visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
supreme court of india
supreme court of india

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗ സംവരണം ( EWS) ഈ വർഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്രം .

By - Siju Kuriyedam Sreekumar -- Sunday, January 02, 2022 , 02:04 PM

ന്യൂഡൽഹി ∙ രാജ്യത്തുടനീളമുള്ള മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് EWS (സാമ്പത്തികമായി ദുർബലരായ വിഭാഗം) സംവരണ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള നിലവിലുള്ള മാനദണ്ഡങ്ങൾ ഈ അധ്യയന വർഷത്തേക്ക് നിലനിർത്തുമെന്ന് സർക്കാർ വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു, അതിന്റെ വിശദാംശങ്ങൾ ഇന്ന് രാവിലെ പുറത്തുവന്നു.

         സാമ്പത്തികമായി ദുർബലരായ വിഭാഗ സംവരണത്തിന്, നിലവിലെ നിബന്ധനകളായിരിക്കും ഈ വർഷം ബാധകമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കും. മുന്നാക്ക സംവരണത്തിനുള്ള നിബന്ധനകൾ ഇപ്പോൾ മാറ്റിയാൽ പ്രവേശനം നേടുന്നതും നീറ്റ് പരീക്ഷ പാസായ വിദ്യാർഥികൾക്ക് കോളജ് അനുവദിക്കുന്നതും സങ്കീർണമാകും.

മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചിരുന്നു. തുടർന്നാണ് വിഷയം പരിശോധിക്കാൻ മുൻ ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചത്.

2020ൽ മുന്നാക്ക സംവരണാനുകൂല്യം ലഭിച്ച 91% വിദ്യാർഥികളുടെയും കുടുംബ വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെന്നും സമിതി കണ്ടെത്തി. യുപിഎസ്‍സി, ജെഇഇ പരീക്ഷകളുടെ കാര്യത്തിലും സ്ഥിതി സമാനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുമാന പരിധി മാറ്റേണ്ടെന്ന തീരുമാനത്തിൽ സമിതി എത്തിയത്. ഇവരുടെ  റിപ്പോർട്ടും കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലവും സുപ്രീം കോടതിക്കു കൈമാറി. സുപ്രീം കോടതിയിലെ കേസ് കാരണം മെഡിക്കൽ പിജി പ്രവേശനം അനിശ്ചിതത്വത്തിലായിരുന്നു. 

സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാനപരിധി 8 ലക്ഷം രൂപയായി തുടരണമെന്ന ശുപാർശയുമായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു. അഖിലേന്ത്യാ ക്വോട്ട മെഡിക്കൽ പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു റിപ്പോർട്ട് നൽകിയത്.

 Economically Weaker Section Quota Rules Will Change later Centre



LEAVE A REPLY

Security code:

COMMENTS

Be the first to comment