോശമായ  പെരുമാറ്റം അല്ലെങ്കിൽ   ചൂഷണം പറയാൻ പറ്റാത്ത സാഹചര്യമോ മനസികാവസ്ഥയോ ആയിരിക്കും സ്ത്രീകൾക്ക് . അവരുടെ ജോലി വീട് സമൂഹത്തിൽ ഉണ്ടാകുന്ന കളിയാക്കലുകൾ കുറ്റപ്പെടുത്തലുകൾ  എല്ലാം അതിനു കാരണമാകുന്നു . എന്ന് കരുതി സാഹചര്യം അവർക്കു അനുകൂലമാകുമ്പോൾ അവർ അത് പറയുന്നതിനെ വിലകുറച്ചു കാണരുത് . അങ്ങനെ ചെയ്താൽ  പിന്നെ അങ്ങനെ പറയാൻ ആരും ധൈര്യം  കാണിക്കില്ല. ഇതു ചൂഷണക്കാർക്കു അനുകൂലമായ സാഹചര്യം ഉണ്ടാക്കും . മാത്രമല്ല ചില സന്ദർഭങ്ങളിൽ ഇര മുട്ടുന്ന വാതിലുകൾ കൊട്ടിയടക്കപെടുകയോ ,  അല്ലെങ്കിൽ അവൾ ഒറ്റപെടുകയോ,  അതുമല്ലെങ്കിൽ  താൻ  ആരോടാണോ പറഞ്ഞത് അവർ ഇരയെ വീണ്ടും തെറ്റുകളിലേക്ക്  പ്രലോഭിപ്പിക്കുന്നതും  ഇര ആകുന്നവർ തങ്ങൾക്കുണ്ടാകുന്ന  മാനഹാനി പുറത്തു പറയാൻ വിമുഖത  കാണിക്കുന്നു . അത്തരം സാഹചര്യമാണ് ചൂഷകരുടെ എണ്ണം കൂടാൻ കാരണം . സമൂഹം  ആണ് ഇതിനു ഉത്തരവാദി . ഈ  അവസ്ഥ തന്റെ  അമ്മക്കോ മക്കൾക്കോ ഭാര്യക്കോ സഹോദരിക്കോ നാളെ  ഉണ്ടാകാം എന്ന് ചിന്തിക്കില്ല .  
 
    ഒരു ബലാത്സംഗം   റിപ്പോർട്ട് ചെയ്താൽ അതിന്റെ വീഡിയോ യൂട്യൂബ് പോലുള്ള സമൂഹ മാധ്യമത്തിൽ ഉണ്ടോ എന്ന് നോക്കുന്ന ആളുകളുടെ എണ്ണമാണ് കൂടുന്നത് . എന്നിട്ടു അത് കൂട്ടമായിരുന്നു കാണുകയും അല്ലെങ്കിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവർ സാഹചര്യവും സ്നാദർഭവും അനുകൂലമാകുമ്പോൾ ഇതേ തെറ്റുകൾ അവരും ചെയുന്നു. കാരണം നമ്മൾ കാണുന്നതും കേൾക്കുന്നതും ആണ് നമ്മുടെ സ്വഭാവരൂപികരണത്തിനു കാരണമാകുന്നത് . ഇത്തരം ജനത സമൂഹത്തിനു ബാധ്യത ആകുന്നു ഇവർ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോകുന്നു .  ഇരക്ക്   നീതി വാങ്ങി കൊടുക്കാനോ  അവർക്കു സംരക്ഷണം കൊടുക്കാനോ ഉള്ള തരത്തിലുള്ള ആളുകൾ വളരെ കുറയുന്നു .

   ഇര അനുഭവിക്കുന്ന മാനസിക സംഘർഷം അത് മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാകില്ല . പലപ്പോളും തനിക്കുണ്ടായ മാനഹാനി താൻ വിശ്വസിക്കുന്നവരോട്  അല്ലെങ്കിൽ   തന്നെ സഹായിക്കും എന്ന് കരുതുന്നവരോട് പറയുന്നത്  നീതി കിട്ടും എന്ന് കരുതിയാണ് . എന്നാൽ പലപ്പോളും നടക്കുന്നത് നേരെ തിരിച്ചാണ് . അവർ ഇരയെ സഹായിക്കുന്നു അല്ലെങ്കിൽ നീതി വാങ്ങി കൊടുക്കാൻ ഏതറ്റം വരെയും കൂടെ ഉണ്ടാകും എന്ന് തെറ്റ് ധരിപ്പിച്ചു സാമ്പത്തികമോ അല്ലെങ്കിൽ പദവികൾക്കോ അല്ലെങ്കിൽ  സ്വാർത്ഥലാഭങ്ങൾക്കോ വേണ്ടി   പ്രതിയുടെ കൂടെ കൂടുകയും ചെയുന്ന അവസ്ഥയാണ് നാം കാണുന്നത് . അതിനാൽ ആരോട് പറയണം എങ്ങിനെ പറയണം എന്ന കടുത്ത മാനസിക സംഘര്ഷത്തിലായിരിക്കും . ഇര ആയവർ പലപ്പോളും ഒന്നും പറയാതെ ജീവിതം തന്നെ അവസാനിപ്പിക്കുന്നതും അതിനാലാണ് .  അതിനാൽ എനിക്ക് പറയാനുള്ളത് കുറ്റം ചെയ്തവർ എത്ര വലിയ സ്ഥാനത്തുള്ളവരോ വളരെ ബഹുമാനിക്കുന്നവരോ ഗുരു പൂജ്യരോ രക്ഷിതാക്കളുടെ സ്ഥാനത്തുള്ളവരോ ആവട്ടെ അവരെ സമൂഹത്തിന്റെ മുന്നിൽ കൊണ്ട് വന്നു ഇരക്കു നീതി വാങ്ങികൊടുക്കാനുള്ള നീതി ബോധം ഉണ്ടാകണം എല്ലാവരിലും . കുറഞ്ഞപക്ഷം ഇര യെ വീണ്ടും വീണ്ടും കുത്തിനോവിക്കാതിരിക്കുക . മാനസികമായി തകർന്നിരിക്കുന്ന ഇര പിടിച്ചുനിൽക്കാൻ അല്ലെങ്കിൽ പിടിച്ചു കയറാൻ ഒരു കച്ചിത്തുരുമ്പു അന്വേഷിച്ചു നടക്കുമ്പോൾ ഇത്തരം കുത്തിനോവിക്കൽ അവരെ തളർത്തുകയും അത് അവരുടെ എല്ലാ പ്രതീക്ഷകളും നശിപ്പിച്ചു ജീവിതം തന്നെ ഇല്ലാതാക്കാൻ പ്രേരിപ്പിക്കും .

ഏതൊരു സംഭവം ഉണ്ടാകുമ്പോളും ഇതുപോലെ കുറെ എഴുത്തുകൾ ഉണ്ടാകുന്നതല്ലാതെ അതിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുന്നില്ല കാരണം അത് തങ്ങളെ  ബാധിക്കുന്നതല്ല എന്ന തോന്നൽ മാത്രം . ഇത്തരം സംഭവങ്ങൾ  കുറച്ചു ദിവസം സമൂഹത്തിൽ ചലനം ഉണ്ടാകും  , മെഴുകുതിരി കത്തിക്കും , സമരപ്പന്തലുകൾ ഉയരും അതിൽ നിന്ന് കൂറേ പേര് ലാഭമുണ്ടാക്കും അല്ലെങ്കിൽ  തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഭരണകൂടത്തെ എതിർക്കാനോ അനുമോദിക്കാനോ ഉപയോഗിക്കും എന്നല്ലാതെ യാതൊന്നും നടക്കാറില്ല കാരണം സാമൂഹ്യബോധം ഇല്ല എന്നത് തന്നെ . സാമൂഹ്യബോധം ഉള്ള തലമുറയാണ് ഒരു നാടിൻറെ അഭിമാനം അത്തരം സമൂഹത്തെ സൃഷ്ട്ടിക്കുന്ന ഭരണകർത്താക്കളാണ് നമുക്ക് വേണ്ടത്  അതിനായുള്ള നിയമങ്ങളാണ് ഉണ്ടാകേണ്ടത് അങ്ങനെ ഒരു നാളെ ഉണ്ടാകും എന്ന് പ്രതിഷിച്ചു നിര്ത്തുന്നു 

When justice is denied



LEAVE A REPLY

Security code:

COMMENTS

Be the first to comment